ശ്രീശാന്ത് കോഴ വാങ്ങിയതിന് തെളിവുണ്ടോ: കോടതി
ദില്ലി: മലയാളി ക്രിക്കറ്റ് താരം കോഴ വാങ്ങിയെന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു. ശ്രീശാന്ത് പണം വാങ്ങി എന്നതിന് എന്ത് തെളിവാണ് ഉള്ളത്. ജിജു ജനാര്‍ദ്ദനന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതി ഇക്കാര്യം ചോദിച്ചത്. ഐ പി എല്‍ കോഴക്കേസില്‍ ബി സി സി ഐ ആജീവനാന്തം വിലക്കിയിരിക്കുകയാണ് മലയാളി ഫാസ്റ്റ് ബൗളറായ എസ് ശ്രീശാന്തിനെ.
രാജസ്ഥാന് റോയല്‍സിന് വേണ്ടി കളിക്കവേയാണ് 2013 സീസണില്‍ ശ്രീശാന്തിനെ കോഴക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന്റെ ലാപ്ടോപും മൊബൈല്‍ഫോണും മറ്റും പോലീസ് അന്ന് പിടിച്ചെടുത്തു. ബി സി സി ഐ നിയോഗിച്ച അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പ്രകാരം ശ്രീശാന്തിനെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും വിലക്കുകയായിരുന്നു.

കോഴക്കേസ് അന്വേഷിക്കാനായി സുപ്രീം കോടതി മുദ്ഗല്‍ കമ്മീഷനെ നിയോഗിച്ചതോടെ കേസിലെ പല കഥകളും പുറത്തെത്തി. ബി സി സി ഐയുടെ അന്വേഷണ കമ്മീഷനെ കോടതി വിമര്‍ശിച്ചു. ബി സി സി ഐ കുറ്റവിമുക്തനാക്കിയ ഗുരുനാഥ് മെയ്യപ്പനെതിരെ മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. വെറും അഞ്ച് മിനുട്ട് കൊണ്ടാണ് അവര്‍ തന്റെ വിധിയെഴുതിയത് എന്നാണ് ശ്രീ പ്രതികരിച്ചത്.
ഐ പി എല്‍ കേസില്‍ തനിക്കെതിരെ മകോക ചുമത്തിയതിനെ ശ്രീശാന്ത് ചോദ്യം ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഡീലോചന, വഞ്ചനാക്കുറ്റങ്ങളും ശ്രീശാന്തിനെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ 29ാം പ്രതിയാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണങ്ങളും സി സി ടി വി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും ശ്രീശാന്ത് കോഴപ്പണം വാങ്ങുന്നതിന് തെളിവുകളില്ല എന്നാണ് അറിയുന്നത്.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications