കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഷ്രത്ത് കേസ്, അമിത് ഷായ്ക്ക് വക്കീല്‍ നോട്ടീസ്

  • By Meera Balan
Google Oneindia Malayalam News

അഹമ്മദാബാദ്: ഇഷ്രത്ത് ജഹാന്‍ കേസില്‍ അമിത് ഷായ്ക്ക് വക്കീല്‍ നോട്ടീസ്. കേസ് പരിഗണിയ്ക്കുന്ന പ്രത്യേക സിബിഐ കോടതിയാണ് വക്കീല്‍ നോട്ടീസ് അയച്ചത്. 2004ലാണ് ഏറ്റുമുട്ടലില്‍ ഇസ്രത്ത് ജഹാന്‍ ഉള്‍പ്പടെയുള്ളവര്‍ ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത്.

സംഭവം നടക്കുമ്പോള്‍ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്നു അമിത് ഷാ. അതിനാല്‍ തന്നെ അമിത്ഷായ്ക്ക കേസില്‍ പങ്കുണ്ടെന്നും വിസ്തരിയ്ക്കണമെന്നും കാട്ടി കൊല്ലപ്പെട്ട മലയാളി പ്രാണേഷ് പിള്ള (ജാവേദ് ഷെയ്ഖ്)യുടെ അച്ഛന്‍ ഗോപിനാഥ് പിള്ള കോടിയോട് ആവശ്യപ്പെട്ടതനുസരിച്ചാണ് അമിത് ഷായ്ക്ക് കോടതി നോട്ടീസ് അയച്ചത്.

Amit Shah

അമിത് ഷായെക്കൂടാതെ മുന്‍ ഡിജിപി കെ ആര്‍ കൗശിക്കിനും കോടതി വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മാര്‍ച്ച് 26നാണ് കേസിന്റെ തുടര്‍ വിസ്താരം നടക്കുന്നത്.നരേന്ദ്ര മോദിയുടെ ഏറ്റവും അടുത്ത അനുയായിയായ അമിത് ഷാ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അധ്യക്ഷനാണ്. ലോകസ്ഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇസ്രത്ത് ജഹാന്‍ കേസില്‍ കോടതി കയറേണ്ടി വരുന്നത് അമിത് ഷായുടെ പ്രതിച്ഛായയെ ബാധിയ്ക്കുമെന്ന് ഉറപ്പ്.

English summary
A special CBI court on Friday issued notice to former junior home minister of Gujarat Amit Shah and ex DGP K R Kaushik over an application seeking their arraignment as accused in the 2004 Ishrat Jahan fake encounter case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X