Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലി കത്തിയത് കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെ; 3 ദിവസത്തെ സമയം, അക്രമികളുടെ അഴിഞ്ഞാട്ടം

ദില്ലി: ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ കപില്‍ മിശ്രയുടെ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെ ആളിക്കത്തി വടക്കു കിഴക്കന്‍ ദില്ലി. ജാഫറാബാദിലും ചാന്ദ് ബാഗിലും സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധ സമരത്തിലേക്ക് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ ഒരു സംഘം റാലിയായി എത്തിയതാണ് സംഘര്‍ഷത്തിന് വഴിമരുന്നിട്ടത്.

Recommended Video

cmsvideo
    Delhi Is Burning After Kapil Mishra's Warning | Oneindia Malayalam

    അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലുള്ളതിനാല്‍ ക്ഷമിക്കുകയാണെന്നും മുന്ന് ദിവസത്തിനുള്ളില്‍ പ്രതിഷേധക്കാരെ ഒഴിപ്പിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ദില്ലി പോലീസിനോട് കപില്‍ മിശ്ര ഭീഷണി മുഴക്കിയിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അറിയാം..

    മൂന്ന് ദിവസം

    മൂന്ന് ദിവസം

    പ്രതിഷേധക്കാരെ പോലീസ് ഒഴിപ്പിച്ചില്ലെങ്കില്‍ ഞങ്ങള്‍ തന്നെ മുന്നിട്ട് ഇറങ്ങുമെന്നും കപില്‍ മിശ്ര പറഞ്ഞു. മൂന്ന് ദിവസം കഴിഞ്ഞാല്‍ ട്രംപ് ഇന്ത്യാ സന്ദര്‍ശം പൂര്‍ത്തിയാക്ക് മടങ്ങിപ്പോവും, അതുവരെ ഞങ്ങള്‍ സംയമനം പാലിക്കും, അതിന് ശേഷം അനുനയ നീക്കവുമായി പോലീസ് വരേണ്ടതില്ല. നിങ്ങള്‍ പറയുന്നത് കേള്‍ക്കാനുള്ള ബാധ്യത അപ്പോള്‍ ഞങ്ങള്‍ക്കുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

    ഷഹീന്‍ബാഗ് മാതൃകയില്‍

    ഷഹീന്‍ബാഗ് മാതൃകയില്‍

    ഷഹീന്‍ബാഗ് മാതൃകയില്‍ ജാഫ്രാബദില്‍ ശനിയാഴ്ച്ച രാത്രിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. ഇതിനെതിരെയായിരുന്നു പൗരത്വ നിയമത്തെ അനുകൂലിച്ചുകൊണ്ട് മോജ്പൂരില്‍ ഞാറാഴ്ച കപില്‍ മിശ്ര റാലി നടത്തി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയത്.

    തുടക്കം റാലിയോടെ

    തുടക്കം റാലിയോടെ

    കപില്‍ മിശ്രയുടെ റാലിക്കിടെ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുണ്ടായ കല്ലേറോടെയാണ് സംഘര്‍ഷത്തിന്‍റെ തുടക്കം. ആദ്യം കല്ലേറ് തുടങ്ങിയത് മറുവിഭാഗമാണെന്നാണ് ഇരുകൂട്ടരുടേയും വാദം.

    തിങ്കളാഴ്ച

    തിങ്കളാഴ്ച

    തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിമുതലാണ് മോജ്പൂരില്‍ ഇരുകൂട്ടരും തമ്മിലുള്ള കല്ലേറ് രൂക്ഷമായത്. തുടര്‍ന്ന് മറ്റ് ഭാഗങ്ങളിലേക്ക് സംഘര്‍ഷം പടരുകയായിരുന്നു. ബാബര്‍പൂര്‍-മൗജ്പൂര്‍ മെട്രോ ലൈനിന് കീഴിലുള്ള റോഡിന്‍റെ ഇരുവശത്തുമായി നിലയുറപ്പിച്ച പ്രതിഷേധക്കാര്‍ പരസ്പരം കല്ലേറ് നടത്തി. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജും നടത്തി.

    തോക്കേന്തിയ യുവാവ്

    തോക്കേന്തിയ യുവാവ്

    വൈകീട്ട് അഞ്ചോടെയാണ് ആക്രമണം കൂടുതല്‍ ശക്തമായത്. നിരവധി കടകള്‍ക്കും വീടുകള്‍ക്കും പ്രതിഷേധക്കാര്‍ തീയിട്ടു. ജാഫ്രാബാദില്‍ തോക്കേന്തിയ ഒരു യുവാവ് പോലീസിന് നേരെ ഓടിയടുക്കുന്നു ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. മുഹമ്മദ് ഷാരൂഖ് എന്ന ഇയാളെ കസ്റ്റഡിയില്‍ എടുത്തുവെന്ന് പോലീസ് പിന്നീട് അറിയിച്ചു.

    അക്രമികളുടെ അഴിഞ്ഞാട്ടം

    അക്രമികളുടെ അഴിഞ്ഞാട്ടം

    ഭജന്‍പൂരില്‍ ആക്രമികള്‍ പെട്രോള്‍ പമ്പിന് തീയിട്ടു. ഇവിടേക്ക് പെട്രോള്‍ ബോംബുകള്‍ വലിച്ചെറിയുകയായിരുന്നു. കരാവാല്‍ നഗറില്‍ അക്രമികള്‍ ഒട്ടേറ കടകളും വീടുകളും കൊള്ളയടിച്ചു. ദില്ലി ഡിസിപിയുടെ വാഹനവും നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സംഘര്‍ഷം ശക്തമായതോടെ കൂടുതല്‍ അര്‍ധ സൈനിക വിഭാഗത്തെ ദില്ലിയില്‍ വിന്യസിച്ചിട്ടുണ്ട്.

    5 പേര്‍

    5 പേര്‍

    അക്രമത്തില്‍ ഇതുവരെ ഒരു പോലീസുകാരന്‍ ഉള്‍പ്പടെ 5 പേരാണ് കൊല്ലപ്പെട്ടത്. ഗോകുല്‍പുരി എസ്പി ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് കൊല്ലപ്പെട്ടത്. കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാമ് രത്തന്‍ലാലിന്‍റെ മരണത്തിന് ഇടയാക്കിയത്. കൊല്ലപ്പെട്ട മറ്റ് നാല് പേരില്‍ നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്‍സാരിക്ക് വെടിയേറ്റതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

    മിശ്രയ്ക്കെതിരെ പരാതി

    മിശ്രയ്ക്കെതിരെ പരാതി

    അതിനിടെ, സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച് ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ പരാതി നല്‍കി. ജാമിയ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് കപില്‍ മിശ്രക്കെതിരെ പരാതി നല്‍കിയത്. കലാപത്തിന് ആഹ്വനം ചെയ്ത മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്

    അറിയിപ്പ്

    മെട്രോ സ്റ്റേഷനുകള്‍ അടച്ചു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+