ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ... തുറന്നടിച്ച് സ്റ്റാലിന്, അവരെ കുഴിച്ചുമൂടണം
ചെന്നൈ: ഹിന്ദി സംസാരിക്കാത്ത കനിമൊഴി എംപിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് അപമാനിച്ച സംഭവത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്. ഇത് ഇന്ത്യയാണോ അതോ ഹിന്ദ്യയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യക്കാരനാണ് എന്നതിന്റെ അളവ് കോല് ഹിന്ദി ഭാഷ അറിയലാണോ എന്നും സ്റ്റാലിന് ചോദിച്ചു.

ഹിന്ദിയില്‍ സംസാരിക്കാതിരുന്ന കനിമൊഴി എംപിയോട് നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന് ചോദിച്ചത് വിവാദമായിരിക്കെയാണ് സ്റ്റാലിന്റെ പ്രതികരണം. ഹിന്ദിയാണോ ഇന്ത്യക്കാരന്റെ അളവ് കോല്. ഇന്ത് ഇന്ത്യയാണോ അതോ ഹിന്ദ്യയാണോ- സ്റ്റാലിന് പറഞ്ഞു. സ്റ്റാലിന്റെ സഹോദരി കൂടിയാണ് കനിമൊഴി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നേരത്തെ ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് ഡിഎംകെ. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയാണ് കുഴിച്ചുമൂടേണ്ടത് എന്നും എംകെ സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ചയാണ് കനിമൊഴി തനിക്ക് നേരിട്ട ദുരനുഭവം വിശദീകരിച്ചത്. അവരുടെ വാക്കുകള്‍ ഇങ്ങനെ. ഇന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഓഫീസര്‍ തന്നോട് സംസാരിച്ചു. തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ താന്‍ ആവശ്യപ്പെട്ടു. ഹിന്ദി അറിയില്ലെന്നും വ്യക്തമാക്കി. ഈ വേളയില്‍ ഓഫീസര്‍ തന്നോട് നിങ്ങള്‍ ഇന്ത്യക്കാരിയല്ലേ എന്ന് ചോദിച്ചു. സംഭവം കനിമൊഴി പരസ്യമാക്കിയതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. സിഐഎസ്എഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഭാഷയുടെ പേരിലുള്ള വിവേചനം തങ്ങളുടെ നയമല്ലെന്ന് സിഐഎഫ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.
-
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം' -
കൈനിറയെ പണം ലഭിക്കും... പലവഴിക്ക് ആസ്തി കൂടും; മഹാലക്ഷ്മിയുടെ അനുഗ്രഹത്തില്‍ രാജയോഗം -
പ്രവാസികൾക്ക് വൻ തിരിച്ചടി; യുഎഇയിലേക്കുള്ള സർവീസുകൾ വെട്ടിച്ചുരുക്കി ഇന്ത്യൻ വിമാന കമ്പനികൾ












Click it and Unblock the Notifications