കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീശാന്ത് കോഴ വാങ്ങിയതിന് തെളിവുണ്ടോ: കോടതി

Google Oneindia Malayalam News

ദില്ലി: മലയാളി ക്രിക്കറ്റ് താരം കോഴ വാങ്ങിയെന്നതിന് തെളിവുണ്ടോ എന്ന് കോടതി ചോദിച്ചു. ശ്രീശാന്ത് പണം വാങ്ങി എന്നതിന് എന്ത് തെളിവാണ് ഉള്ളത്. ജിജു ജനാര്‍ദ്ദനന്റെ കേസ് പരിഗണിക്കുന്നതിനിടെയാണ് വിചാരണ കോടതി ഇക്കാര്യം ചോദിച്ചത്. ഐ പി എല്‍ കോഴക്കേസില്‍ ബി സി സി ഐ ആജീവനാന്തം വിലക്കിയിരിക്കുകയാണ് മലയാളി ഫാസ്റ്റ് ബൗളറായ എസ് ശ്രീശാന്തിനെ.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കവേയാണ് 2013 സീസണില്‍ ശ്രീശാന്തിനെ കോഴക്കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ശ്രീശാന്തിന്റെ ലാപ്‌ടോപും മൊബൈല്‍ഫോണും മറ്റും പോലീസ് അന്ന് പിടിച്ചെടുത്തു. ബി സി സി ഐ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം ശ്രീശാന്തിനെ ആജീവനാന്തം ക്രിക്കറ്റില്‍ നിന്നും വിലക്കുകയായിരുന്നു.

sreeshanth

കോഴക്കേസ് അന്വേഷിക്കാനായി സുപ്രീം കോടതി മുദ്ഗല്‍ കമ്മീഷനെ നിയോഗിച്ചതോടെ കേസിലെ പല കഥകളും പുറത്തെത്തി. ബി സി സി ഐയുടെ അന്വേഷണ കമ്മീഷനെ കോടതി വിമര്‍ശിച്ചു. ബി സി സി ഐ കുറ്റവിമുക്തനാക്കിയ ഗുരുനാഥ് മെയ്യപ്പനെതിരെ മുദ്ഗല്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ട്. വെറും അഞ്ച് മിനുട്ട് കൊണ്ടാണ് അവര്‍ തന്റെ വിധിയെഴുതിയത് എന്നാണ് ശ്രീ പ്രതികരിച്ചത്.

ഐ പി എല്‍ കേസില്‍ തനിക്കെതിരെ മകോക ചുമത്തിയതിനെ ശ്രീശാന്ത് ചോദ്യം ചെയ്തിട്ടുണ്ട്. ക്രിമിനല്‍ ഗൂഡീലോചന, വഞ്ചനാക്കുറ്റങ്ങളും ശ്രീശാന്തിനെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ 29ാം പ്രതിയാണ് ശ്രീശാന്ത്. ശ്രീശാന്തിന്റെ ഫോണ്‍ സംഭാഷണങ്ങളും സി സി ടി വി ദൃശ്യങ്ങളും കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇതിലൊന്നും ശ്രീശാന്ത് കോഴപ്പണം വാങ്ങുന്നതിന് തെളിവുകളില്ല എന്നാണ് അറിയുന്നത്.

English summary
Trial Court asks is there any evidence against S Sreesanth in IPL spot fixing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X