ഈ സൗന്ദര്യം പ്ലാസ്റ്റിക് സര്‍ജറിയുടെ ഫലമോ; വെളിപ്പെടുത്തലുമായി ജാന്‍വി കപൂര്‍; എല്ലാം അമ്മ പറഞ്ഞിട്ട്
അമ്മ ശ്രീദേവിയുടെ പാത പിന്തുടര്‍ന്ന് ബോളിവുഡില്‍ തന്റേതായ ഇടം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ജാന്‍വി കപൂര്‍. അഭിനയിച്ച ചിത്രങ്ങളിലെ പ്രകടനത്തേക്കാള്‍ ബോളിവുഡിലെ ഫാഷന്‍ ഐക്കണ്‍ എന്ന നിലയിലാണ് ജാന്‍വി കൂടുതല്‍ അറിയപ്പെടുന്നത്. ഗ്ലാമറസായി അഭിനയിക്കാന്‍ മടിയില്ലാത്ത ജാന്‍വിയുടെ ശരീര ഘടന മോഡലുകളെ പോലും തോല്‍പ്പിക്കുന്നതാണ്.
അതേസമയം, ജാന്‍വി കപൂറിന്റെ രൂപഭംഗിയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്ലാസ്റ്റിക് സര്‍ജറി ചെയ്താണ് ജാന്‍വി ഈ രൂപഭംഗി നിലനിര്‍ത്തുന്നതെന്ന ആരോപണം ശക്തമാണ്. പലപ്പോഴും അമ്മ ശ്രീദേവിയുടെ സൗന്ദര്യവുമായി താരതമ്യം ചെയ്താണ് ജാന്‍വി കപൂറിനെ ഇകഴ്ത്താന്‍ ശ്രമിക്കുന്നത്.

ഇപ്പോഴിതാ തന്റെ സൗന്ദര്യത്തിന് പിന്നില്‍ കൃത്രിമമായ മാര്‍ഗങ്ങളുണ്ടെന്ന് തുറന്ന് അമ്മതിക്കുകയാണ് ജാന്‍വി കപൂര്‍. ടൂ മച്ച് വിത്ത് കാജോള്‍ & ട്വിങ്കിള്‍ എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു നടി. തന്റെ രൂപഭംഗിയെക്കുറിച്ച് വളരെക്കാലമായി നിലനില്‍ക്കുന്ന അഭ്യൂഹങ്ങളെ തള്ളിക്കളയാതെയായിരുന്നു ജാന്‍വിയുടെ പ്രതികരണം. അമ്മ ശ്രീദേവിയുടെ മാര്‍ഗനിര്‍ദേശ പകാരമാണ് സൗന്ദര്യവര്‍ദ്ധക നടപടിക്രമങ്ങള്‍ക്ക് വിധേയയായതതെന്ന് ജാന്‍വി പറഞ്ഞു.
ജാന്‍വി കപൂര്‍ ഏറ്റവും ഒടുവില്‍ സണ്ണി സംസ്‌കാരി കി തുളസി കുമാരി, ഹോംബൗണ്ട് എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചത്. അവര്‍ ഇപ്പോള്‍ റാം ചരണിനൊപ്പം അഭിനയിക്കുന്ന പെഡി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്.












Click it and Unblock the Notifications