അംബാനിയുടെ മകളും മരുമകനും ഇത്ര സിംപിളോ..! ഹോട്ടലിൽ എത്തിയ കോലം കണ്ട് ഞെട്ടൽ
അംബാനി കുടുംബത്തിലെ വിശേഷം അറിയാന്‍ താല്പര്യമില്ലാത്ത ആളുകള്‍ കുറവായിരിക്കും. വളരെ രസകരമായ പല കാര്യങ്ങളും അംബാനി കുടുംബത്തില്‍ ഉണ്ടാവാറുണ്ട്. ആഘോഷങ്ങള്‍ ഏതായാലും ആ ആഘോഷത്തിന്റെ വിശേഷവും പ്രത്യേകതയും അതില്‍ പങ്കെടുത്തവരെക്കുറിച്ചുമൊക്കെ അറിയാന്‍ എല്ലാവര്‍ക്കും വലിയ താല്‍പര്യമാണ്. ഇനി പറയാന്‍ പോകുന്നത് അംബാനി കുടുംബത്തിലെ ആഘോഷത്തെക്കുറിച്ചല്ല..എന്നാല്‍ അംബാനി കുടുംബത്തിലെ 2 പേരെക്കുറിച്ചാണ്. ആരാണ് ആ രണ്ട് പേരെന്ന് അറിഞ്ഞാലോ..എന്താണ് കാര്യമെന്നും നോക്കാം...
മുകേഷ് അംബാനിയുടേയും നിത അംബാനിയുടെ മകള്‍ ഇഷ അംബാനിയെ എല്ലാവര്‍ക്കും പരിചതമാണ്. പിതാവ് ശതകോടീശ്വരന്‍ ആണെങ്കിലും വളരെ ലാളിത്യമുള്ള സ്വഭാവമാണ് ഇഷയ്ക്ക്. ഇഷയുടെ ഭര്‍ത്താവാണ് ആനന്ദ് പിരമാമല്‍. ഇവര്‍ക്ക് ഇരട്ട കുട്ടികളാണ്. മുകേഷ് അംബാനിയും കുടുംബവും ആഘോഷങ്ങള്‍ ആര്‍ഭാടമാക്കുമ്പോഴും വളരെ ലളിതമായ രീതിയിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മുകേഷ് അംബാനിയുടെ ഭക്ഷണ രീതിയെക്കുറിച്ച് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലളിതമായ ഭക്ഷണ രീതിയാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്.

അംബാനി കുടുംബത്തിലെ എല്ലാവരും വളരെ ലാളിത്യം ഉള്ളവർ തന്നെയാണ്. ഇപ്പോൾ ഇഷയും ആനന്ദും കൂടി ഒരു ലക്ഷ്വറി റെസ് സ്‌റ്റോറന്റിൽ പോയ വീഡിയോ ആണ് വൈറൽ ആകുന്നത്. ഞായറാഴ്ച രാത്രി ആയിരുന്നു അത്താഴത്തിന് പോയത്.. ഇഷ അംബാനിയും ഭർത്താവ് ആനന്ദ് പിരാമലും അത്താഴം കഴിക്കുന്ന നിരവധി ദൃശ്യങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇഷയും ആനന്ദ് വളരെ പ്രണയത്തോടെ ആണ് ഇടപെട്ടത്. ഇവർക്കൊപ്പം സുഹൃത്തുക്കളുമുണ്ടായിരുന്നു.
സിൽക്ക് പ്രിന്റഡ് കോ-ഓർഡ് സെറ്റ് ധരിച്ച്, മുടി കെട്ടിയും കണ്ണടയും ധരിച്ച്, മേക്കപ്പ് ഇല്ലാത്ത ലുക്കിൽ ആണ് അത്താഴത്തിന് ഇഷ അംബാനി വന്നത്, വളരെ കാഷ്വൽ ആയിട്ടാണ് ഇഷ വന്നത് . മറുവശത്ത്, ആനന്ദ് പിരമൽ നീല ടീ ഷർട്ടും കറുത്ത പാന്റും ധരിച്ചു.
നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലാകുകയും നസോഷ്യൽമീഡിയ ഫോട്ടോ ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. ഒരു ഉപയോക്താവ് എഴുതി, " എല്ലാവരും പാർട്ടി വസ്ത്രത്തിലാണ് വന്നത്, പക്ഷേ അവൾ നൈറ്റ് സ്യൂട്ടിലാണ് വന്നത്", മറ്റൊരാൾ അഭിപ്രായപ്പെട്ടു, "ഇതിനെ ലാളിത്യം എന്ന് വിളിക്കുന്നു ... കോയി ദിഖാവ നഹി സോ വിനയം എൻ ഡൗൺ ടു എർത്ത്" മറ്റുള്ളവർ ഇഷയുടെയും അനന്തിന്റെയും ആംഗ്യങ്ങളെ പ്രശംസിക്കുമ്പോൾ, "ഗേറ്റിൽ പിടിച്ചിരിക്കുന്ന മനുഷ്യനോട് നന്ദി പറയാനുള്ള മര്യാദ അവർക്കുണ്ടായിരുന്നു !! അത് അവരുടെ സ്വഭാവം കാണിക്കുന്നു." എന്നാണ് മറ്റൊരാൾ പറഞ്ഞത്.
നേരത്തെ ഇവരുടെ പല വീഡിയോകളും വൈറൽ ആയിരുന്നു. അടുത്തിടെ എൻഎംഎസിസി ഇവന്റിൽ നിന്ന് ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും ഒരു വീഡിയോ വൈറലായിരുന്നു. ക്ലിപ്പിൽ, ആനന്ദ് പിരമലും ഇഷ അംബാനിയും പ്രണയത്തോടെ തങ്ങൾക്കുവേണ്ടി ഒരു റൊമാന്റിക് നിമിഷം മറ്റുള്ളവർ കാണാതെ പങ്കുവെയ്ക്കുന്നത് കാണാം. വീഡിയോയിൽ, എൻഎംഎസിസി ഗാലയ്‌ക്കിടയിൽ ആനന്ദ് പിരാമൽ ഇഷ അംബാനിയുടെ കൈയിൽ മധുരം നൽകുകയായിരുന്നു . ആനന്ദ് പിരാമലിന്റെ പ്രണയാഭ്യർത്ഥനക്ക് പിന്നാലെ ഇഷ അംബാനി നാണിക്കുന്നത് കാണാം.












Click it and Unblock the Notifications