• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'മുസ്ലീമായതിനാൽ ബലാത്സംഗം ചെയ്യും'; ഇത് രാമജൻമ ഭൂമി തന്നെയോ? പ്രധാനമന്ത്രിയോട് ഖുശ്ബു

  • By Desk

ദില്ലി; മതത്തിന്റെ പേര് പറഞ്ഞ് നടി ഖുശ്ബുവിനെതിരെ നേരത്തേ സംഘപരിവാർ കേന്ദ്രങ്ങൾ സൈബർ ആക്രമണം ശക്തമാക്കിയിരുന്നു. ഖുശ്ബു മുസ്ലീം ആണെന്നും യഥാർത്ഥ പേര് മറച്ച് വെച്ചത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയാണെന്നുമായിരുന്നു ബിജെപി ഉയർത്തിയ ആരോപണം. ഇതിന് ചുട്ടമറുപടിയും അവർ നൽകിയിട്ടുണ്ട്.

'ഭഗവാൻ രാമനെക്കാൾ വലിയ ആളാണോ മോദി?'; ശോഭ കരന്തലജയുടെ ട്വീറ്റിനെതിരെ രോഷം, പ്രതികരിച്ച് തരൂരും

ഇപ്പോൾ മുസ്ലീം ആയതിനാൽ തനിക്കെതിരെ ബലാത്സംഗ ഭീഷണി ഉയർത്തിയ ആൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി. ആളുടെ പേരും നടി ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടണ്ട്.

കൊൽക്കത്തയിൽ നിന്ന്

കൊൽക്കത്തയിൽ നിന്ന്

നിരവധി ട്വീറ്റുകളിലൂടെയാണ് നടി പ്രധാനമന്ത്രിയോട് ചോദ്യം ഉയർത്തിയത് തനിക്ക് നേരെ ഒരാൾ ബലാത്സംഗ ഭീഷണി ഉയർത്തിയെന്നും കൊൽക്കത്തിൽ നിന്നുള്ളയാളാണ് അതെന്നും ഖുശ്ബു ട്വീറ്റിൽ പറയുന്നു. സഞ്ജയ് ശർമ്മയെന്ന ആളാണ് തന്നെ നിരന്തരം വിളിക്കുന്നത്. വിഷയത്തിൽ കൊൽക്കത്ത പോലീസ് ഇടപെണം.

മുസ്ലീമായതിനാൽ

മുസ്ലീമായതിനാൽ

പശ്ചിമബംഗാൾ മുഖ്യമന്ത്രി ദീദിയും വിഷയത്തിൽ ഇടപെടണമെന്നും ഖുശ്ബു ട്വീറ്റിൽ പറയുന്നുണ്ട്. താന്‍ ഒരു മുസ്ലിം സ്ത്രീയായതിനാല്‍ പീഡനത്തിന് അര്‍ഹയാണെന്നാണ് ഭീഷണിമുഴക്കിയയാള്‍ ഫോണിലൂടെ പറഞ്ഞത്. ഇത് തന്നെയാണോ രാമജൻമ ഭൂമി? പ്രധാനമന്ത്രി ഒന്ന് പറഞ്ഞ് തരുമോ?.

വിളിച്ച ആളിന്റെ നമ്പറും നടി പങ്കുവെച്ചിട്ടുണ്ട്.

നിലപാട് മാറ്റുമോ?

നിലപാട് മാറ്റുമോ?

ഇത്തരക്കാർ സമൂഹത്തിന് മുൻപിൽ അപമാനിക്കപ്പെടണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് നമ്പർ പങ്കുവെച്ചിരിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. അതേസമയം നിരവധി പേർ നടിയെ പിന്തുണച്ചും എതിർത്തും രംഗത്തെത്തി. തങ്ങളുടെ കുടുംബത്തിലെ സ്ത്രീകൾക്ക് നേരെ ബലാത്സംഗ ഭീഷണി വന്നാൽ എല്ലാ ഭക്തരും ഇതേ രീതിയിൽ തന്നെ പ്രതികരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന പരിഹാസമായിരുന്നു ഇതിന് നടി നൽകിയത്, അതോ ഭീരുക്കൾ അവരുടെ നിലപാട് മാറ്റുമോയെന്നും അവർ ചോദിച്ചു.

മുസ്ലീമായതിനാൽ

മുസ്ലീമായതിനാൽ

നേരത്തേ ഖുശ്ബുവിന്റെ മതം തിരഞ്ഞ് പിടിച്ച് ബിജെപി സൈബർ ആക്രമണം നടത്തിയിരുന്നു. ഖുശ്ബു മുസ്ലീം ആയതിനാലാണ് കേന്ദ്രസർക്കാരിനേയും ബിജെപിയേയും ആക്രമിക്കുന്നതെന്നായിരുന്നു വിമർശനം. അന്ന് സ്വന്തം പേര് വെളിപ്പെടുത്തികൊണ്ടായിരുന്നു നടി പ്രതികരിച്ചത്.

വിഡ്ഡികൾ

വിഡ്ഡികൾ

ചില ട്രോളൻമാർ എന്റെ പേര് കണ്ടെത്തിയിരിക്കുകയാണ്. എന്റെ പേര് നഖത് ഖാൻ എന്നാണ്.യുറേക്കാ, വിഡ്ഡികളേ എന്റെ പേരാണിത്. എന്റെ മാതാപിക്കൾ എനിക്ക് നൽകിയ പേര്. അതെ ഞാൻ ഒരു ഖാനാണ്, ഇനിയെന്ത് വേണം? ഇനിയെങ്കിലും ഉളരൂ, നിങ്ങൾ 47 വർഷം പുറകിലാണ്, എന്നായിരുന്നു അന്ന് അവർ ട്വീറ്റ് ചെയ്തത്. ഖുശ്ബു സുന്ദർ, ഫോർ ബിജെപി നഖത് ഖാൻ എന്നും അവർ പേര് മാറ്റി.

സിനിമയിലെത്തിയ ശേഷം

സിനിമയിലെത്തിയ ശേഷം

ഖുശ്ബുവിന്റെ യഥാര്‍ഥ പേര് നഖത് ഖാൻ എന്നാണ്. സിനിമയിലെത്തിയശേഷമായിരുന്നു അവർ ഖുശ്ബു എന്ന പേര് സ്വീകരിച്ചത്. പിന്നീട് നിർമാതാവ് സി സുന്ദറിനെ വിവാഹം കഴിച്ചതിനുശേഷം ഖുശ്ബു സുന്ദർ എന്ന പേര് സ്വീകരിച്ചത്.

പീഡനത്തിനിരയായ 75കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയത് മൂന്ന് തവണ: പോലീസിനെതിരെ ബന്ധുക്കൾ!!

ആഢ്യന്‍പാറയില്‍ ഉരുള്‍പൊട്ടല്‍; മഴ ശക്തിപ്പെട്ടേക്കാം, ജാഗ്രത പാലിക്കണമെന്ന് മലപ്പുറം കളക്ടര്‍

English summary
is this really ram janma bhumi; actress Khushboo asks to PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X