കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇശ്‌റത്ത് വ്യാജ ഏറ്റുമുട്ടല്‍ കേസ്; ഗുജറാത്ത് പോലീസുകാരെ സിബിഐ കോടതി വെറുതെവിട്ടു

Google Oneindia Malayalam News

ദില്ലി: ഏറെ വിവാദമായിരുന്ന ഇശ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ആരോപണ വിധേയരായ ഗുജറാത്ത് മുന്‍ പോലീസ് ഓഫീസര്‍മാരെ സിബിഐ കോടതി വെറുതെവിട്ടു. മുതിര്‍ന്ന ഓഫീസര്‍മാരായിരുന്ന ഡിജി വന്‍സാര, എന്‍കെ അമീന്‍ എന്നിവരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.

ഗൂഢാലോചന, നിയമവിരുദ്ധമായി തടങ്കലില്‍ വയ്ക്കുക, കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് രണ്ടു പോലീസ് ഓഫീസര്‍മാര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. മുംബൈ സ്വദേശിനിയായ ഇശ്‌റത്ത് ജഹാന്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കൊലപ്പെടുത്താന്‍ വന്നുവെന്നാരോപിച്ചാണ് പോലീസ് വെടിവച്ചുകൊന്നത്. ഈ കേസ് സിബിഐ ആണ് അന്വേഷിച്ചത്.

Ish

വന്‍സാരയെയും അമീനെയും പ്രോസിക്യൂട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് സിബിഐ ഗുജറാത്ത് സര്‍ക്കാരിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്നാണ് ഇരുവരും കോടതിയെ സമീപിച്ചത്. തങ്ങള്‍ക്കെതിരായ കുറ്റങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു ഇരുവരുടെയും ആവശ്യം. കോടതി ഇക്കാര്യം അംഗീകരിച്ചിരിക്കുകയാണിപ്പോള്‍.

ഞെട്ടുന്ന വെളിപ്പെടുത്തല്‍; ഭീകരാക്രമണത്തിന് പിന്നില്‍ ബിജെപി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി പറയുന്നുഞെട്ടുന്ന വെളിപ്പെടുത്തല്‍; ഭീകരാക്രമണത്തിന് പിന്നില്‍ ബിജെപി, ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി പറയുന്നു

പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന പ്രതികളുടെ ആവശ്യം കണക്കിലെടുക്കുകയാണെന്ന് സിബിഐ കോടതി ജഡ്ജി ജെകെ പാണ്ഡ്യ പറഞ്ഞു. കേസില്‍ നിന്ന് ഇരുവരെയും ഒഴിവാക്കുമെന്നും കോടതി വിശദീകരിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ ആരോപിക്കപ്പെടുന്ന കുറ്റത്തില്‍ പ്രോസിക്യൂട്ട് ചെയ്യണമെങ്കില്‍ സര്‍ക്കാരിന്റെ അനുമതി നിര്‍ബന്ധമാണ്. എന്നാല്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിന് കാരണം വ്യക്തമല്ല.

മുന്‍ ഗുജറാത്ത് പോലീസ് മേധാവി പിപി പാണ്ഡെയും കേസില്‍ പ്രതിയായിരുന്നു. 19 മാസത്തെ ജയില്‍വാസത്തിന് ശേഷം 2015 ഫെബ്രുവരിയില്‍ അദ്ദേഹത്തിന് ജാമ്യം നല്‍കി. കഴിഞ്ഞ വര്‍ഷം കോടതി ഇദ്ദേഹത്തെയും കേസില്‍ നിന്ന് ഒഴിവാക്കി. 2004 ജൂണിലാണ് ഇശ്‌റത്ത് ഉള്‍പ്പെടെയുള്ള നാല് പേരെ മോദിയെ വധിക്കാനെത്തിയവരെന്ന് ആരോപിച്ച് അഹ്മദാബാദില്‍ പോലീസ് വെടിവച്ച് കൊന്നത്. ലഷ്‌കര്‍ ഭീകരരാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

English summary
Ishrat Jahan Case: Court Drops Case Against Ex-Cops DG Vanzara, NK Amin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X