Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയുടെ വലംകൈ ആർഎസ്എസ്സുകാരനോ? താരം നേരിട്ട് ഉപദേശം തേടുന്നയാൾ, ആരാണ് നിർമ്മൽ കുമാർ?

2 വർഷത്തെ മാത്രം പ്രായമുളള വിജയുടെ പാർട്ടി തമിഴക വെട്രി കഴകം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് തൂത്ത് വാരിയതാണ് സോഷ്യൽ മീഡിയയിലെ ചൂടുളള ചർച്ചാ വിഷയം. വിജയ് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങവേ അദ്ദേഹത്തിന്റെ അടുത്ത സഹായിയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.എൽ.എയുമായ സിടിആർ നിർമ്മൽ കുമാറിനെ കുറിച്ചും സൈബർ ലോകത്ത് വലിയ ചർച്ചകൾ നടക്കുന്നു.

രാജ്യത്ത് സ്വർണ്ണ-വെള്ളി ഇറക്കുമതി സ്തംഭനത്തിൽ; വിപണിയിൽ വൻ വിലക്കയറ്റത്തിന് സാധ്യത
രാജ്യത്ത് സ്വർണ്ണ-വെള്ളി ഇറക്കുമതി സ്തംഭനത്തിൽ; വിപണിയിൽ വൻ വിലക്കയറ്റത്തിന് സാധ്യത

സിടിആർ നിർമ്മൽ കുമാർ ആർഎസ്എസ് യൂണിഫോമിൽ നിൽക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. വിജയുടെ ഏറ്റവും അടുത്ത അനുയായി ആർഎസ്എസുകാരനാണോ എന്നും വിജയെ മുന്നിൽ നിർത്തി പിന്നിൽ ആർഎസ്എസ് ആണോ എന്നുമടക്കമുളള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

vijay

ആരാണ് നിർമ്മൽ കുമാർ?

തമിഴ്നാട് രാഷ്ട്രീയത്തിൽ ഐടി വിഭാഗത്തിൽ പ്രഗത്ഭനായ നേതാവായാണ് നിർമ്മൽ കുമാർ അറിയപ്പെടുന്നത്. ബിജെപിയുടെ തമിഴ്നാട് ഘടകത്തിൽ ഐടി സെൽ വിഭാഗം തലവനായി അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചിരുന്നു. എന്നാൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് 2023-ൽ അദ്ദേഹം പാർട്ടി വിട്ടു. തുടർന്ന് എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെയിൽ ചേരുകയും അവിടെ ഐടി വിഭാഗം ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്തു.

''ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി'', ചർച്ചയായി ടിബി മിനിയുടെ പോസ്റ്റ്
''ദിലീപും കാവ്യാ മാധവനും വളരെ വലിയ ഒരു നേതാവും തിരുപ്പതിയില്‍ പോയി'', ചർച്ചയായി ടിബി മിനിയുടെ പോസ്റ്റ്

എഐഎഡിഎംകെയിൽ പ്രവർത്തിക്കുന്നതിനിടയിലാണ് അദ്ദേഹം അപ്രതീക്ഷിതമായി വിജയ്‌യുടെ ടിവികെയിൽ ചേരുന്നത്. നിർമ്മൽ കുമാർ വിജയ്‌യുടെ പാർട്ടിയിൽ എത്തിയതോടെ അദ്ദേഹം ഒരു 'ആർഎസ്എസ് മാനിപുലേറ്റർ' ആണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിരുന്നു.

ബിജെപി പശ്ചാത്തലമുള്ള ഒരാൾ വിജയ്‌യുടെ കൂടെ നിൽക്കുന്നത് പാർട്ടിയുടെ മതേതര പ്രതിച്ഛായയെ ബാധിക്കുമോ എന്ന സംശയവും ചിലർ പ്രകടിപ്പിച്ചു. എന്നാൽ ഈ ആരോപണങ്ങളെ അദ്ദേഹം ശക്തമായി തള്ളിക്കളയുന്നു. താൻ ബിജെപിയിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ വിജയ്‌യുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളുമായാണ് ചേർന്നുനിൽക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

നിലവിൽ പാർട്ടിയുടെ ഓരോ നീക്കങ്ങളിലും വിജയ് നേരിട്ട് ഉപദേശം തേടുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. തിരുപ്പറൻകുണ്ട്രം സീറ്റിൽ ടിവികെ സ്ഥാനാർത്ഥിയായി മത്സരിച്ച് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. 114316 വോട്ടുകൾ നേടി ഡിഎംകെ സ്ഥാനാർത്ഥി കൃതിക തങ്കപാണ്ഡിയെ 41000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ആണ് നിർമ്മൽ കുമാർ പരാജയപ്പെടുത്തിയത്.

മധുരയിലെ ഉസിലംപെട്ടിയിൽ 1981ലാണ് നിർമ്മൽ കുമാർ ജനിച്ചത്. എഞ്ചിനീയറിംഗ്, നിയമം, ക്രിമിനോളജി എന്നിവയിൽ വിദ്യാഭ്യാസ യോഗ്യത നേടിയ അദ്ദേഹം 2017-18 കാലഘട്ടത്തിൽ എ.ഐ.എ.ഡി.എം.കെ.യിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. പിന്നീട്, പാർട്ടിക്കുള്ളിലെ ഭിന്നതകൾക്കൊടുവിൽ ടി.ടി.വി. ദിനകരന്റെ എ.എം.എം.കെ.യിലേക്ക് കൂറുമാറി. 2019ലാണ് ബിജെപിയിലേക്ക് എത്തിയത്. ഇത്തവണ വിജയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഡിജിറ്റൽ മുഖമായി നിർമ്മൽ കുമാർ മാറി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+