കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പശുവിനെ ദേശീയ മൃഗമാക്കണമെന്നാവശ്യം ശക്തം; കേന്ദ്രത്തിന് ലഭിച്ചത് 10000 ല്‍ അധികം അപേക്ഷകള്‍

  • By Mithra Nair
Google Oneindia Malayalam News

ദില്ലി : ഇനി മോഡി സര്‍ക്കാര്‍ പശുവിനെ ദേശീയമൃഗമാക്കുമോ? പശുവിനെ ദേശീയ മൃഗമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിലേക്ക് അപേക്ഷകളുടെ പ്രളയമാണ്. പശുവിനെ ദേശീയ മൃഗമാക്കണമെന്നാവശ്യവുമായി കേന്ദ്ര വനം പരിസ്ഥി മന്ത്രാലയത്തിന് ഇതുവരെ ലഭിച്ചെന്നറിയാമോ?പതിനായിരത്തിലധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ നിന്ന് മാത്രം ഏകദേശം 20000ല്‍ അധികം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. വിദര്‍ഭയില്‍ നിന്ന് ജയ് ഗുരുദേവ് മംഗള്‍ എന്ന സംഘടനയില്‍ നിന്നും 15,000 അപേക്ഷകളും ഇതിനോടകം കേന്ദ്രത്തിലെത്തിക്കഴിഞ്ഞു.

cowslaughter.jpg -Properties

മന്ത്രി പ്രകാശ് ജാവദേക്കറിനും ഇത് സംബന്ധിച്ച് നിരവധി കത്തുകളാണ് ദിവസവും ലഭിക്കുന്നത്. മന്ത്രിയെ നേരിട്ട് കണ്ട് തങ്ങളുടെ ആവശ്യം അറിയിക്കുന്നവരുമുണ്ട്. ഏതെങ്കിലും ഒരു ദേശീയ അറിയിപ്പ് പുറപ്പെടുവിക്കേണ്ടത് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ്.

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ഉത്തരവിറക്കേണ്ടതും ആഭ്യന്തര മന്ത്രാലയമാണ്. പശുക്കളെ കൊല്ലുന്നത് ഇന്ത്യയുടെ ആശയങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് പറഞ്ഞ് ഗോ ഗ്യാന്‍ ഫൗണ്ടേഷന്‍ അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.

English summary
The cow may not fit that exact definition, but increasingly there are demands to declare it as India's national animal, with people writing to the ministry of environment and forests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X