കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് വാക്സിൻ വാങ്ങാൻ 80,000 കോടി രൂപയുണ്ടോ? അടുത്ത വെല്ലുവിളി, സർക്കാരിനോട് സെറം മേധാവി

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് കൊവിഡ് രോഗികൾ 60 ലക്ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85362 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 93,440 പേരാണ് മരിച്ചത്.

കൊവിഡ് രോഗികൾ ഉയരുമ്പോഴും എന്ന് വാക്സിൻ ലഭ്യമാകുമെന്ന ചോദ്യമാണ് ഉയരുന്നത്. അതേസമയം കൊവിഡിന് എതിരായ വാക്സിൻ തയ്യാറായാൽ തന്നെ അത് വാങ്ങാനും വിതരണം ചെയ്യാനുമുള്ള സാമ്പത്തിക ശേഷി ഇന്ത്യയ്ക്കുണ്ടോയെന്നതാണ് മറ്റൊരു ചോദ്യം. ഇന്ത്യ നേരിടാൻ പോകുന്ന വെല്ലുവിളിയെ ചൂണ്ടിക്കാട്ടുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനവാല.

കൈയ്യിൽ പണമുണ്ടോ?

കൈയ്യിൽ പണമുണ്ടോ?

അടുത്ത വർഷത്തേക്ക് ഇന്ത്യൻ സർക്കാരിന്റെ കൈയ്യിൽ 80,000 കോടി രൂപയുണ്ടാകുമോ? കാരണം വാക്സിൻ വാങ്ങുന്നതിനും വിതരണം ചെയ്യുന്നതിനും ആരോഗ്യമന്ത്രാലയത്തിന് വേണ്ടത് അതാണ്. നമ്മൾ നേരിടാൻ പോകുന്ന അടുത്ത വെല്ലുവിളിയാണിതെന്ന് പൂനവാല ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് കൊണ്ടായിരുന്നു പൂവനാലയുടെ ട്വീറ്റ്.

കോവിഷീൽഡ് വാക്സിൻ

കോവിഷീൽഡ് വാക്സിൻ

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തിൽ ലോകം പ്രതീക്ഷ വെയ്ക്ുന്ന വാക്സിനുകളിൽ ഒന്നായ ഓക്സ്ഫേഡ് വാക്സിന്റെ നിർമ്മാണ പങ്കാളിയാണ് പൂനേവാല. കോവിഷീൽഡ് എന്നാണ് വാക്സിൻ പേര്. സെറം ഇൻസ്റ്റിറ്റ്യൂട്ടിനാണ് വാക്സിന്റെ പരീക്ഷണ ചുമതല. വാക്സന്റെ അവസാനഘട്ട പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.

വാക്സിൻ വില 1000 രൂപ

വാക്സിൻ വില 1000 രൂപ

കോവിഷീല്‍ഡ് വാക്‌സിന്‍ വിതരണത്തിന് തയ്യാറായി കഴിഞ്ഞാല്‍ ഏകദേശം 1000 രൂപ വാക്‌സിന് വില വരുമെന്ന് ജൂലൈയില്‍ പൂനവാല വ്യക്തമാക്കിയിരുന്നു. ഇന്ത്യക്ക് പ്രതിമാസം മൂന്ന് കോടി ഡോസ് ലഭിക്കുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. വാക്സിൻ രാജ്യം മുഴുവൻ ലഭ്യമാകുവാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടി വരുമെന്നായിരുന്നു പൂനാവല പറഞ്ഞത്.

ക്ലിനിക്കല്‍ പരീക്ഷണം

ക്ലിനിക്കല്‍ പരീക്ഷണം

സെറം സ്വന്തമായി നിര്‍മിക്കുന്ന വാക്‌സിനും ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്.ഇതിന് പുറമേ, കോവാക്‌സിന്റെ രണ്ടാം ഘട്ട ട്രയലുകളും ഇന്ത്യയില്‍ നടക്കുന്നുണ്ട്. അതേസമയം പൂനവാലയുടെ ട്വീറ്റ് സർക്കാരിനെതിരായ ഒളിയമ്പാണെന്ന വിമർശനം ഉയർന്നതോടെ മറ്റൊരു വിശദീകരണവും അദ്ദേഹം കുറിച്ചിട്ടുണ്ട്.

ആസൂത്രണം നടത്തിയിട്ടുണ്ടോ

ആസൂത്രണം നടത്തിയിട്ടുണ്ടോ

ഇത്തരമൊരു ചോദ്യം ഉയർത്തിയതിന് പിന്നിൽ ആവശ്യമായ ആസൂത്രണം ഇന്ത്യ നടടത്തിയിട്ടുണ്ടോയെന്ന് ഉറപ്പാക്കാനാണെന്ന് പൂനവാലെ ട്വീറ്റ് ചെയ്തു. നേരത്തേ കൊവിഡ് വാക്സിൻ നിർമ്മാണത്തിന് ഇന്ത്യ പൂർണ സജ്ജമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു.
കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിൻ വിതരണം എല്ലാവരിലേക്കും എത്തുന്നത് സംബന്ധിച്ച് ആസൂത്രണം ചെയ്യേണ്ടതുണ്ടെന്നുംപ്രധാനമന്ത്രി പറഞ്ഞിരുന്നു.

ആയുധം വാങ്ങാൻ

ആയുധം വാങ്ങാൻ

അതിനിടെ പൂനാവാലയുടെ ട്വീറ്റിൽ പ്രതികരിച്ച് നിരവധി പേർ രംഗത്തെത്തി. സർക്കാരിന് വാക്സിൻ വാങ്ങാനാല്ല മറിച്ച് ആയുധങ്ങൾ വാങ്ങി കൂട്ടാനാണ് താത്പര്യം എന്നായിരുന്നു ചിലരുടെ പ്രതികരണം. ഈ പ്രതിസന്ധി കാലത്ത് കോടികൾ ചെലവഴിച്ച് പാർലമെന്റ് മോടിപിടിപ്പിക്കാനാണ് സർക്കാരിന് താത്പര്യം എന്നായിരുന്നു ചിലർ പ്രതികരിച്ചത്.

അടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചനഅടവ് പിഴച്ച് ജോസ് കെ മാണി; കളത്തിലിറങ്ങി ഉമ്മന്‍ചാണ്ടിയും, യുഡിഎഫിലേക്ക് മടങ്ങാനും നീക്കമെന്ന സൂചന

ലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളിലൈഫ്‌ മിഷന്‍; രേഖകള്‍ വിജിലന്‍സ്‌ പിടിച്ചെടുത്തതില്‍ ദുരൂഹതയുണ്ടെന്ന് മുല്ലപ്പെള്ളി

മനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രിമനുഷ്യരാശിയുടെ ശത്രുക്കൾക്കെതിരെ ശബ്ദമുയർത്താൻ ഇന്ത്യ മടിക്കില്ല;ഐക്യരാഷ്ട്ര സഭയിൽ പ്രധാനമന്ത്രി

'ആവി വാരാചരണം' കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും'; വ്യാജ പ്രചരണത്തിനെതിരെ ഷിംന അസീസ്'ആവി വാരാചരണം' കൊറോണ വൈറസ്‌ മൂക്കിനകത്ത്‌ വെന്ത് മരിക്കും'; വ്യാജ പ്രചരണത്തിനെതിരെ ഷിംന അസീസ്

English summary
Is there Rs 80,000 crore to buy covid vaccine? The next challenge , serum head to the government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X