ഇസ്രത്ത് തീവ്രവാദി തന്നെ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍

ഇസ്രത്ത് ദജാന്‍ തീവ്രവാദിയാണെന്ന മുന്നറിയിപ്പ് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കിയത് രാജിന്ദര്‍ കുമാറാണെന്ന് സിബിഐ പറയുന്നു. തീവ്രവാദ ദൗത്യവുമായി എത്തിയവരായിരുന്നു ഇസ്രത്ത് ജഹാനും ഒപ്പമുണ്ടായിരുന്ന മൂന്ന് പേരുമെന്ന് ഉറപ്പിച്ച് പറയുകയാണ് മുന്‍ ഐബി ഉദ്യോഗസ്ഥന്‍
തനിയ്‌ക്കെതിരായ സിബിഐ കുറ്റപത്രത്തില്‍ നിരത്തിയ വസ്തുതകളെ നിഷേധിയ്ക്കുകയാണ് രജീന്ദര്‍. താന്‍ തന്റെ കടമയാണ് ചെയ്തതെന്നും ആസൂത്രിതമായ കൊലപാതകമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിയ്‌ക്കെതിരായ സിബിഐയുടെ കൈവശം തെളിവുകള്‍ ഇല്ലെന്നും അതിനാല്‍ കോടതിയില്‍ കേസ് നില നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. താനൊരു ക്രിമനലല്ലെന്നും തെറ്റ് ചെയ്യാത്ത ആളുകളെ ദ്രോഹിയ്‌ക്കേണ്ട ആവശ്യം തനിയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications