കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ഇന്ത്യയോ അതോ ഹിന്ദ്യയോ... തുറന്നടിച്ച് സ്റ്റാലിന്‍, അവരെ കുഴിച്ചുമൂടണം

Google Oneindia Malayalam News

ചെന്നൈ: ഹിന്ദി സംസാരിക്കാത്ത കനിമൊഴി എംപിയെ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ അപമാനിച്ച സംഭവത്തില്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. ഇത് ഇന്ത്യയാണോ അതോ ഹിന്ദ്യയാണോ എന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യക്കാരനാണ് എന്നതിന്റെ അളവ് കോല്‍ ഹിന്ദി ഭാഷ അറിയലാണോ എന്നും സ്റ്റാലിന്‍ ചോദിച്ചു.

S

ഹിന്ദിയില്‍ സംസാരിക്കാതിരുന്ന കനിമൊഴി എംപിയോട് നിങ്ങള്‍ ഇന്ത്യക്കാരിയാണോ എന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ ചോദിച്ചത് വിവാദമായിരിക്കെയാണ് സ്റ്റാലിന്റെ പ്രതികരണം. ഹിന്ദിയാണോ ഇന്ത്യക്കാരന്റെ അളവ് കോല്‍. ഇന്ത് ഇന്ത്യയാണോ അതോ ഹിന്ദ്യയാണോ- സ്റ്റാലിന്‍ പറഞ്ഞു. സ്റ്റാലിന്റെ സഹോദരി കൂടിയാണ് കനിമൊഴി. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനെതിരെ നേരത്തെ ശക്തമായ നിലപാട് എടുത്ത പാര്‍ട്ടിയാണ് ഡിഎംകെ. രാജ്യത്തിന്റെ ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെയാണ് കുഴിച്ചുമൂടേണ്ടത് എന്നും എംകെ സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഞായറാഴ്ചയാണ് കനിമൊഴി തനിക്ക് നേരിട്ട ദുരനുഭവം വിശദീകരിച്ചത്. അവരുടെ വാക്കുകള്‍ ഇങ്ങനെ. ഇന്ന് ചെന്നൈ വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഓഫീസര്‍ തന്നോട് സംസാരിച്ചു. തമിഴിലോ ഇംഗ്ലീഷിലോ സംസാരിക്കാന്‍ താന്‍ ആവശ്യപ്പെട്ടു. ഹിന്ദി അറിയില്ലെന്നും വ്യക്തമാക്കി. ഈ വേളയില്‍ ഓഫീസര്‍ തന്നോട് നിങ്ങള്‍ ഇന്ത്യക്കാരിയല്ലേ എന്ന് ചോദിച്ചു. സംഭവം കനിമൊഴി പരസ്യമാക്കിയതോടെ വന്‍ പ്രതിഷേധം ഉയര്‍ന്നു. സിഐഎസ്എഫ് അന്വേഷണത്തിന് ഉത്തരവിട്ടു. ഭാഷയുടെ പേരിലുള്ള വിവേചനം തങ്ങളുടെ നയമല്ലെന്ന് സിഐഎഫ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യംകോണ്‍ഗ്രസിന്റെ ചാണക്യ നീക്കത്തില്‍ സച്ചിന്‍ പൈലറ്റ് വീണു; 3 ടാക്റ്റിക്കല്‍ മൂവ്, പൈലറ്റിന്റെ ആവശ്യം

വീണ്ടും മന്‍മോഹന്‍ സിങ്; നരേന്ദ്ര മോദിക്ക് പുതിയ ഉപദേശങ്ങള്‍, രാജ്യത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്...വീണ്ടും മന്‍മോഹന്‍ സിങ്; നരേന്ദ്ര മോദിക്ക് പുതിയ ഉപദേശങ്ങള്‍, രാജ്യത്തെ രക്ഷിക്കാന്‍ ചെയ്യേണ്ടത്...

English summary
Is This India or Hindia?' Asks MK Stalin after Kanimozhi issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X