ബിജെപിയില്‍ അമ്പരപ്പ്!! നേതാക്കളെ തള്ളി നടി സുമലത... അമിത് ഷാക്കൊപ്പം പോസ്റ്റര്‍ വന്നത് കാര്യമാക്കേണ്ട
ബെംഗളൂരു: പ്രമുഖ നടി സുമലത ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം കഴിഞ്ഞ കുറച്ച് ദിവസമായി നിലനില്ക്കുന്നു. ബിജെപി നേതാക്കളില്‍ ചിലര്‍ ഇക്കാര്യം പരസ്യമായി പറയുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബിജെപി സ്ഥാപിച്ച ബോര്‍ഡുകളില്‍ സുമലതയുടെ ഫോട്ടോയുമുണ്ടായിരുന്നു.
കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുമായി സുമലത ചര്‍ച്ച നടത്തുകയും ചെയ്തു. സുമലതയുടെ അടുത്ത അനുയായി അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൊട്ടുപിന്നാലെയാണ് സുമലതയും ബിജെപിയില്‍ ചേരുമെന്ന് ബിജെപി നേതാവ് പറഞ്ഞത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കിയിരിക്കുകയാണ് സുമലത. വിശദാംശങ്ങള്‍ ഇങ്ങനെ...

തെന്നിന്ത്യന്‍ ഭാഷാ ചിത്രങ്ങളില്‍ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന നടിയാണ് സുമലത. ക്ലാര എന്ന തൂവാനംതുമ്പികളിലെ കഥാപാത്രം മലയാളികള്‍ ഒരുകാലത്തും മറക്കില്ല. മലയാളത്തിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പമെല്ലാം സുമലത വേഷമിട്ടിട്ടുണ്ട്. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളില്‍ സുമലത ഒരുകാലത്ത് നിറഞ്ഞുനിന്നിരുന്നു. അടുത്ത കാലത്താണ് അവര്‍ രാഷ്ട്രീയത്തില്‍ സജീവമായത്.

കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ഥിയായിട്ടാണ് സുമലത ജയിച്ചത്. ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കുമാരസ്വാമിയുടെ മകന് നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തിയായിരുന്നു സുമലതയുടെ ജയം. ബിജെപിയും കോണ്‍ഗ്രസും അന്ന് മല്‍സരിച്ചിരുന്നില്ല. ബിജെപിയുടെ പരസ്യ പിന്തുണ സുമലതയ്ക്കുണ്ടായിരുന്നു.

സുമലതയുടെ അടുത്ത അനുയായിയാണ് സച്ചിദാനന്ദ. ഇദ്ദേഹം അടുത്തിടെ ബിജെപിയില്‍ ചേര്‍ന്നു. സച്ചിദാനന്ദയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും താന്‍ നല്‍കുമെന്ന് സുമലത പറഞ്ഞു. താന്‍ സച്ചിദാനന്ദയെയും സച്ചിദാനന്ദ എന്നെയും പിന്തുണയ്ക്കും. അതില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും സുമലത വ്യക്തമാക്കി. അതേസമയം, ബിജെപിയുമായി സുമലത അടുക്കുന്നു എന്ന പ്രചാരണത്തിന് മറ്റുചില കാരണങ്ങളും കൂടിയുണ്ട്.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി മാണ്ഡ്യയില്‍ ബിജെപി ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ അമിത് ഷാക്കൊപ്പം സുമലതയുടെ ചിത്രങ്ങളും നിറഞ്ഞിരുന്നു. എന്നാല്‍ അവര്‍ പ്രചാരണത്തിന്റെ ഭാഗമായി തന്റെ ഫോട്ടോ ഉപയോഗിച്ചതാണെന്നും ബിജെപിയില്‍ ചേരാന്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നും സുമലത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിജെപിയില്‍ ചേരാന്‍ ആലോചിക്കുന്നില്ല. പുതിയ പാര്‍ട്ടി രൂപീകരിക്കാനും ഉദ്ദേശിക്കുന്നില്ല. മണ്ഡലത്തിലെ ജനങ്ങളും തന്റെ ആരാധകരും പറയുന്നതിന് അനുസരിച്ച് മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. നേരത്തെ ഇത് സംബന്ധിച്ച് താന്‍ അഭിപ്രായം തേടിയിരുന്നു. ഒരുപാര്‍ട്ടിയിലും ചേരേണ്ടതില്ല എന്നാണ് അന്ന് മണ്ഡലത്തിലുള്ളവര്‍ തന്നോട് പറഞത്. അതുപ്രകാരം മുന്നോട്ട് പോകുകയാണെന്നും സുമലത പറഞ്ഞു.

സുമലത ഉടന്‍ ബിജെപിയില്‍ ചേരുമെന്ന് മുന്‍ മന്ത്രിയും ബിജെപി എംഎല്‍സിയുമായ സിപി യോഗേശ്വര്‍ അടുത്തിടെ പറഞ്ഞിരുന്നു. സുമലതയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടന്നുവരികയാണ്. ബിജെപിയില്‍ ചേരുന്നതിന് സുമലതയ്ക്ക് തടസങ്ങളില്ല. വൈകാതെ അതു സംഭവിക്കുമെന്നും യോഗേശ്വര്‍ പറഞ്ഞു. അമിത് ഷാക്ക് പിന്നാലെ നരേന്ദ്ര മോദിയും മൈസൂരു മേഖലയില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി സുമലത ചര്‍ച്ച നടത്തിയിരുന്നു. ഇതും അഭ്യൂഹങ്ങള്‍ക്ക് കാരണമായി. എന്നാല്‍ ഇതില്‍ രാഷ്ട്രീയമില്ല എന്നാണ് സുമലത സൂചിപ്പിച്ചത്. മണ്ഡലത്തിലെ റോഡിന്റെ കാര്യമാണ് ചര്‍ച്ചയായത്. ബെംഗളൂരു-മൈസൂരു പാതയുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്നും സുമലത പ്രതികരിച്ചു. അടുത്ത തവണ മാണ്ഡ്യയില്‍ തന്നെയാണോ, അതോ മറ്റേതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ദൈവമാണ് അത് നിശ്ചയിക്കേണ്ടത് എന്നായിരുന്നു സുമലതയുടെ മറുപടി.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications