അശ്ലീല വീഡിയോ, ഒതുക്കി മൂലക്കാക്കൽ.. മതിയായി.. വരുൺ ഗാന്ധി ബിജെപി വിടുന്നു? എവിടെപ്പോയി ആ തീപ്പൊരി?

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  BJP വിടുന്നു, വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക് | Oneindia Malayalam

  ദില്ലി: ബി ജെ പിയുടെ തീപ്പൊരി നേതാവ് - മോദി പ്രഭാവം തുടങ്ങുന്നതിന് മുമ്പേ വരുൺ ഗാന്ധിയെക്കുറിച്ച് ദേശീയ മാധ്യമങ്ങൾ എഴുതിയിരുന്നത് ഇങ്ങനെയായിരുന്നു. സംഭവം ശരിയാണ്, തിരഞ്ഞെടുപ്പ് റാലികളിൽ തീപ്പൊരി പ്രസംഗങ്ങളാണ് മനേക ഗാന്ധിയുടെ പുത്രൻ വരുൺ നടത്തിയിരുന്നത്. ഒരു ക്രൗഡ് പുള്ളറായിരുന്നു വരുൺ ഗാന്ധി.

  എയർ ഇന്ത്യ ജീവനക്കാരിയെ യാത്രക്കാരി കരണത്തടിച്ചു.. ജീവനക്കാരി തിരിച്ചടിച്ചു.. സംഭവം കൈവിട്ടുപോയി!!

  ഗാന്ധി എന്ന പേരായിരുന്നു വരുണിന്റെ ഐശ്വര്യം. അത് വരുൺ തന്നെ തിരിച്ചറിയുകയും പറയുകയും ചെയ്തിരുന്നു. ഗാന്ധി കുടുംബത്തിൽ നിന്നും ഒരാൾ കൂടെയുണ്ട് എന്നത് അന്ന് ബി ജെ പിക്കും ഒരു മൈലേജായിരുന്നു. എന്നാൽ ഇന്നിപ്പോൾ കാര്യങ്ങളൊക്കെ മാറി. പാർട്ടിയിൽ വരുൺ സൈഡായി. ഇപ്പോഴിതാ ബി ജെ പി വിട്ട് ബന്ധുക്കൾക്കൊപ്പം കോൺഗ്രസിൽ പ്രവർത്തിക്കാനാണ് വരുണിന്റെ നീക്കമെന്നറിയുന്നു.. കാണാം എന്താണ് കഥയെന്ന്..

  വാർത്തകൾ വീണ്ടും സജീവം

  വാർത്തകൾ വീണ്ടും സജീവം

  കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെയും അന്തരിച്ച സഞ്ജയ് ഗാന്ധിയുടെയും മകനായ വരുൺ ഗാന്ധി ബി ജെ പി വിടുന്നു എന്നൊരു വാർത്ത ഇതാദ്യമായിട്ടൊന്നുമല്ല പുറത്ത് വരുന്നത്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം പലവട്ടം വരുൺ ഗാന്ധി ബി ജെ പിയിൽ നിന്നും അകന്നതാണ്. എന്നാൽ വരുൺ ഇപ്പോഴും ബി ജെ പി എം പിയായി തുടരുന്നുണ്ട് എന്നത് വേറെ കാര്യം.

  റിബൽ നേതാവാണ്

  റിബൽ നേതാവാണ്

  എന്നാൽ മോദി - അമിത് ഷാ അച്ചുതണ്ടിൽ കറങ്ങുന്ന ബി ജെ പിയിലെ വളരെ കുറച്ച് റിബൽ നേതാക്കളിൽ ഒരാളാണ് വരുൺ ഗാന്ധി എന്നത് പരസ്യമായ രഹസ്യമാണ്. പാർട്ടി നിലപാടുകളെയും നരേന്ദ്രമോദി സർക്കാരിനെയും പരസ്യമായി തന്നെ വരുൺ ഗാന്ധി പലവട്ടം ചോദ്യം ചെയ്തിട്ടുണ്ട്.

  വരുണിന് എന്താണ് പറ്റിയത്

  വരുണിന് എന്താണ് പറ്റിയത്

  ബി ജെ പിയിലെ തീപ്പൊരി നേതാവായിരുന്ന വരുൺ ഗാന്ധിക്ക് എന്താണ് പറ്റിയത്. മുപ്പത്തിയേഴാം വയസ്സിൽ പാർട്ടിയുടെ ഒരു മൂലക്ക് ഒതുങ്ങിപ്പോയിരിക്കുകയാണ് വരുൺ. പാർട്ടി നേതൃത്വവുമായുള്ള ശീതസമരം കാരണമാണ് വരുൺ ഒതുങ്ങിപ്പോയതെന്നാണ് റിപ്പോർട്ടുകൾ. ഇത് തന്നെയാണ് വരുൺ കോൺഗ്രസിലേക്ക് എന്ന മന്ത്രത്തിന് പിന്നിലും.

  രാഹുൽ ഗാന്ധിയോടൊപ്പം

  രാഹുൽ ഗാന്ധിയോടൊപ്പം

  അടുത്ത മാസത്തോടെ രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡണ്ടാകാനാണ് സാധ്യത. ഇതോടെ വരുൺ ഗാന്ധി കോൺഗ്രസിലേക്ക് ചേക്കേറും എന്നാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ട റിപ്പോർട്ട്. മോദിയുടെ ഭരണത്തെപ്പറ്റി അഭിപ്രായം പറഞ്‍ഞതിന് വരുൺ കൊടുക്കേണ്ടി വന്ന വിലയാണിതെന്ന് മുസ്ലിം നേതാവ് ഹാജി ജമാലുദ്ദീൻ ഇന്ത്യ ടുഡേയോട് പറഞ്ഞു.

  വരുൺ മുഖ്യമന്ത്രിയോ

  വരുൺ മുഖ്യമന്ത്രിയോ

  ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ ബി ജെ പി ചരിത്ര വിജയം നേടിയപ്പോൾ വരുൺ ഗാന്ധിയെ മുഖ്യമന്ത്രിയാക്കുമെന്ന് ഒരു വിഭാഗം നേതാക്കൾ കരുതിയിരുന്നത്രെ. എന്നാൽ യോഗി ആദിത്യനാഥിനെയാണ് അമിത് ഷാ - മോദി അച്ചുതണ്ട് തിരുമാനിച്ചത്. അസംബ്ലി പ്രചാരണ രംഗത്തും വരുണിന്റെ സാന്നിധ്യം പ്രകടമായിരുന്നില്ല എന്നത് വേറെ കാര്യം.

  വരുൺ ഗാന്ധിയുടെ സിഡി

  വരുൺ ഗാന്ധിയുടെ സിഡി

  ബി ജെ പിയുടെ തീപ്പൊരി നേതാവും പാര്‍ലമെന്റ് അംഗവുമായ ലൈംഗികത്തൊഴിലാളിയായ യുവതിയുടെ ഒപ്പം എന്ന് പറഞ്ഞ് ഒരു നിര ചിത്രങ്ങളാണ് പ്രചരിച്ചത്. യുവതിയുമൊത്ത് വരുണ്‍ ഗാന്ധി സെക്‌സ് ചെയ്യുന്നു എന്നാരോപിച്ച് പത്തോളം ചിത്രങ്ങളാണ് പുറത്തായത്. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി എന്ന ആരോപണം വരുണിനെ പാർട്ടിയിൽ പ്രതിരോധത്തിലാക്കി എന്ന് വേണം കരുതാൻ.

  രാഹുൽ - വരുൺ ടീം

  രാഹുൽ - വരുൺ ടീം

  2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പായി വരുൺ ഗാന്ധി കോൺഗ്രസ് വര്‌ക്കിംഗ് കമ്മിറ്റിയിൽ സ്ഥാനം പിടിക്കുമെന്നും രാഹുൽ - വരുൺ സഖ്യം ഒരുമിച്ച് അത്ഭുതങ്ങൾ കാണിക്കുമെന്നും കോൺഗ്രസിൽ തന്നെ പ്രബലമായ ഒരു കൂട്ടർ ഇപ്പോൾ കരുതുന്നുണ്ട്. രാഷ്ട്രീയമായി രണ്ട് ചേരിയിലാണെങ്കിലും രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി നല്ല ബന്ധമാണ് വരുൺ സൂക്ഷിക്കുന്നത്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Is Varun Gandhi quitting BJP to join Congress?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്