കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയെ പുകഴ്ത്തി സമയം കളയരുത്; കോണ്‍ഗ്രസില്‍ ട്വിറ്റര്‍ പോര്, ആനന്ദ് ശര്‍മക്കെതിരെ അധീര്‍ ചൗധരി

Google Oneindia Malayalam News

ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാടിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ രംഗത്തുവന്നത് കഴിഞ്ഞ ദിവസമാണ്. ബംഗാളില്‍ ഇടതുപക്ഷത്തിനും ഇന്ത്യ സെക്യുലര്‍ ഫ്രണ്ടിനും ഒപ്പമാണ് കോണ്‍ഗ്രസ്. മുസ്ലിം മത നേതാവ് അബ്ബാസ് സിദ്ദിഖി അടുത്തിടെ രൂപീകരിച്ച പാര്‍ട്ടിയാണ് ഐഎസ്എഫ്. മുസ്ലിം, ദളിത് ശാക്തീകരണമാണ് പാര്‍ട്ടിയുടെ ലക്ഷ്യം. എന്നാല്‍ ഈ പാര്‍ട്ടി വര്‍ഗീയ കക്ഷിയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ഇത് ശരിവെക്കുന്ന തരത്തിലായിരുന്നു ആനന്ദ് ശര്‍മ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

p

വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ പക്ഷം ചേരരുതെന്നും എല്ലാ വിഭാഗത്തില്‍ നിന്നുള്ള വര്‍ഗീയതയും എതിര്‍ക്കപ്പെടണമെന്നുമായിരുന്നു ശര്‍മ പറഞ്ഞത്. ഇതിനെതിരെയാണ് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ പ്രതികരണം. കോണ്‍ഗ്രസിലെ നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സമയം കളയരുത് എന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.

പിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫുംപിസി ജോര്‍ജ് കളി തുടങ്ങി; പിന്തുണച്ച് ഹിന്ദു പാര്‍ലമെന്റ്, പൂഞ്ഞാറില്‍ 2 പേരുമായി കോണ്‍ഗ്രസും എല്‍ഡിഎഫും

ഗുലാം നബി ആസാദിനെയും ആനന്ദ് ശര്‍മയെയും പരാമര്‍ശിച്ചാണ് ചൗധരിയുടെ പ്രതികരണം. നരേന്ദ്ര മോദി വന്ന വഴി മറക്കാത്ത നേതാവാണ് അതില്‍ അഭിമാനം തോന്നുന്നുവെന്നും ഗുലാം നബി ആസാദ് പ്രതികരിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വ തലത്തില്‍ അഴിച്ചുപണി വേണമെന്ന് ആവശ്യപ്പെട്ട 23 മുതിര്‍ന്ന നേതാക്കളില്‍പ്പെട്ടവരാണ് ഇരുവരും.

കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്കേരളം യുഡിഎഫ് പിടിക്കും; 73 സീറ്റുകള്‍... കോണ്‍ഗ്രസിന് 45 സീറ്റ്, പുതിയ സര്‍വ്വെ റിപ്പോര്‍ട്ട് ഹൈക്കമാന്റിന്

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

വ്യക്തിപരമായ സൗകര്യങ്ങള്‍ നോക്കുന്ന ഇത്തരം നേതാക്കള്‍ മോദിയെ പുകഴ്ത്തുന്നത് നിര്‍ത്തിവെച്ച് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കമാണ് നടത്തേണ്ടതെന്ന് ചൗധരി പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തണം എന്ന് ലക്ഷ്യമുള്ളവര്‍ക്കൊപ്പമാണ് ബംഗാളില്‍ കോണ്‍ഗ്രസ് കൈകോര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ സെക്യുലര്‍ ഫ്രണ്ടിന് മേല്‍ വര്‍ഗീയത കാണുന്നവര്‍ ബിജെപിയുടെ കയ്യിലെ പാവകളായി മാറുകയാണെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍ഇടുക്കിയില്‍ 4 സീറ്റുകള്‍ പിടിക്കാന്‍ യുഡിഎഫ്; എംഎം മണിക്കെതിരെ സേനപതി വേണു, പ്രഖ്യാപനം ഉടന്‍

യുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകുംയുഡിഎഫില്‍ ഞെട്ടല്‍; കോണ്‍ഗ്രസില്‍ നേതാക്കളുടെ കൂട്ടരാജി, മുസ്ലിം ലീഗിലും... 4ന് കൂടുതല്‍ രാജിയുണ്ടാകും

എംപിമാര്‍ മല്‍സരിക്കില്ല; നേമത്ത് സ്ഥാനാര്‍ഥിയാകില്ലെന്ന് കെ മുരളീധരന്‍, അഭ്യൂഹങ്ങള്‍ തള്ളി കെ സുധാകരനുംഎംപിമാര്‍ മല്‍സരിക്കില്ല; നേമത്ത് സ്ഥാനാര്‍ഥിയാകില്ലെന്ന് കെ മുരളീധരന്‍, അഭ്യൂഹങ്ങള്‍ തള്ളി കെ സുധാകരനും

കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍

Recommended Video

cmsvideo
PM Modi takes first dose of Covid-19 vaccine | Oneindia Malayalam

English summary
ISF Alliance in Bengal; Congress leaders Adhir Ranjan Chowdhury reply to Anand Sharma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X