Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇ 500 ബില്യണ്‍ നല്‍കുമോ? ഓസ്‌ട്രേലിയയില്‍ വമ്പന്‍ പദ്ധതിയുമായി ഇന്ത്യ, ജോലി അവസരം

ഇന്ത്യ ശതകോടികളുടെ വമ്പന്‍ പദ്ധതിയുമായി ഓസ്‌ട്രേലിയയില്‍ കളംനിറയാന്‍ പോകുന്നു. 50000 കോടി ഡോളറിന്റെ പദ്ധതിയാണിത് എന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. മുംബൈയിലെ വ്യവസായികളുടെ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. യുഎഇയുടെ സാമ്പത്തിക സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. യുഎഇ പ്രതിനിധികളുമായും ഇന്ത്യ ചര്‍ച്ച നടത്തി.

അമേരിക്ക ഇന്ത്യക്കെതിരായ ഇറക്കുമതി ചുങ്കം 50 ശതമാനമായി ഉയര്‍ത്തിയ വേളയില്‍ ഇന്ത്യയെ പിന്തുണച്ച് രംഗത്തുവന്ന രാജ്യമാണ് ഓസ്‌ട്രേലിയ. ഏറ്റവും ഒടുവില്‍ നടന്ന ഓസ്‌ട്രേലിയയിലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാന വിഷയമായിരുന്നു ഭവന നിര്‍മാണം. ഈ രംഗം തന്നെയാണ് ഇന്ത്യയും നോട്ടമിടുന്നത്. ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് ഓസ്‌ട്രേലിയയില്‍ ജോലി ലഭിക്കാനുള്ള അവസരവും ഒരുങ്ങുമെന്ന് മന്ത്രി സൂചിപ്പിച്ചു. അറിയാം വിശദമായി....

india home project in australia with uae fund-

ഓസ്‌ട്രേലിയയില്‍ 10 ലക്ഷം വീടുകള്‍ നിര്‍മിക്കാനുള്ള പദ്ധതിയാണ് മന്ത്രി പിയൂഷ് ഗോയല്‍ സൂചിപ്പിച്ചത്. 50000 കോടി ഡോളറിന്റെ പ്രൊജക്ടാണിത്. സാമ്പത്തിക സഹായത്തിന് വേണ്ടി യുഎഇയുടെ പിന്തുണയും തേടി എന്ന് മന്ത്രി പറയുന്നു. ഓസ്‌ട്രേലിയയുമായും യുഎഇയുമായും ചര്‍ച്ചകള്‍ നടക്കുകയാണ് എന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ഓസ്‌ട്രേലിയയില്‍ എവിടെയാണ് പദ്ധതി നടപ്പാക്കാന്‍ പോകുന്നത് എന്ന് മന്ത്രി വെളിപ്പെടുത്തിയില്ല. മാത്രമല്ല, ഓസ്‌ട്രേലിയ ഈ പദ്ധതിയില്‍ പണം മുടക്കുമോ എന്നും വ്യക്തമല്ല. ഇന്ത്യ ഏത് രീതിയിലാണ് പദ്ധതിയുടെ ഭാഗമാകുന്നത്. വീട് നിര്‍മാണത്തിന്റെ മൊത്തം കരാര്‍ എടുക്കുകയാണോ ചെയ്യുക എന്നതും വ്യക്തമല്ല.

ഇന്ത്യന്‍ തൊഴിലാളികളെ ഉപയോഗിക്കണം

ഭവന നിര്‍മാണത്തിന് ഇന്ത്യന്‍ തൊഴിലാളികളെ ഉപയോഗിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വയ്ക്കുന്നുണ്ട് എന്ന് മന്ത്രി പറഞ്ഞു. ഓസ്‌ട്രേലിയയില്‍ അവിടെയുള്ള മോഡല്‍ വീടുകള്‍ നിര്‍മിക്കുന്നതിനുള്ള പരിശീലനം നല്‍കാനും ആലോചനയുണ്ട്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയ സമ്മതം മൂളിയോ എന്ന് മന്ത്രി പറഞ്ഞില്ല. ചര്‍ച്ചകള്‍ നടന്നുവരികയാണ് എന്നാണ് മന്ത്രിയുടെ വാക്കുകളില്‍ വ്യക്തമാകുന്നത്.

ഓസ്‌ട്രേലിയയില്‍ ഭവന നിര്‍മാണം വലിയ വെല്ലുവിളിയാണ് എന്നാണ് ചില റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന വില കാരണമാണ് ഭവന നിര്‍മാണം വെല്ലുവിളി നേരിടുന്നതത്രെ. ഓസ്ടല്രേിയന്‍ തിരഞെടുപ്പുകളിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നും ഭവന നിര്‍മാണമാണ്. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ തയ്യാറാക്കാനുള്ള ചര്‍ച്ച പുരോഗമിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് ഭവന പദ്ധതി.

യുഎഇയില്‍ നിന്നുള്ള വ്യാപാര പ്രതിനിധികളുമായും ഇന്ത്യ ചര്‍ച്ച നടത്തിവരികയാണ്. വ്യാപാര മന്ത്രി താനി ബിന്‍ അഹ്മദ് സിയൂദിയുടെ നേതൃത്വത്തിലുള്ള യുഎഇ സംഘമാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഓസ്‌ട്രേലിയയിലെ പദ്ധതിയില്‍ പങ്കാളികളാകണം എന്ന് സംഘത്തോട് അഭ്യര്‍ഥിച്ചു എന്നു പിയൂഷ് ഗോയല്‍ പറഞ്ഞു. യുഎഇ പണം മൊത്തം മുടക്കുകയാണോ വേണ്ടത്, അതല്ല ഒരുഭാഗം മാത്രം മതിയോ തുടങ്ങിയ കാര്യത്തിലും അവ്യക്തതയുണ്ട്. ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ പിന്നീട് കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് പിയൂഷ് ഗോയല്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+