കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണോ അച്ഛേ ദിൻ?? മോദിക്കെതിരെ ആഞ്ഞടിച്ച് സിപിഎമ്മും കോൺഗ്രസും, ട്വീറ്റില്‍ മമതയുടെ പ്രതിഷേധം!!

Google Oneindia Malayalam News

ദില്ലി: ചരിത്രസ്മാരകമായ ചെങ്കോട്ടയുടെ നടത്തിപ്പിനുള്ള അവകാശം സ്വകാര്യ കമ്പനിയ്ക്ക് നൽകിയതിനെതിരെ പ്രതിപക്ഷപാർട്ടികൾ രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നീക്കങ്ങളെ വിമർ‍ശിച്ച് രംഗത്തെത്തിയ കോണ്‍ഗ്രസ്, തൃണമൂല്‍ കോൺ‍ഗ്രസ്, സിപിഎം എന്നീ പാര്‍ട്ടികൾ ഇതാണോ അച്ഛാ ദിൻ എന്ന ചോദ്യവും ഉയർത്തുന്നുണ്ട്. നിലവിൽ‍ ടൂറിസം മന്ത്രാലയം പരിപാലിച്ചു വരുന്ന ചെങ്കോട്ടയാണ് ഒരു സ്വകാര്യ കോർപ്പറേറ്റ് ഗ്രൂപ്പിന് നല്‍കിയിട്ടുള്ളത്.

അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന മോദി സർക്കാരിൻറെ പദ്ധതി പ്രകാരമാണ് ഡാൽമിയ ഗ്രൂപ്പ് ചെങ്കോട്ടയുടെ നടത്തിപ്പിനുള്ള അവകാശം സ്വന്തമാക്കിയത്. അഞ്ച് വർഷത്തേയ്ക്കാണ് കരാർ. ഇൻറിഗോ എയർലൈൻസിനെയും, ജിഎം ആർ ഗ്രൂപ്പിനെയും തള്ളിയാണ് ഡാൽമിയ ഗ്രൂപ്പ് 25 കോടിക്ക് കരാർ ഏറ്റെടുത്ത്.
താജ്മഹലും ഒഡീഷയിലെ കൊണാർക്കിലുള്ള സൂര്യ ക്ഷേത്രവും ഇത്തരത്തിൽ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള പട്ടികയിലുള്ള ചരിത്ര സ്മാരകങ്ങളാണ്.

അടുത്ത ഇര?

അടുത്ത ഇര?


ചെങ്കോട്ട ഡാൽമിയ ഗ്രൂപ്പിന് കരാർ‍ അടിസ്ഥാനത്തിൽ‍ നൽകിയ മോദി സർക്കാര്‍ അടുത്തതായി സ്വകാര്യ കമ്പനിയ്ക്്കരാർ നൽകുന്നത് എന്തായിരിക്കുമെന്ന ചോദ്യമാണ് പ്രതിപക്ഷ പാർട്ടികള്‍ ഉന്നയിക്കുന്നത്. മോദി സർക്കാർ‍ ഉയർത്തിക്കാണിക്കുന്ന അച്ഛാ ദിന്നിനെ വിമർശിച്ച പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതാണോ അച്ഛാ ദിൻ എന്ന ചോദ്യവും ഉന്നയിക്കുന്നു. കോൺഗ്രസ് പാർട്ടി ട്വീറ്റിലാണ് ചെങ്കോട്ട കോർപ്പറേറ്റ് കമ്പനിയ്ക്ക് നൽകിയ നീക്കത്തെ വിമർശിച്ചിട്ടുള്ളത്. ചെങ്കോട്ടയ്ക്ക് ശേഷം അടുത്തതായി എന്ത് സർക്കാർ സ്ഥാപനമാണ് സർക്കാർ‍ തീറെഴുതുന്നത് എന്താണെന്ന ആശങ്കയും കോണ്‍ഗ്രസ് പങ്കുവെക്കുന്നു.

 അഡോപ്റ്റ് എ ഹെറിറ്റേജ് പ്രൊജക്ട്

അഡോപ്റ്റ് എ ഹെറിറ്റേജ് പ്രൊജക്ട്

കേന്ദ്രസർക്കാരിന്റെ അഡോപ്റ്റ് എ ഹെറിറ്റേജ് എന്ന പദ്ധതി പ്രകാരമാണ് ടൂറിസം വകുപ്പും കോർപ്പറേറ്റ് ഗ്രൂപ്പും ചേര്‍ന്ന് ചെങ്കോട്ടയുടെ നടത്തിപ്പിനുള്ള കരാറിൽ ഒപ്പുവെച്ചത്. എന്നാല്‍ എങ്ങനെയാണ് രാജ്യത്തെ ഒരു ചരിത്ര സ്മാരകത്തിന്റെ പരിചരണം ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയെന്ന ആശങ്കയാണ് കോൺഗ്രസ് പങ്കുവെക്കുന്നത്. അ‍ഞ്ച് വർ‍ഷത്തെ കാലയളവിൽ 25 കോടി രൂപയ്ക്കാണ് ചെങ്കോട്ട കൈമാറിയിട്ടുള്ളത്. ചരിത്ര സ്മാരകങ്ങൾ‍ സ്വകാര്യ ബിസിനസിനായി കൈമാറുന്ന സർക്കാരിന്റെ രാജ്യത്തോടുള്ള കടമ എന്താണന്ന വാദവും കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നു. കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

 മമതയും ആഞ്ഞടിച്ചു?

മമതയും ആഞ്ഞടിച്ചു?

എന്തുകൊണ്ടാണ് സർക്കാർ ചരിത്ര സ്മാരകമായ ലാൽ ക്വില സംരക്ഷിക്കാത്തത്? പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയാണ് മോദി സര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ചെങ്കോട്ട ദേശീയ ചിഹ്നമാണ്. അവിടെയാണ് സ്വാതന്ത്ര്യ ദിനത്തിൽ‍ ദേശീയ പതാക ഉയർത്തുന്നത്. എന്തുകൊണ്ട് ചെങ്കോട്ട കരാറിന് നൽകി? ഇത് ചരിത്രത്തിൽ ഏറ്റവും സങ്കടകരവും കറുത്തതുമായ ദിവസുമാണ് ഇതെന്നും മമതാ ബാനർജി ട്വീറ്റില്‍ കുറിച്ചിരുന്നു.

 യെച്ചൂരി നീക്കത്തിനെതിരെ

യെച്ചൂരി നീക്കത്തിനെതിരെ

ഇന്ത്യയുടെ പൈതൃകങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ കേന്ദ്രസര്‍ക്കാരിനെ വിമർശിച്ചാണ് സിപിഎം നേതാവ് സീതാറാം യെച്ചൂരി രംഗത്തെത്തിയത്. സർവ്വസമ്മതത്തിനെതിരായാണ് രാജ്യത്തെ ചരിത്ര സ്മാരകങ്ങൾ‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നതെന്നും യെച്ചൂരി ആരോപിക്കുന്നു. ചെങ്കോട്ട സ്വകാര്യവൽക്കരിക്കാനുള്ള നീക്കം സർക്കാർ പുനഃപരിശോധിക്കണമെന്നും യെച്ചൂരി ട്വീറ്റിൽ‍ ചൂണ്ടിക്കാണിക്കുന്നു.

English summary
On Saturday, the Indian National Congress, TMC and CPI(M) accused the Modi govt of 'leasing out the Red Fort' to a corporate group signed a contract with the Ministry of Tourism to maintain the Red Fort.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X