രാഹുല്‍ ഗാന്ധിയുടെ മിനിമം വേതന വാഗ്ദാനം പൊള്ളത്തരം; കടുത്ത വിമര്‍ശനവുമായി മായാവതി
ദില്ലി: രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച രാജ്യത്തെ പാവപ്പെട്ടവര്‍ക്കുള്ള മിനിമം വേതനമെന്ന പ്രഖ്യാപനം പൊള്ളത്തരമാണെന്ന് ബിഎസ്പി നേതാവ് മായാവതി. ഇന്ധിരാ ഗാന്ധിയുടെ ഗരീബി ഹഠാവോ പോലെയുള്ള പൊള്ളത്തരമായ വാഗ്ദാനമാണ് രാഹുലിന്‍റെ മിനിമം വേതന പ്രഖ്യാപനവുമെന്നാണ് മായാവതി ആരോപിക്കുന്നത്.
2014 ല്‍ മോദി നല്‍കിയ വാഗ്ദാനങ്ങളും ഇപ്പോള്‍ രാഹുല്‍ നല്‍കുന്ന വാഗ്ദാനങ്ങളും ഒരേപേലുയുള്ളതാണ്. കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടവരാണ്. ഇവര്‍ ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളാണെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.

അധികാരത്തിലെത്തിയാല്‍ ദാരിദ്രവും വിശപ്പും ഇല്ലാതാക്കാന്‍ പാവപ്പെട്ടവര്‍ക്കെല്ലാം മിനിമം വരുമാനം ഉറപ്പാക്കുമെന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. തിരഞഞെടുപ്പ് വിജയത്തിന് നന്ദി പറയാന്‍ ഛത്തീസ്ഗഢിലെ റായ്പൂരില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം. പിന്നീട് ട്വിറ്ററിലും രാഹുല്‍ വാഗ്ദാനം ആവര്‍ത്തിച്ചു.












Click it and Unblock the Notifications