100 രൂപയ്ക്ക് ദൗര്‍ലഭ്യമുണ്ടോ, പണം മാറ്റല്‍ പരിധി വെട്ടിക്കുറച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി
നോട്ട് മാറ്റിയെടുക്കുന്നതിനുള്ള പരിധി 4500 ല്‍ നിന്ന് 2000 മാക്കി കുറച്ചതിനെയാണ് കോടതി ചോദ്യം ചെയ്തത്
ദില്ലി: നോട്ട് നിരോധനത്തിന് പിന്നാലെ പണം മാറ്റിയെടുക്കാനുള്ള പരിധി സര്‍ക്കാര്‍ കുറച്ചതിനെ ചോദ്യം ചെയ്ത് സുപ്രീം കോടതി. പഴയനോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള പരിധി 4500 ല്‍ നിന്ന് 2000 മാക്കി കുറച്ചതിനെയാണ് കോടതി ചോദ്യം ചെയ്തത്. 100 രൂപ നോട്ടിന് ദൗര്‍ലഭ്യമുള്ളതുകൊണ്ടാണോ സര്‍ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തിയതെന്നാണ് സുപ്രീം കോടതി ആരാഞ്ഞത്. നോട്ട് പ്രതിസന്ധി സംബന്ധിച്ച കേസ് കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ മാറ്റിയെടുക്കാനുള്ള പരിധി 4500 ആക്കി ഉയര്‍ത്താന്‍ കോതി നിര്‍ദേശിച്ചിരുന്നു.
പഴയ 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള പരിധി 4500ല്‍ നിന്ന് 2000 രൂപയായികുറച്ചത് അനധികൃത സമ്പാദ്യം കറന്‍സികളാക്കുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ്. ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയാണ് പണം വെട്ടിക്കുറച്ചതിനുള്ള വിശദീകരണം നല്‍കിയത്.

പരിധി വെട്ടിച്ചുരുക്കി
വ്യാഴാഴ്ചയായിരുന്നു പ്രതിദിനം പഴയ നോട്ട് 500, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പണത്തിന്റെ പരിധി 4500ല്‍ നിന്ന് 2000മാക്കി കുറച്ചതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

ദുരുപയോഗം തടയാന്‍
കൂടുതല്‍ പണം മാറിയെടുക്കാനുള്ള അവസരം നല്‍കുന്നത് പണം ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കുമെന്നും ഇത് കണക്കിലെടുത്താണ് പരിധി വെട്ടിച്ചുരുക്കിയതെന്നുമാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കുന്ന വിശദീകരണം. അനധികൃത സമ്പാദ്യം കറന്‍സിയായി മാറ്റിയെടുക്കുന്നതിന് ഇത് വഴിയൊരുക്കുമെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു.

ജനങ്ങളുടെ സങ്കടം കേള്‍ക്കണം
500, 1000 രൂപ നോട്ടുകള്‍ നിരോധിച്ചതോടെയുള്ള നോട്ട് പ്രതിസന്ധിയെക്കുറിച്ച് പരാതിയുമായി കോടതിയെ സമീപിക്കുന്നവരുടെ സങ്കടം കോടതി കേള്‍ക്കേണ്ടത് അനിവാര്യമാണെന്നും യഥാര്‍ത്ഥ പ്രശ്‌നം അഭിമുഖീകരിക്കുന്നത് ജനങ്ങളാണെന്നും കോടതി വ്യക്തമാക്കി.

കേസുകള്‍ ഹൈക്കോടതിയിലേക്ക് മാറ്റാന്‍
പണം അസാധുവാക്കല്‍ സംകബന്ധിച്ചുള്ള കേസുകള്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളിലേക്ക് മാറ്റാന്‍ ഹരജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications