• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപിയുടെ 'ഫയര്‍ ബ്രാന്‍റ്' വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക്? രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി!

  • By

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപിക്ക് ആശങ്ക നല്‍കുന്ന നീക്കങ്ങളാണ് പ്രതിപക്ഷത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യമെട്ട് വിശാല പ്രതിപക്ഷ ഐക്യം ശക്തമാകുമ്പോള്‍ എന്‍ഡിഎ മുന്നണിയില്‍ വിള്ളലിന്‍റെ വ്യാപ്തി കൂടി വരികയാണ്. സഖ്യകക്ഷികളും പ്രമുഖ നേതാക്കളുമടക്കം ബിജെപിക്കെതിരെ പാലം വലിച്ച് പ്രതിപക്ഷ നിരയിലേക്ക് ചേക്കേറുകയാണ്.

ഇതിനിടെ ബിജെപിക്ക് കനത്ത പ്രഹരം സമ്മാനിച്ചിരിക്കുകയാണ് വരുണ്‍ ഗാന്ധി. ഗാന്ധി കുടുംബത്തിനെതിരായ ബിജെപിയുടെ തുറുപ്പ്'ഒടുവില്‍ ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് പോകുകയാണെന്നാണ് റിപ്പോര്‍ട്ട്. വരുണിന്‍റെ പ്രവേശനത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാട്ടിയെന്നാണ് റിപ്പോര്‍ട്ട്.

കൈയ്യും നീട്ടി സ്വീകരിച്ചു

കൈയ്യും നീട്ടി സ്വീകരിച്ചു

കേന്ദ്രമന്ത്രി മനേകാ ഗാന്ധിയുടെ മകനായ വരുണ്‍ ഗാന്ധി 2005 ലാണ് ബിജെപിയില്‍ എത്തിയത്. നെഹ്റു കുടുംബത്തില്‍ നിന്നുള്ള ഇളമുറക്കാരനെ ബിജെപി രണ്ട് കൈയ്യും നീട്ടി സ്വീകരിച്ചു. ഉടന്‍ തന്നെ വരുണിനെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചു.

ബിജെപിയുടെ മുഖം

ബിജെപിയുടെ മുഖം

തീവ്ര ഹിന്ദുത്വ നിലപാടുകളും പൊടിപാറുന്ന പ്രസംഗങ്ങളും വരുണിനെ ബിജെപിയുടെ ദേശീയ മുഖമാക്കി മാറ്റി. എന്നാല്‍ യുപിയില്‍ ബിജെപിയുടെ മുഖമായി വളരാനുള്ള വരുണിന്‍റെ ശ്രമങ്ങള്‍ നേതൃത്വവും വരുണും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിച്ചു.

വരുണിനെ തഴഞ്ഞ് ബിജെപി

വരുണിനെ തഴഞ്ഞ് ബിജെപി

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വരുണിനെ തഴഞ്ഞു. പിന്നാലെ വരുണിന് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ നഷ്ടമായി. മനേകാ ഗാന്ധി കേന്ദ്രമന്ത്രിയായിട്ട് കൂടി വരുണിന് അര്‍ഹിക്കുന്ന പ്രധാന്യം ലഭിക്കാതയതോടെ വരുണ്‍ മോദിയുടെ നിരന്തര വിമര്‍ശകനായി.

മോദിയോട് ഉടക്കി

മോദിയോട് ഉടക്കി

മോദിയുടെ പരിപാടികളില്‍ നിന്നും വരുണ്‍ വിട്ടു നിന്നു. സുല്‍ത്താന്‍പൂര്‍ എംഎപിയും ബിജെപിയുടെ സജീവ യുവനേതാവുമായിരുന്ന വരുണ്‍ പിന്നീട് പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. സ്വന്തം മണ്ഡലത്തില്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങി.

സ്പീക്കര്‍ക്ക് കത്ത്

സ്പീക്കര്‍ക്ക് കത്ത്

എംഎപിമാരുടെ ശമ്പള വര്‍ധനയ്ക്കെതിരെ ബിജെപിയെ കടന്നാക്രമിച്ചു. സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന എംപിമാരുടെ ശബമ്പളം ജനക്ഷേമത്തിന് വിനിയോഗിക്കാനായി സ്കീം വേണമെന്ന് വ്യക്തമാക്കി വരുണ്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

താക്കീത് ചെയ്ത് പിഎം ഓഫീസ്

താക്കീത് ചെയ്ത് പിഎം ഓഫീസ്

തന്‍റെ ശമ്പളം കൈപ്പറ്റാതെ കര്‍ഷകരുടെ കുടുംബത്തിന് കൈമാറി. 2.7 ലക്ഷം രൂപ പ്രതിമാസം ഒരു എംപിക്ക് നല്‍കുന്നത് അനാവശ്യമാണെന്ന് വരുണ്‍ വാദിച്ചു. ഇത് മോദിയെ ചൊടിപ്പിച്ചു. ഇതോടെ വരുണിനെ പ്രധാനമന്ത്രിയുടെ ഓഫീസ് താക്കീത് ചെയ്തു.

അഞ്ച് കോടി രൂപ

അഞ്ച് കോടി രൂപ

അവിടം കൊണ്ടൊന്നും തീര്‍ന്നില്ല ഖൊരക്പൂരിലെ മെഡിക്കല്‍ കോളേജില്‍ കുട്ടികള്‍ മരിച്ച സംഭവത്തില്‍ വരുണ്‍ സര്‍ക്കാരിനെതിരെ രംഗത്തെത്തി. തന്‍റെ മൂന്ന് മാസം പ്രായമുള്ള മകള്‍ മരിച്ച വേദനയില്‍ ആശുപത്രിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കി.

കോണ്‍ഗ്രസില്‍ എത്തും

കോണ്‍ഗ്രസില്‍ എത്തും

ഇതെല്ലാം വരുണിനെ ബിജെപിയില്‍ നിന്ന് അകറ്റി. ഇപ്പോള്‍ വരുണ്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വരുണ്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് വിവരം.

പിന്നില്‍ പ്രിയങ്കാ ഗാന്ധി

പിന്നില്‍ പ്രിയങ്കാ ഗാന്ധി

വരുണിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് ചുക്കാന്‍ പിടിക്കുന്നത് പ്രിയങ്കാ ഗാന്ധിയാണ് എന്നാണ് വിവരം. നേരത്തേ തന്നെ വരുണുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് പ്രിയങ്ക ഗാന്ധി.

തടസമായി സോണിയ

തടസമായി സോണിയ

അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി വരുണ്‍ ചര്‍ച്ച നടത്തിയെന്നും രാഹുല്‍ ഗാന്ധി വരുണിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് പച്ചക്കൊടി കാണിച്ചെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.മനേകാ ഗാന്ധിയും സോണിയാ ഗാന്ധിയും തമ്മിലുള്ള തര്‍ക്കം മാത്രമാണ് ഇനി വരുണിന്‍റെ കോണ്‍ഗ്രസ് പ്രവേശനത്തിന് തടസം എന്നാണ് സൂചന.

English summary
Is Varun Gandhi planning to join Congress?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X