India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചെലോടത്ത് കിട്ടും... ചെലോടത്ത് പൊട്ടും'; മോദിയുഗത്തിലെ ബിജെപിയുടെ ഓപ്പറേഷന്‍ ലോട്ടസ്

Google Oneindia Malayalam News

ന്യൂദല്‍ഹി: മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഭഗീരഥ പ്രയത്‌നത്തിലാണ് ബി ജെ പി. ശിവസേനയെ പിളര്‍ത്തി ഭരണം പിടിക്കാനാണ് ബി ജെ പി ശ്രമം. ഈ തന്ത്രം ബി ജെ പി ഇതാദ്യമായല്ല പയറ്റുന്നത്. ഓപ്പറേഷന്‍ ലോട്ടസ് എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്ന ഭരണത്തിലുള്ളവരെ സ്വന്തം പാളയത്തിലെത്തിക്കുന്ന കുതിരക്കച്ചവടം ഇതിന് മുന്‍പും പല തവണ ബി ജെ പി പയറ്റിയിട്ടുണ്ട്. ചിലതൊക്ക വിജയിക്കുകയും ചിലതൊക്കെ പ്രതീക്ഷിച്ച ഫലം കാണാതെ പോയിട്ടുമുണ്ട്.

നരേന്ദ്ര മോദി 2014 ല്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് പിന്നാലെ നിരവധി സംസ്ഥാനങ്ങളില്‍ ബി ജെ പി അധികാരം പിടിച്ചിരുന്നു. അതില്‍ പല സംസ്ഥാനങ്ങളും ഓപ്പറേഷന്‍ ലോട്ടസിലൂടെയാണ് ബി ജെ പി പിടിച്ചെടുത്തത്. അധികാരത്തിലിരിക്കെ, കോണ്‍ഗ്രസിന് അരുണാചല്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ ഇതുവഴി നഷ്ടമായിരുന്നു. മഹാരാഷ്ട്രയില്‍ എം വി എ സഖ്യത്തിലെ ഒരു കക്ഷിയാണ് കോണ്‍ഗ്രസ്. അടുത്ത കാലങ്ങളില്‍ ബി ജെ പി ഓപ്പറേഷന്‍ ലോട്ടസ് പയറ്റി വിജയിക്കുകയും പരാജയപ്പെടുകയും ചെയ്ത സംസ്ഥാനങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

22 ഫീമെയില്‍ കോട്ടയത്തിലെ നായികയുടെ അവസ്ഥയാണ് സ്വപ്‌ന സുരേഷിന്, ആ പണിയാണ് ശിവശങ്കര്‍ കാണിച്ചത്; അജികൃഷ്ണന്‍22 ഫീമെയില്‍ കോട്ടയത്തിലെ നായികയുടെ അവസ്ഥയാണ് സ്വപ്‌ന സുരേഷിന്, ആ പണിയാണ് ശിവശങ്കര്‍ കാണിച്ചത്; അജികൃഷ്ണന്‍

cmsvideo
  Suresh Gopi BJPയോട് പിണങ്ങിയോ ? | *Politics
  1

  അടുത്ത കാലത്ത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനമാണ് മധ്യപ്രദേശ്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ ആറ് മന്ത്രിമാരടക്കം 22 എം എല്‍ എമാരുമായി കോണ്‍ഗ്രസ് വിടുകയായിരുന്നു. ഇതോടെ ന്യൂനപക്ഷമായി മാറിയ കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് നേരിടണം എന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. മതിയായ പിന്‍ബലം ഇല്ല എന്ന് വ്യക്തമായ കമല്‍നാഥ് സര്‍ക്കാര്‍ രാജിവെക്കുകയായിരുന്നു.

  2

  ജ്യോതിരാദിത്യ സിന്ധ്യയും സംഘവും അന്ന് പ്രതിപക്ഷത്തുള്ള ബി ജെ പിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും പിന്നാലെ ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയാകുകയുമായിരുന്നു. കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ തിരിച്ചടിയായിരുന്നു ഇത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്ത സംഘത്തിലെ പ്രധാനിയായ ജ്യോതിരാദിത്യ സിന്ധ്യയുടെ പാര്‍ട്ടി വിടലും അത് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് കാരണമായതും ദേശീയ തലത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി.

  3

  2018 നവംബറിലാണ് മധ്യപ്രദേശ് നിയമസഭയിലേക്കും ഛത്തീസ്ഗഡിലേക്കും രാജസ്ഥാനിലേക്കും തിരഞ്ഞെടുപ്പ് നടന്നത്. മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വിജയിച്ചെങ്കിലും മധ്യപ്രദേശില്‍ മാര്‍ജിന്‍ വളരെ കുറവായിരുന്നു. 230 അംഗ നിയമസഭയില്‍ 114 എം എല്‍ എമാരുമായി കോണ്‍ഗ്രസ് വിജയിച്ച് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എസ് പി, ബി എസ് പി, സ്വതന്ത്രര്‍ എന്നിവരുടെ പിന്തുണയോടെ കോണ്‍ഗ്രസിന് 116 എന്ന കേവല ഭൂരിപക്ഷം മറികടന്ന് അധികാരം പിടിക്കുകയായിരുന്നു.

  പോയി പണി നോക്ക്..; നാഗചൈതന്യയുടെ പ്രണയ വാര്‍ത്തകളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ സാമന്തപോയി പണി നോക്ക്..; നാഗചൈതന്യയുടെ പ്രണയ വാര്‍ത്തകളിലേക്ക് തന്റെ പേര് വലിച്ചിഴക്കുന്നതിനെതിരെ സാമന്ത

  4

  പ്രതിപക്ഷ ഐക്യം എന്ന ആശയത്തിന് തുടക്കം കുറിച്ച 2018 ലെ കര്‍ണാടക തെരഞ്ഞെടുപ്പ് സംഭവബഹുലമായിരുന്നു. കോണ്‍ഗ്രസ്, ജെ ഡി എസ്, ബി ജെ പി എന്നീ കക്ഷികള്‍ ഒറ്റക്കായി മത്സരിച്ച തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം നിലനിര്‍ത്താനായ സീറ്റ് ലഭിച്ചില്ല. എന്നാല്‍ ബി ജെ പിയെ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കോണ്‍ഗ്രസും ജെ ഡി എസും തീരുമാനിച്ചു.

  5

  അങ്ങനെ സംസ്ഥാനത്ത് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ജെ ഡി എസ് - കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി. സത്യപ്രതിജ്ഞയ്ക്ക് രാജ്യത്തെ എല്ലാ പ്രതിപക്ഷ കക്ഷികളേയും വിളിച്ച കുമാരസ്വാമി പ്രതിപക്ഷ ഐക്യം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചു. എന്നാല്‍ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാനായില്ല. ഓപ്പറേഷന്‍ ലോട്ടസ് എന്ന തന്ത്രത്തിന്റെ ഉത്ഭവകേന്ദ്രമായ കര്‍ണാടകയില്‍ വീണ്ടും ആ തന്ത്രം ബി ജെ പി പരീക്ഷിച്ചു.

  6

  2019 ജൂലൈ 23ന് എച്ച് ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരിനെ താഴെയിറക്കി, കര്‍ണാടകയിലെ 16 കോണ്‍ഗ്രസ്, ജെ ഡി എസ് എം എല്‍ എമാരുടെ രാജിയോടെ ആരംഭിച്ച രാഷ്ട്രീയ പ്രതിസന്ധിക്ക് വിരാമമിട്ടു. സര്‍ക്കാര്‍ ആകാംക്ഷയോടെ കാത്തിരുന്ന വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. എം എല്‍ എമാര്‍ എതിര്‍ത്ത് വോട്ട് ചെയ്തു. പിന്നാലെ ജെ ഡി എസ്, കോണ്‍ഗ്രസ് ബന്ധവും വഷളായി.

  7

  2017 ല്‍ 17 സീറ്റുകളുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ശേഷം ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ഗോവയില്‍ പക്ഷെ അധികാരം പിടിച്ചത് ബി ജെ പിയായിരുന്നു. കേവല ഭൂരിപക്ഷത്തിന് 21 സീറ്റ് വേണ്ടിടത്ത് 13 സീറ്റ് മാത്രമുള്ള ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിയടക്കമുള്ള പ്രാദേശിക കക്ഷികളെ കൂട്ടുപിടിച്ചാണ് ബി ജെ പി അധികാരം പിടിച്ചെടുത്തത്.

  8

  2016 ല്‍ അരുണാചല്‍ പ്രദേശിലും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ ബി ജെ പി വിജയിച്ചു. 60 അംഗ നിയമസഭയില്‍ 11 എം എല്‍ എമാര്‍ ബി ജെ പിയ്ക്കുണ്ടായിരുന്നത്. മുഖ്യമന്ത്രി പേമ ഖണ്ഡുവിന്റെ നേതൃത്വത്തിലുള്ള പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ (പിപിഎ) എം എല്‍ എമാരില്‍ 33 പേരും ബി ജെ പിയില്‍ ചേരുകയായിരുന്നു. അങ്ങനെ ആകെ 44 എം എല്‍ എമാരുടെ ഭൂരിപക്ഷത്തോടെ ബി ജെ പി സംസ്ഥാനത്ത് സ്വന്തം സര്‍ക്കാര്‍ രൂപീകരിച്ചു.

  9

  എന്നാല്‍ ഓപ്പറേഷന്‍ ലോട്ടസ് എല്ലായിടത്തും ബി ജെ പിയ്ക്ക് വിജയിപ്പിക്കാനായില്ല. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രാജസ്ഥാന്‍. മധ്യപ്രദേശ് സര്‍ക്കാര്‍ താഴെ വീണ ഉടനെ ബി ജെ പി ലക്ഷ്യമിട്ടത് രാജസ്ഥാനെയായിരുന്നു. ഇവിടെ സച്ചിന്‍ പൈലറ്റ്- അശോക് ഗെലോട്ട് തര്‍ക്കം മുതലെടുക്കാനായിരുന്നു ബി ജെ പി ശ്രമം. സച്ചിന്‍ പൈലറ്റടക്കം 19 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ഗെലോട്ടിനെയും പാര്‍ട്ടിയെയും വെല്ലുവിളിച്ച് നിയമസഭാ കക്ഷി യോഗങ്ങളില്‍ നിന്ന് വിട്ടുനിന്നു.

  10

  എന്നാല്‍ ഡല്‍ഹിയിലെ പാര്‍ട്ടി നേതൃത്വം ഇടപെടുകയും പൈലറ്റ് കലാപം ഉപേക്ഷിക്കുകയും ചെയ്യുന്നതുവരെ ഗെഹ്ലോട്ട് ഉറച്ചുനിന്നു. നിയമസഭയില്‍ മുഖ്യമന്ത്രി വിശ്വാസവോട്ട് സ്വീകരിച്ചു. 2018 ലെ കര്‍ണാടകയിലെ സമാന സാഹചര്യമായിരുന്നു മഹാരാഷ്ട്രയില്‍ 2019 ല്‍ ഉണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം ബി ജെ പിയുടെ പഴയ സഖ്യകക്ഷിയായ ശിവസേന എന്‍ ഡി എ വിടുന്നത് വരെ എത്തി.

  11

  ഇതിന് പിന്നാലെ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാറിന്റെ നേതൃത്വത്തില്‍ ബി ജെ പിയെ ഭരണത്തില്‍ നിന്ന് മാറ്റാന്‍ ശ്രമം നടത്തി. എന്‍ സി പി നേതാവ് അജിത് പവാറിനെ സ്വന്തം പാളയത്തിലെത്തിച്ച് ബി ജെ പി ഇതിന് മറുപടി നല്‍കി. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് പിറ്റേ ദിവസം ഫഡ്‌നാവിസ് സര്‍ക്കാരിന് രാജിവെക്കേണ്ടി വന്നു. കോണ്‍ഗ്രസും ശിവസേനയും എന്‍ സി പിയും ഒന്നിച്ചുള്ള മഹാ വികാസ് അഘാഡി എന്ന പുതിയ മുന്നണി രൂപീകരിച്ച് പവാര്‍ ശക്തി കാണിച്ചു.

  12

  ബി ജെ പിയുടെ ഓപ്പറേഷന്‍ ലോട്ടസ് അമ്പേ പരാജയപ്പെട്ടു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ബി ജെ പിയ്ക്ക് ഭരണം ലഭിച്ചില്ല. ഭൂരിപക്ഷം ലഭിക്കില്ല എന്ന് വ്യക്തമായതോടെ വിശ്വാസവോട്ടെടുപ്പിന് സുപ്രീം കോടതി ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ ഫഡ്നാവിസ് സര്‍ക്കാര്‍ രാജിവച്ചു. 2016-ല്‍, ഉത്തരാഖണ്ഡ് അതിന്റെ ഏറ്റവും മോശമായ രാഷ്ട്രീയ പ്രതിസന്ധി നേരിട്ടു. മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ സ്വന്തം പാര്‍ട്ടിയുടെ എം എല്‍ എമാര്‍ നടത്തിയ വലിയ കലാപം അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കി.

  13

  സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഇത് രണ്ട് മാസത്തോളം നീണ്ടുനിന്നു. എന്നാല്‍ കോടതി ഇടപെടലിനെ തുടര്‍ന്ന് സംസ്ഥാനത്ത് അധികാരം തിരികെ ലഭിച്ചു. പ്രതിസന്ധിയുടെ ഉത്തരവാദിത്തം കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ കൂറുമാറ്റം നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

  ഫോട്ടോ ഇടുന്നു ലൈക്ക് വാരിക്കൂട്ടുന്നു, ചുമ്മാ പൊളിയാണ് പ്രിയാമണി

  English summary
  is that all time Operation Lotus which BJP's alleged strategy for gaining power is success
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X