കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമല പ്രവേശനം; സ്ത്രീകളുടെ വിലക്ക് നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി

Google Oneindia Malayalam News

ദില്ലി: ശബരിമലയിലെ സ്ത്രീകളുടെ വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണെന്നും ഇതിന്റെ പേരില്‍ സ്ത്രീകളെ ശബരിമലയില്‍ വിലക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. എന്തിന്റെ പേരിലാണ് പത്ത് വയസിനും അറുപത് വയസിനും ഇടയിലുള്ള സ്ത്രീകലെ ശബരിമലയില്‍ കയറ്റാത്തതെന്നും. പുരുഷന്മാര്‍ 41 ദിവസം വ്രതമെടുക്കുന്നുണെന്ന് എന്താണ് ഉറപ്പെന്നും കോടതി ചേദിച്ചു.

Supreme Court

വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗ അമിക്കസ് ക്യൂറിയും ഇക്കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ സ്ത്രീകളെ വിലക്കുന്നത് സരിയല്ലെന്നാണ് അമിക്‌സ്‌ക്യൂറി റിപ്പോര്‍ട്ട് ചെയ്തത്.

വിശ്വാസത്തിന്റെ പേരിലാണ് സ്ത്രീകളെ വിലക്കുന്നതെന്ന വാദത്തോടും കോടതി യോജിച്ചില്ല. ഭരണഘടന മുന്‍ നിര്‍ത്തിയാണ് കോടതി പ്രവര്‍ത്തിക്കുന്നത്. മതാചാര പ്രകാരമല്ലെന്നും കോടതി വിലയിരുന്നതി. കേസ് അടുത്ത് ബുദനാഴ്ച വീണ്ടും പരിഗണിക്കും.

English summary
Lashing out at Sabarimala temple authorities, the Supreme Court on Monday questioned the ban on entry of menstruating women in the temple. The apex court asked whether any tradition can override the constitutional provisions. "What is the basis on which women have been denied entry into temples. Anyone can worship god, he is omnipresent," the court observed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X