• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാജീവ് ഗാന്ധിയെകുറിച്ചുള്ള മോദിയുടെ രൂക്ഷ വിമർശനം; രാഹുല്‍ ഗാന്ധിയെ ലക്ഷ്യമിട്ട് രാജീവ് ഗാന്ധിയെ മോദി ഉപയോഗിക്കുന്നതിന് കാരണം എന്തൊക്കെ? വിശദമായി അറിയാം....

ദേശീയ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലെത്തിയ സമയത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ ലക്ഷ്യം വെച്ച് മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ ആരോപണമുന്നയിക്കുന്നത്. പ്രസ്താവനയെ അപലപിച്ച കോണ്‍ഗ്രസ് മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

മുള്ളൻകൊല്ലി പ്രദേശത്തെ ജനങ്ങൾ വീണ്ടും ഭീതിയിൽ; കാച്ചിലേക്ക് തുരത്തിയ കടുവ തിരിച്ചെത്തി!

എന്നാല്‍ പരാമര്‍ശങ്ങളില്‍ മോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിട്ട് ലഭിച്ചു. എന്നാല്‍ പിന്നീടുള്ള റാലികളില്‍ മോദി ഇക്കാര്യം സൂചിപ്പിച്ചില്ല. ലോക്‌സഭ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രതിരോധ തന്ത്രത്തിന്റെ ഭാഗമാണ് രാജീവ് ഗാന്ധിക്കെതിരെയുള്ള ആരോപണങ്ങളെന്നും ഇത് മോദിയുടെ വ്യക്തിത്വത്തിന്റെ പ്രശ്‌നമാണെന്നും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

രാഹുല്‍ഗാന്ധിയുടെ റാഫേല്‍ ആരോപണത്തിനുള്ള മറുപടി

രാഹുല്‍ഗാന്ധിയുടെ റാഫേല്‍ ആരോപണത്തിനുള്ള മറുപടി

ഫ്രാന്‍സുമായി നടത്തിയ റാഫേല്‍ ജെറ്റ് ഇടപാടിലെ അഴിമതിയെ ചൂണ്ടിക്കാട്ടി രാഹുല്‍ നിരവധി തവണ മോദിയെ ആക്രമിച്ചിരുന്നു. റാഫേല്‍ കരാറില്‍ മോദി വ്യക്തിപരമായി ഇടപെട്ടുവെന്ന് രാഹുല്‍ ആരോപിച്ചു. പൊതു തിരഞ്ഞെടുപ്പ് റാലികളിലും സോഷ്യല്‍ മീഡിയയിലും ചൗക്കീദാര്‍ ചോര്‍ ഹേ(രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനാണ്) ക്യാംപെയിന്‍ രാഹുല്‍ പ്രചരിപ്പിച്ചു. ഇതേ രീതിയില്‍ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ബോഫോഴ്‌സ് കുംഭകോണം ഉയര്‍ത്തിക്കാട്ടി സമാനമായ മുദ്രാവാക്യമാണ് ബിജെപി ഇപ്പോള്‍ ഉപയോഗിക്കുന്നത്.

മോദിയെ തോൽപ്പിക്കാനാകില്ല

മോദിയെ തോൽപ്പിക്കാനാകില്ല

രാഹുല്‍ ഗാന്ധിയുടെ ഈയിടെ പുറത്തു വന്ന അഭിമുഖത്തില്‍ എന്തു കൊണ്ടാണ് മോദിയെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നുവെന്ന ചോദ്യത്തിന് മറുപടി ഇങ്ങനെയായിരുന്നു. ''എല്ലാവരും പറയുന്നു മോദിയെ ഒരിക്കലും തോല്‍പ്പിക്കാനാകില്ലെന്ന്, കാരണം എന്താണെന്ന് ഞാന്‍ ഒരാളോട് ചോദിച്ചു, അദ്ദേഹം ഒരിക്കലും അഴിമതി നടത്തിയിട്ടില്ലെന്നും അതാണ് അദ്ദേഹത്തിന്റെ ശക്തിയെന്നുമായിരുന്നു അയാളുടെ മറുപടി. ശരി എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആ കരുത്ത് തകര്‍ക്കാന്‍ പോകുകയാണെന്ന് ഞാന്‍ അയാളോട് പറഞ്ഞു. അത് ഞാന്‍ ചെയ്തു. രാഹുല്‍ പറഞ്ഞു.

അസ്ഥിരവും ദുര്‍ബലവുമായ ഭരണം

അസ്ഥിരവും ദുര്‍ബലവുമായ ഭരണം

ഉത്തര്‍പ്രദേശിലെ പ്രതാപ്ഗറിലെ റാലിയില്‍ മോദി രാഹുലിന് മറുപടി കൊടുത്തു. എന്റെ വ്യക്തിത്വം തകര്‍ത്തു കൊണ്ട് എനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് ഇവര്‍ രാജ്യത്തെ അസ്ഥിരവും ദുര്‍ബലവുമായ ഒരു ഭരണമാണ് കൊണ്ട് വരാന്‍ പോകുന്നത്. ഇതേ റാലിയില്‍ വെച്ച് തന്നെയാണ് മോദി രാജീവ് ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചത്. നിങ്ങളുടെ അച്ഛന്‍ കൂടെയുള്ളവര്‍ക്ക് മിസ്റ്റര്‍ ക്ലീന്‍ ആയിരുന്നു. എന്നാല്‍ അദ്ദേഹം മരിക്കുന്ന സമയത്ത് അഴിമതിയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. രാഹുലിനെതിരെ മോദി പ്രത്യക്ഷ മറുപടി നല്‍കി. തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തി 50 വര്‍ഷമായി താന്‍ നടത്തിയ പോരാട്ടങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരുടെ സേനയായിരുന്നു അത്?

ആരുടെ സേനയായിരുന്നു അത്?

പുല്‍വാമ ഭീകരാക്രമണവും തുടര്‍ന്നുള്ള ബാലകോട്ട് വ്യോമാക്രമണവുമായിരുന്നു ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടങ്ങളില്‍ ബിജെപിയുടെ പ്രചരണ വിഷയം. ആദ്യകാലത്തെ തിരഞ്ഞെടുപ്പ് റാലികളിലൊന്നില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്ന് പരാമര്‍ശിച്ചു. ഈ പ്രയോഗത്തിനെതിരെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. പ്രധാനമന്ത്രി സൈന്യത്തിന്റെ നേട്ടങ്ങള്‍ സ്വന്തം നേട്ടമായി ഉയര്‍ത്തിക്കാട്ടി പ്രചരണം നടത്തുന്നതിനെതിരെ കോണ്‍ഗ്രസ് ക്യാംപെയിന്‍ നടത്തി. കോണ്‍ഗ്രസിന്റെ ഈ ആക്രമണത്തിനെതിരെയാണ് 31 വര്‍ഷം മുന്‍പുള്ള പത്രവാര്‍ത്ത ഉദ്ദരിച്ച് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി നാവിക സേനയുടെ ഐഎന്‍എസ് വിരാട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചതായി ചൂണ്ടിക്കാണിച്ചു. 1988ലെ പുതുവത്സര ദിനം ആഘോഷിക്കാന്‍ രാജീവ് ലക്ഷദ്വീപിലേക്ക് കൊണ്ടു പോയെന്ന് മോദി ആരോപിച്ചു.

യുദ്ധ കപ്പൽ സ്വകാര്യ ആഘോഷത്തിന്

യുദ്ധ കപ്പൽ സ്വകാര്യ ആഘോഷത്തിന്

ഇന്ത്യന്‍ സേനയിലെ ഒരു പ്രധാന യുദ്ധക്കപ്പല്‍ സ്വകാര്യ ആഘോഷത്തിനായി ഉപയോഗിക്കുമെന്ന് ആരും കരുതുന്നില്ലെന്നും എന്നാല്‍ ഒരു കുടുംബം അതും ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധി കുടുംബത്തിനു പുറമെ, രാഹുല്‍ ഗാന്ധിയുടെ അമ്മ സോണിയാ ഗാന്ധിയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും രാജീവ് ഗാന്ധിയുടെ വിരുന്നില്‍ പങ്കെടുത്തെന്നും പത്ര വാര്‍ത്തയില്‍ പറയുന്നു. സത്യസന്ധമായ രാഷ്ട്രീയമാണ് താന്‍ ചെയ്യുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ വാദത്തെ പൊളിക്കാന്‍ മോദി ഈ പത്രവാര്‍ത്ത ഉപയോഗിച്ചു.

1984 ലെ കൂട്ടക്കൊല

1984 ലെ കൂട്ടക്കൊല

തന്റെ തിരഞ്ഞെടുപ്പ് റാലികളിലും പത്രസമ്മേളനങ്ങളിലും മോദിയുടെ വിദ്വേഷ പ്രചരണത്തെ കുറിച്ച് രാഹുല്‍ ഗാന്ധി പല തവണ പറഞ്ഞു. മോദി ആളുകളുടെ ഹൃദയത്തില്‍ വിദ്വേഷം വളര്‍ത്തിയെന്നും സമൂഹത്തില്‍ വിടവുകള്‍ ഉണ്ടാക്കിയെന്നും രാഹുല്‍ ആരോപിച്ചു. 1984 ലെ സിഖ് വിരുദ്ധ കലാപത്തെ ഉയര്‍ത്തിക്കാട്ടിയാണ് മോദിയും കൂട്ടരും ഇതിനെ പ്രതിരോധിച്ചത്. സിഖ് വിരുദ്ധ കലാപത്തില്‍ 3000ത്തോളം പേര്‍ കൊല്ലപ്പെട്ടെന്നും അതില്‍ കൂടുതല്‍ പേരും സിഖുകാരായിരുന്നുവെന്നും മോദി പറഞ്ഞു.

ഇതേ തുടര്‍ന്നാണ് സിഖുകാര്‍ ഇന്ദിരാഗാന്ധിയെ കൊന്നതെന്നും രാജീവ് ഗാന്ധി പ്രധാനമന്ത്രിയായതെന്നും മോദി ഓര്‍മിപ്പിച്ചു. രാജീവ് ഗാന്ധി തന്റെ പൊതുപ്രസംഗത്തില്‍ ഒരിക്കല്‍ ഉപയോഗിച്ച വാചകമായിരുന്നു ഒരു വലിയ മരം വീഴുമ്പോള്‍ അതിനടുത്തുളള ഭൂമി കുലുങ്ങുമെന്ന്. ഈ പ്രയോഗം മോദിയും ബിജെപിയും തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ആവര്‍ത്തിച്ച് ഉപയോഗിച്ചു.

English summary
Is this why PM Modi is referring to Rajiv Gandhi ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X