കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കയുടെ കുർത്തിയിൽ കുത്തിപിടിച്ച് പോലീസിന്റെ കൈയ്യേറ്റം;'യുപിയിൽ വനിതാ പോലീസില്ലേ?',പ്രതിഷേധം

Google Oneindia Malayalam News

ദില്ലി; യുപിയിലെ ഹത്രാസിൽ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട പ്രിയങ്ക ഗാന്ധിയെ യുപി പോലീസ് കൈയ്യേറ്റം ചെയ്ത രീതിയ്ക്കെതിരെ പ്രതിഷേധം കനക്കുന്നു. ഇന്നലെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കയും യുപിയിലെ ഹത്രാസിലേക്ക് വീണ്ടും യാത്ര തിരിച്ചത്. എന്നാൽ യാത്രയ്ക്കിടെ പ്രിയങ്ക ഉൾപ്പെടുന്ന കോൺഗ്രസ് സംഘത്തെ പോലീസ് സംഘം തടയുകയായിരുന്നു. തുടർന്ന് പോലീസ് തീർത്ത തടസങ്ങൾ ഭേദിച്ച് പ്രിയങ്ക ഗാന്ധി മുന്നോട്ട് നീങ്ങി. ഇതിനിടെ ഉണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു പോലീസ് ഉദ്യോഗസ്ഥന്‍ പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറിയത്.

 പ്രിയങ്കയെ തടഞ്ഞ് പോലീസ്

പ്രിയങ്കയെ തടഞ്ഞ് പോലീസ്

കോൺഗ്രസ് സംഘത്തെ തടയാൻ ബാരിക്കേഡുകളും വൻ പോലീസ് സന്നാഹത്തേയും അതിർത്തിയിൽ യുപി പോലീസ് വിന്യസിച്ചിരുന്നു. എന്നാൽ പോലീസിന്റെ തടസങ്ങൾ വകവയ്ക്കാതെ കോൺഗ്രസ് സംഘം മുന്നോട്ട് നീങ്ങി. ഇതിനിടയിൽ നോയിഡ ഡയറക്റ്റ് (ഡിഎന്‍ഡി) ഫ്ലൈഓവറിലെ ടോള്‍ പ്ലാസയില്‍ വെച്ച് പോലീസ് സംഘം പ്രിയങ്ക ഗാന്ധിയേയും കോൺഗ്രസ് പ്രവർത്തകരേയും തടഞ്ഞു.

കുർത്തി പിടിച്ച് വലിച്ച് പോലീസ്

കുർത്തി പിടിച്ച് വലിച്ച് പോലീസ്

നൂറു കണക്കിന് വരുന്ന കോൺഗ്രസ് പ്രവർത്തകരെ ലാത്തി കൊണ്ട് പോലീസ് നേരിട്ടപ്പോൾ പ്രിയങ്ക ഗാന്ധി ഇത് തടയിട്ട്
മുൻപോട്ട് നീങ്ങുകയായിരുന്നു. ഇതിനിടെ പ്രിയങ്കയുടെ നീല കുർത്ത പോലീസ് പിടിച്ച് വലിച്ചു.ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവെയ്ക്കപ്പെട്ടു.

രാഹുലും പ്രിയങ്കയും

രാഹുലും പ്രിയങ്കയും

കഴിഞ്ഞ ദിവസം രാഹുലും പ്രിയങ്കയും ഹത്രാസിലേക്ക് പുറപ്പെട്ടപ്പോൾ ഇരുവരേയും പോലീസ് നേരിട്ട നടപടിയും വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. പോലീസ് രാഹുലിനെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങളും അദ്ദേഹത്തിനെ തള്ളിയിട്ടതുമെല്ലാം വലിയ പ്രതിഷേധത്തിനാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നത്.

പുരുഷ ഉദ്യഗോസ്ഥരില്ലേ

പുരുഷ ഉദ്യഗോസ്ഥരില്ലേ

പ്രിയങ്ക ഗാന്ധിയുടെചിത്രം പങ്കുവെച്ച് പ്രമുഖർ ഉൾപ്പെടെയുള്ളവരാണ് രംഗത്തെത്തിയത്. പുരുഷ ഉദ്യോഗസ്ഥന്‍ പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ പിടിച്ച് വലിക്കുന്ന ഫോട്ടോ പങ്കുവച്ച് 'യുപിയില്‍ വനിതാ പോലീസുകാരില്ലെയെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത് ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ദിരാ ഗാന്ധിയോട് ഉപമിച്ച്

ഇന്ദിരാ ഗാന്ധിയോട് ഉപമിച്ച്

അതേസമയം ലാത്തികൊണ്ട് തടയാൻ ശ്രമിച്ച പോലീസിനെ തള്ളി മാറ്റി കൊണ്ട് മുൻപോട്ട് നീങ്ങുന്ന പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങൾ പങ്കുവെച്ച് ഇന്ദിരാ ഗാന്ധിയോട് ഉപമിക്കുകയായിരുന്നു ചിദംബരത്തിന്റെ മകനും കോൺഗ്രസ് നേതാവുമായ കാർത്തി ചിദംബരം. പോലീസ് തീർത്ത തടസങ്ങളെ വകവൈക്കാതെ സധൈര്യം പ്രിയങ്ക മുന്നോട്ട് നീങ്ങുകയായിരുന്നു.

ഇതാണോ ഭാരതീയ സംസ്കാരം

ഇതാണോ ഭാരതീയ സംസ്കാരം

ഈ ചിത്രം ആയിരം വാക്കുകൾക്ക് തുല്യമാണ്, എന്നായിരുന്നു ചിത്രം പങ്കുവെച്ച് കാർത്തി ചിദംബരം കുറിച്ചത്. ഇന്ദിരാഗാന്ധിയുടെ ചിത്രം കൂടി ഉൾപ്പെടുത്തികൊണ്ടായിരുന്നു കാർത്തി ചിദംബരത്തിന്റെ പ്രതികരണം.
അപ്പോൾ ഇതാണ് യോഗി ആദിത്യനാഥിന് കീഴിലുള്ള യുപിയിലെ ഭാരതീയ സംസ്കാരം എന്ന വിമർശനത്തോടെയാണ് മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ചിത്രം പങ്കുവെച്ചത്.

വെറുപ്പ് തോന്നുന്നു

വെറുപ്പ് തോന്നുന്നു

ഹെൽമറ്റ് ധരിച്ച ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥൻ ഒരു വനിതാ രാഷ്ട്രീയ നേതാവിന്റെ വസ്ത്രം പിടിച്ച് വലിയ്ക്കുന്നു. ഏത് സ്ത്രീയക്കാണ് ഇതുപോലൊരു സംസ്ഥാനത്ത് സുരക്ഷിതത്വും അഭിമാനവും അനുഭവപ്പെടുക? ശശി തരൂർ ട്വീറ്റിൽ കുറിച്ചു. വെറുപ്പ് തോന്നുന്നു, ഇങ്ങനെയാണിവര്‍ സ്ത്രീകളെ ബഹുമാനിക്കുന്നത് എന്നായിരുന്നു പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തക ഷെഹ്ല റാഷിദ് പ്രിയങ്കയുടെ ചിത്രം പങ്കുവെച്ച് കുറിച്ചത്.

 മനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യം മനോരമ ന്യൂസിനെരെ തുറന്നടിച്ച് നടി അമല പോൾ; വിവാദ വിൽപനയാണോ നിങ്ങളുടെ ലക്ഷ്യം

 പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ,ഒറ്റ ആലിംഗനത്തിലൂടെ രാജ്യത്തെ ചേർത്തുപിടിച്ചു;ഡോ ആസാദ് പ്രിയങ്കയുടെ നെഞ്ചിലമര്‍ന്ന് തേങ്ങുന്ന ഇന്ത്യ,ഒറ്റ ആലിംഗനത്തിലൂടെ രാജ്യത്തെ ചേർത്തുപിടിച്ചു;ഡോ ആസാദ്

ഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മിഇതു പറയാന്‍ വേണ്ടി മാത്രം വന്നതാണ്... ഇനിയും വരാതിരിക്കാന്‍ ശ്രമിക്കും... വീണ്ടും ഭാഗ്യലക്ഷ്മി

English summary
is there no women cops in up police? sanjay raut slams police against their act on priyanka gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X