12 ബെഡ്‌റൂമും 24 ബാത്ത്‌റൂമും..! ഇഷയുടെ അത്യാഡംബര വസതി വാങ്ങിയത് ഈ നടി; വിലയെത്രയെന്നോ?
മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളില്‍ ഒന്നാണ് അംബാനി കുടുംബം. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ഇഷ അംബാനി, അനന്ത് അംബാനി, ആകാശ് അംബാനി എന്നിവരിലൂടെ ഇവരുടെ കുടുംബ മഹിമ കൈമാറിക്കൊണ്ടിരിക്കുകയാണ്. 2024 ല്‍, അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹ ആഘോഷങ്ങള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ലോകോത്തര സംഗീതജ്ഞ റിഹാനയുടെ ലൈവ് പെര്‍ഫോമന്‍സ് മുതല്‍ ബോളിവു്ഡ് താരങ്ങളുടെ പവര്‍ പാക്ക് പെര്‍ഫോമന്‍സുകളിലൂടെയായിരുന്നു ഈ വിവാഹം എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചത്. ആഡംബര കാറുകള്‍, വിലകൂടിയ ആഭരണങ്ങള്‍, സെലിബ്രിറ്റി അതിഥികള്‍ വരെ ഈ വിവാഹത്തിന് മാറ്റുകൂട്ടിയിരുന്നു. ഇപ്പോഴിതാ ഒരിക്കല്‍ കൂടി അംബാനി കുടുംബം വാര്‍ത്തകളില്‍ ഇടം നേടുകയാണ്.

മുകേഷ് അംബാനി-നിത ദമ്പതികളുടെ ഏക മകളായ ഇഷ അംബാനിയുടെ യു എസ് എയിലെ മാളികയാണ് ഇതിന് കാരണം. ഇഷ, ഭര്‍ത്താവ് ആനന്ദ് പിരമലിനൊപ്പം ലോസ് ഏഞ്ചല്‍സിലെ ബെവര്‍ലി ഹില്‍സില്‍ 38,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു വലിയ വീട് ഒരിക്കല്‍ സ്വന്തമാക്കിയിരുന്നു. അത്യാഡംബരങ്ങള്‍ നിറഞ്ഞ ഈ വീട് ഒരു കൊട്ടരസമാനമായ കെട്ടിടമാണ്.
12 കിടപ്പുമുറികള്‍, 24 കുളിമുറികള്‍, ഒരു സ്പാ, സലൂണ്‍, ജിം, ഇന്‍ഡോര്‍ പിക്കിള്‍ബോള്‍ കോര്‍ട്ട്, 12 കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാവുന്ന പാര്‍ക്കിംഗ് ഗ്രൗണ്ട്, ഒരു ഇന്‍ഫിനിറ്റി പൂള്‍ എന്നിവയെല്ലാം ഈ വീട്ടിലുണ്ട്. 2022 ല്‍ ഇഷ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഇവിടെയാണ് താമസിച്ചിരുന്നത്. അതിനാല്‍ തന്നെ ഇഷയ്ക്കും ആനന്ദിനും ഏറെ വൈകാരിക ബന്ധമുള്ള വീട് കൂടിയാണ് ഇത്.
ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ച ഇന്ത്യന്‍ ചിത്രമായ ഛെല്ലോ ഷോയുടെ സ്വകാര്യ സിനിമാ പ്രദര്‍ശനം പോലും ഇവിടെ നടന്നിരുന്നു. 2023-ല്‍, ഇഷയും ആനന്ദും ഈ മാളിക 508 കോടി രൂപയ്ക്ക് (ഏകദേശം 61 ദശലക്ഷം ഡോളര്‍) വിറ്റിരുന്നു. ഇപ്പോഴിതാ ഈ വീടിന് പുതിയ ഉടമകള്‍ വന്നിരിക്കുകയാണ്. ഹോളിവുഡ് ദമ്പതികളായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ലെക്കും ആണ് ഈ വീട് സ്വന്തമാക്കിയത്.
പ്രശസ്ത ഗായികയും ഗാനരചയിതാവും നടിയുമായ ജെന്നിഫര്‍ ലോപ്പസ് 2022 ല്‍ അഫ്‌ലെക്കിനെ പുനര്‍വിവാഹം ചെയ്തിരുന്നു. ഹോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളായി അറിയപ്പെടുന്ന ജെന്നിഫര്‍ ലോപ്പസിന് ഏകദേശം 3,332 കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് പറയപ്പെടുന്നത്.












Click it and Unblock the Notifications