കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതാണ് ബെംഗളൂരു എംഎൽഎയുടെ മകന്റെ ജീവിതം; തോക്ക്... വിമാന യാത്ര... ചിത്രങ്ങൾ കണ്ടാൽ‌ ഞെട്ടും!

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കുറച്ച് ദിവസങ്ങളായി ബെംഗളൂരുവിൽ ചർച്ച വിഷയമായ പേരാണ് മുഹമ്മദ് നാലപ്പാട്ട്. കോൺഗ്രസ് എംഎൽഎ എൻഎ ഹാരിസിന്റെ മകനാണ് മുഹമ്മദ് നാലപ്പാട്ട്. യൂത്ത് കോൺഗ്രസിന്റെ നേതാവും. ബെംഗളൂരു യുബി സിറ്റിയിലെ ഹോട്ടലിൽ ഡോളര്‍ കോളനിയില്‍ താമസിക്കുന്ന വിദ്വത് എന്ന യുവാവിനെ എംഎൽഎയുടെ മകനും സംഘവും ക്രൂരമായി മർദ്ദിച്ചതാണ് വിഷയങ്ങൾക്ക് തുടക്കമായത്.

അടുത്ത് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ മന്ത്രിയാകാൻ വരെ സാധ്യതയുള്ള എൻഎ ഹാരിസിനെ മകന്റെ ക്രൂരത വെട്ടിലാക്കിയിരിക്കുകയാണ്. മുഹമ്മദ് നാലപ്പാട്ടിന്റെ എന്ന പേരിൽ ഇപ്പോൾ പുറത്തുവരുന്ന ചിത്രങ്ങൾ‌ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നതാണ്. ഇതാണോ എംഎൽഎയുടെ മകന്റെ ജീവിതം എന്ന് അറിയാതെ ചോദിച്ചുപോകും.

കറക്കം തോക്കുകളുമായി

കറക്കം തോക്കുകളുമായി

ടീം നാലപ്പാട്ട് എന്നെഴുതിയ മൊബൈൽ കവറുകളോട് കൂടിയ മൊബൈൽ ഫോണുകളും പിസ്റ്റളുകളും ഗണ്ണുകളും അടങ്ങിയ ട്വിര്റർ ഫോട്ടോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. വിമാനത്തിലിരുന്നു സുഹൃത്തുകളുമായി സംസാരിക്കുന്ന ഫോട്ടുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പിൽ ബാധിക്കും

നിയമസഭ തിരഞ്ഞെടുപ്പിൽ ബാധിക്കും

ബെംഗളൂരുവിലെ സമുന്നദ്ധനായ നേതാവാണ് ഹാരിസ് എംഎൽഎ. മലയാളി കൂടിയാണ് ഇദ്ദേഹം. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളിലും സജീവമാണ് എംഎൽഎ. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ ഭരണത്തിലേറിയാൽ മന്ത്രിയാവാൻ പോലും സാധ്യതയുടെ വ്യക്തിയാണ് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ഈ വിഷയം കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

വാക്ക് തർക്കം... പിന്നീട് മർദ്ദനം

വാക്ക് തർക്കം... പിന്നീട് മർദ്ദനം

കാലിൽ‌ പ്ലാസ്റ്റർ ഉണ്ടായിരുന്നതിനാൽ കസേരയിൽ നേരെ ഇരിക്കാൻ കഴിയാതിരുന്ന യുവാവിനോട് കസേര നേരെയിടാൻ പറഞ്ഞ് തർക്കിക്കുകയായിരുന്നു. തുടർന്ന് മർദ്ദിച്ചു. ആശുപത്രിയിൽ പ്രവേസിച്ച ഡോളാര്‍സ് കോളനി സ്വദേശി വിദ്വൈതിനെ അവിടെ വച്ചും എംഎൽഎയുടെ മകനും സംഘവും മർദ്ദിച്ചെന്നും ആരോപണമുണ്ട്.

കോൺഗ്രസ് അംഗത്വത്തിൽ നിന്ന് വിലക്ക്

കോൺഗ്രസ് അംഗത്വത്തിൽ നിന്ന് വിലക്ക്

അതേസമയം മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കോൺഗ്രസ് അംഗത്വത്തിൽ നിന്ന് ആറു വർഷത്തേക്കു നീക്കിയതായി കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി പരമേശ്വരനും അറിയിച്ചിരുന്നു. കുറ്റവാളികൾക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിൽ തന്നെ നടപടിയുണ്ടാകുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പറഞ്ഞിരുന്നു.

എംഎൽഎ നിയമസഭയിൽ മാപ്പ് പറഞ്ഞു

എംഎൽഎ നിയമസഭയിൽ മാപ്പ് പറഞ്ഞു

മകന്‍ മുഹമ്മദ് ഹാരിസ് നാലപ്പാട്ട് നഗരത്തിലെ ആഡംബര ഹോട്ടലില്‍ യുവാവിനെ മര്‍ദിച്ച് അവശനാക്കിയ സംഭവത്തില്‍ അച്ഛന്‍ എന്‍എ ഹാരിസ് എംഎല്‍എ നിയമസഭയില്‍ മാപ്പ് പരഞ്ഞു. ചൊവ്വാഴ്ച നിയമസഭയില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് മാപ്പുപറഞ്ഞത്. ചെയ്തത് തെറ്റായിപ്പോയെന്നും സംഭവം നടന്നശേഷം മകന്‍ വീട്ടില്‍ വന്നിരുന്നില്ലെന്നും എന്‍എ ഹാരിസ് പറഞ്ഞു. വീട്ടില്‍ എത്തിയിരുന്നെങ്കില്‍ താന്‍തന്നെ പോലീസിൽ ഏൽപ്പിക്കുമെന്നായിരുന്നു അദ്ദേഹം നിയമസഭയിൽ പറഞ്ഞത്.

റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!റിസ്വാനയെ കഴുത്തറത്ത് കൊന്ന് കുഞ്ഞബ്ദുള്ള കഴുത്ത് മുറിച്ച് ആത്മഹത്യ ചെയ്തു... 15 റിയാലിന്റെ കത്തി!

ചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടിചീഫ് സെക്രട്ടറിയെ മർദ്ദിച്ച സംഭവം: ആപ്പ് എംഎൽഎ അറസ്റ്റിൽ, രാജ് നാഥ് സിംഗ് റിപ്പോർട്ട് തേടി

ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!ദുരൂഹതകൾ മാറാതെ ഷുഹൈബ് വധം; പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയില്ല, സർവ്വകക്ഷി യോഗം വെറും പ്രഹസനം!

English summary
Is this life of Bengaluru MLA's son?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X