ഹിന്ദുക്കളുടെ ഹോളി ആഘോഷങ്ങളില്‍ മാത്രം മതിയോ ജലസംരക്ഷണം? മധ്യപ്രദേശ് മന്ത്രി
ഭോപ്പാല്‍: ഹിന്ദു ആചാര പ്രകാരമുള്ള ആഘോഷങ്ങളില്‍ മാത്രം എന്ത് കൊണ്ടാണ് പരിസ്ഥിതി സംരക്ഷണം എന്ന വാദം ഉയരുന്നതെന്ന് മധ്യപ്രദേശ് മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി വിശ്വാസ് സാരംഗ്. ഹോളി ദിനത്തില്‍ ജലം സംരക്ഷിക്കുക എന്ന സന്ദേശത്തോടാണ് രൂക്ഷമായി പ്രതികരിച്ച് വിശ്വാസ് സാരംഗ് രംഗത്തെത്തിയത്. 'രാജ്യത്തെ യുവാക്കളെ ഹിന്ദു ആചാരങ്ങളില്‍ നിന്ന് ഓടിക്കാന്‍ ചിലര്‍ സാംസ്കാരിക ഭീകരത' പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു.
ഹിന്ദു മതത്തിന്റെ ഉത്സവങ്ങളില്‍ മാത്രം പരിസ്ഥിതിയെ കുറിച്ച് സംസാരിച്ച് പ്രചരിപ്പിക്കുന്നത് 'സാംസ്കാരിക ഭീകരത' ആണെന്ന് ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ വിശ്വാസ് സാരംഗ് പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ നമ്മുടെ യുവാക്കളെ ഹൈന്ദവ ആഘോഷങ്ങളില്‍ നിന്ന് അകറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും വിശ്വാസ് സാരംഗ് കൂട്ടിച്ചേര്‍ത്തു. ഹോളിയില്‍ വെള്ളം ലാഭിക്കണം എന്ന സന്ദേശം വെറുതെ പ്രചരിപ്പിച്ചാല്‍ നടക്കില്ല.

ഹോളിയില്‍ വെള്ളം ലാഭിക്കണം എന്ന് പറയുന്ന ഇവര്‍ സ്വന്തം വാഹനം തിളങ്ങാന്‍ വേണ്ടി എത്രയും വെള്ളം പാഴാക്കുന്നു എന്നും അദ്ദേഹം ചോദിച്ചു. ആദ്യം സ്വയം തിരുത്തണം. എന്തിനാണ് ഉത്സവ വേളകളില്‍ മാത്രം ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് വരുന്നത് എന്നും വിശ്വാസ് സാരംഗ് കൂട്ടിച്ചേര്‍ത്തു.
പരിസ്ഥിതിയുടെ പേരില്‍ നമ്മുടെ സംസ്കാരത്തെയാണ് ഇവര്‍ ആക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളം സംരക്ഷിക്കാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണ എന്നും എന്നാല്‍ ഹോളി സമയത്ത് മാത്രം ഈ സന്ദേശം പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യില്ലെന്നും സാരംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വര്‍ഷം മുഴുവനും വെള്ളം സംരക്ഷിക്കുക. ഇത് നമ്മുടെ വരാനിരിക്കുന്ന തലമുറയ്ക്കെതിരായ ആക്രമണമാണ്. ഈ രാജ്യത്ത് സാംസ്കാരിക ഭീകരത പ്രചരിപ്പിക്കുകയാണ്,' സാരംഗ് ആരോപിച്ചു.
വ്യാഴാഴ്ച 'ഹോളിക ദഹന്‍' ആചരിക്കുന്നത്. പരസ്പരം നിറങ്ങള്‍ വാരിയെറിയുന്ന 'ധുളിവന്ദന്' വെള്ളിയാഴ്ചയാണ് ആഘോഷിക്കുന്നത്. ഭോപ്പാലിലെ 17 പ്രധാന സ്ഥലങ്ങളില്‍ ഹോളി ദഹന്‍ നടക്കുന്നുണ്ട്. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഹോളി ആഘോഷിച്ചിരുന്നില്ല.
ഇത്തവണ കൊവിഡ് നിയന്ത്രണ വിധേയമായതോടെ എല്ലാ നിയന്ത്രണങ്ങളും സര്‍ക്കാര്‍ നീക്കിയിരിക്കുകയാണ്. ഇത്തവണ ഹോളിയും രംഗപഞ്ചമിയും ആഘോഷിക്കാന്‍ നിരവധി സംഘടനകള്‍ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. പലയിടത്തും ചലഞ്ച് ചടങ്ങുകളും നടക്കുന്നുണ്ട്.
-
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദേശീയപാത 66 ലെ യാത്ര ഇനി സുഗമാകും; വരാപ്പുഴ പാലം മെയ് മാസം തുറക്കും -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
പശ്ചിമ കൊച്ചിയുടെ തലവര മാറും; നിര്‍ണായക ചുവടുവയ്പ്പുമായി കൊച്ചി വാട്ടര്‍ മെട്രോ: ടെന്‍ഡര്‍ വിളിച്ചു -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
പേരൂര്‍ക്കട ഫ്ലൈഓവര്‍, വട്ടിയൂര്‍ക്കാവ് റോഡ് ആന്‍ഡ് ജംഗ്ഷന്; കുരുക്കഴിഞ്ഞു, നിര്‍മാണം തുടങ്ങി -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ












Click it and Unblock the Notifications