കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് അഭിപ്രായം പറയാനും വിയോജിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ടോ?; സർക്കാരിനെതിരെ സോണിയ ഗാന്ധി

Google Oneindia Malayalam News

ദില്ലി; സ്വാതന്ത്ര്യ ദിനത്തിൽ നരേന്ദ്ര മോദി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. എഴുതാനോ ചോദ്യം ചെയ്യാനോ വിയോജിക്കാനോയുള്ള സ്വാതന്ത്ര്യം രാജ്യത്ത് ഇല്ലെന്ന് സോണിയാ ഗാന്ധി പറഞ്ഞു. രാജ്യംഭരിക്കുന്നത് ജനാധിത്യ വിരുദ്ധ സർക്കാരാണെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.

സ്വാതന്ത്ര്യം എന്നതുകൊണ്ട് എന്താണ് അര്‍ഥമാക്കുന്നതെന്ന് രാജ്യത്തെ ജനങ്ങള്‍ ഇന്ന് സ്വന്തം മനസാക്ഷിയോട് ചോദിക്കണം. എഴുതാനും സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിയോജിക്കാനും സ്വന്തം കാഴ്ചപ്പാടുകൾ തുറന്ന് പ്രകടിപ്പിക്കാനും എതിർ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഇന്ന് രാജ്യത്ത് സ്വാതന്ത്ര്യമുണ്ടോ? ഉത്തരവാദിത്തമുള്ള ഒരു പ്രതിപക്ഷം എന്ന നിലയിൽ, ഇന്ത്യയുടെ ജനാധിപത്യ സ്വാതന്ത്ര്യം നിലനിർത്താൻ ഏതറ്റം വരേയും പോരാടാനും പരിശ്രമിക്കാനും തയ്യാറാകണമെന്നും സോണിയ പ്രസ്താവനയിൽ പറഞ്ഞു.

soniya gandhi

സ്വാതന്ത്ര്യം ലഭിച്ചത് മുതൽ കഴിഞ്ഞ 74 വര്‍ഷമായി നമ്മുടെ ജനാധിപത്യ മൂല്യങ്ങള്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.
ജനാധിപത്യ വ്യവസ്ഥയ്ക്കും ഭരണഘടനാ മൂല്യങ്ങൾക്കും സ്ഥാപിത പാരമ്പര്യങ്ങൾക്കും വിരുദ്ധമായാണ് സർക്കാർ നിലകൊള്ളുന്നത്.ഇന്ത്യൻ ജനാധിപത്യം മറ്റൊരു പരീക്ഷണഘട്ടത്തിലാണെന്നും സോണിയ പറഞ്ഞു.

കൊവിഡ് മഹാമാരിയെ അതിജീവിക്കാൻ നമുക്ക് കഴിയട്ടെയെന്ന് സോണിയ പ്രത്യാശ പ്രകടിപ്പിച്ചു. ഗാൽവാൻ ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികർക്ക് അവർ ആദരാജ്ഞലി അർപ്പിച്ചു. സോണിയയുടെ അസാന്നിധ്യത്തിൽ മുൻ പ്രതിരോധമന്ത്രി എകെ ആന്റണിയാണ് ഇന്ന് പാർട്ടി ആസ്ഥാനത്ത് ദേശീയ പതാക ഉയർത്തിയത്. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചടങ്ങിൽ പങ്കെടുത്തിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ വർക്കിംഗ് കമ്മിറ്റി അംഗങഅങൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

പ്രതിദിനം 20,000 കൊവിഡ് കേസ്; 'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'പ്രതിദിനം 20,000 കൊവിഡ് കേസ്; 'എങ്ങനെ നോക്കിയിട്ടും കണക്കുകൾ അങ്ങോട്ട് ചേരുന്നില്ല'

ഓഗസ്റ്റ് 15 ഉം ഐസിഎംആറിന്‍റെ പാഴായിപോയ കൊവിഡ് വാക്സിന്‍ പ്രഖ്യാപനവുംഓഗസ്റ്റ് 15 ഉം ഐസിഎംആറിന്‍റെ പാഴായിപോയ കൊവിഡ് വാക്സിന്‍ പ്രഖ്യാപനവും

English summary
Is there freedom of expression in the country ?; Sonia Gandhi slams government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X