ഏപ്രില്‍ 19ന് ആണോ ലോക്സഭാ തിരഞ്ഞെടുപ്പ്? പ്രചരിക്കുന്ന സന്ദേശത്തിൽ വ്യക്തത വരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ
ന്യൂ ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏപ്രില്‍ 19ന് ആണെന്നുളള റിപ്പോര്‍ട്ടുകള്‍ തള്ളി ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിക്കുക വാര്‍ത്താസമ്മേളനത്തിലൂടെ ആയിരിക്കുമെന്നും അല്ലാതെ വാട്‌സ്ആപ്പ് മെസ്സേജ് വഴി അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന്റെ സമ്പൂര്‍ണ ഷെഡ്യൂള്‍ ആണ് വാട്‌സ്ആപ്പ് വ്യാജ സന്ദേശമായി പ്രചരിക്കുന്നത്.
മാര്‍ച്ച് 12ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തിയ്യതി മാര്‍ച്ച് 28 ആണെന്നും വോട്ടെടുപ്പ് ഏപ്രില്‍ 19നും വോട്ടെണ്ണല്‍ ഏപ്രില്‍ 22നും നടക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശത്തില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലെറ്റര്‍ പാഡിന്റെ രൂപത്തിലാണ് വ്യാജ സന്ദേശം വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായി കഴിഞ്ഞ ദിവസം മുതല്‍ പ്രചരിച്ച് തുടങ്ങിയത്. ഒറ്റഘട്ടമായി എങ്ങനെയാണ് പൊതുതിരഞ്ഞെടുപ്പ് നടത്താന്‍ പോകുന്നത് എന്ന തരത്തിലുളള ചര്‍ച്ചകളും ഇതോടെ സോഷ്യല്‍ മീഡിയയില്‍ തുടക്കമിട്ടു. പിന്നാലെയാണ് ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് വ്യാജ സന്ദേശമാണെന്ന് വ്യക്തമാക്കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ എക്‌സിലൂടെ രംഗത്ത് വന്നത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഷെഡ്യൂളുമായി ബന്ധപ്പെട്ട് ഒരു വ്യാജ സന്ദേശം വാട്‌സ്ആപ്പില്‍ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ഈ സന്ദേശം വ്യാജമാണ്. ദേശീയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെയും ഒരു തിയ്യതിയും പ്രഖ്യാപിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് തിയ്യതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് പ്രഖ്യാപിക്കുക, തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക എക്‌സ് പേജില്‍ പറയുന്നു. പ്രചരിപ്പിക്കുന്നതിന് മുന്‍പ് പരിശോധിക്കുക എന്ന ഹാഷ്ടാഗും ഇതിനൊപ്പം ഉപയോഗിച്ചിട്ടുണ്ട്.
A fake message is being shared on Whats app regarding schedule for #LokSabhaElections2024#FactCheck: The message is #Fake. No dates have been announced so far by #ECI.
— Election Commission of India (@ECISVEEP) February 24, 2024
Election Schedule is announced by the Commission through a press conference. #VerifyBeforeYouAmplify pic.twitter.com/KYFcBmaozE












Click it and Unblock the Notifications