കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ഭീകരിയെന്ന് ഹെഡ്‌ലി... ഞെട്ടിപ്പിയ്ക്കുന്ന വെളിപ്പെടുത്തല്‍

Google Oneindia Malayalam News

മുംബൈ: ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായ്ക്കും ഏറെ പ്രതിസന്ധികള്‍ സൃഷ്ടിച്ച ഒന്നായിരുന്നു. നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടെത്തിയവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തി എന്നായിരുന്നു സര്‍ക്കാരിന്റേയും പോലീസിന്റേയും വാദം.

ഇസ്രത് ജഹാനും മലയാളിയായ പ്രാണേഷ് പിള്ളയും അടങ്ങുന്ന നാലംഗ സംഘം ലഷ്‌കര്‍ തീവ്രവാദികളാണ് എന്നായിരുന്നു സര്‍ക്കാരിന്റേയും പോലീസിന്റേയും ആരോപണം. എന്നാല്‍ അത് വ്യാജ ഏറ്റമുട്ടല്‍ കൊലപതാകം ആണെന്നായിരുന്നു ആക്ഷേപം ഉയര്‍ന്നത്.

അന്ന് കൊല്ലപ്പെട്ട ഇസ്രത് ജഹാന്‍ ലഷ്‌കര്‍ ഇ തൊയ്ബയുടെ ചാവേര്‍ ആയിരുന്നു എന്നാണ് മുംബൈ ഭീകരാക്രമണ കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഇപ്പോള്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

മുംബൈ ടാഡ കോടതി

മുംബൈ ടാഡ കോടതി

ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി മുംബൈയിലെ ടാഡ പ്രത്യേക കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് വഴി നല്‍കിയ മൊഴിയിലാണ് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍ ഉള്ളത്.

ലഷ്‌കര്‍ ചാവേര്‍

ലഷ്‌കര്‍ ചാവേര്‍

ഇസ്രത് ജഹാന്‍ ലഷ്‌കര്‍ തീവ്രവാദി ആയിരുന്നു എന്നാണ് ഹെഡ്‌ലി പറഞ്ഞത്. എന്നാല്‍ ഹെഡ്‌ലിയ്ക്ക് ഇസ്രത് ജഹാനെ നേരിട്ട് പരിചയം ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല.

ആര് പറഞ്ഞു

ആര് പറഞ്ഞു

ലഷ്‌കര്‍ നേകതാവായ സാഖി ഉര്‍ റഹ്മാന്‍ ലഖ് വിയാണ് ഇസ്രത് ജഹാന്‍ ചാവേറാണെന്ന കാര്യം തന്നോട് പറഞ്ഞതെന്നാണ് ഹെഡ്‌ലി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി നല്‍കിയിട്ടുള്ളത്.

ആരാണ് ഇസ്രത് ജഹാന്‍

ആരാണ് ഇസ്രത് ജഹാന്‍

2004 ജൂണ്‍ 15 നാണ് അഹമ്മദാബില്‍ വച്ച് ഇസ്രത് ജഹാനും മൂന്ന് യുവാക്കളും ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടത് എന്നാണ് ഔദ്യോഗിക ഭാഷ്യം. കൊല്ലപ്പെടുമ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്നു ഇസ്രത്. 19 വയസ്സായിരുന്നു പ്രായം.

ഒപ്പം മലയാളിയും

ഒപ്പം മലയാളിയും

ഇസ്രത് ജഹാനൊപ്പം കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ടായിരുന്നു. ഇസ്ലാം മതം സ്വീകരിച്ച പ്രാണേഷ് പിള്ള ആയിരുന്നു അത്.

മോദിയെ കൊല്ലാന്‍

മോദിയെ കൊല്ലാന്‍

അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദിയെ വധിയ്ക്കാന്‍ പദ്ധതിയിട്ടെത്തിയ ലഷ്‌കര്‍ തീവ്രവാദികളായിരുന്നു ഇവരെന്നാണ് സര്‍ക്കാരിന്റേയും പോലീസിന്റേയും ഔദ്യോഗിക ഭാഷ്യം.

ഹെഡ്‌ലി നേരത്തേയും പറഞ്ഞു?

ഹെഡ്‌ലി നേരത്തേയും പറഞ്ഞു?

2010 ല്‍ തന്നെ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ദേശീയ അന്വേഷണ ഏജന്‍സിയോട് ഉസ്രത് ജഹാന്റെ കാര്യം പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.

എങ്ങനെ ലഷ്‌കറില്‍

എങ്ങനെ ലഷ്‌കറില്‍

ലഷ്‌കര്‍ ഇ തൊയ്ബയ്ക്ക് വനിത വിഭാഗം ഉണ്ടെന്നും ഇസ്രത് ജഹാനെ സംഘത്തിലേയ്ക്ക് എടുത്തത് മുസമ്മില്‍ എന്ന ലഷ്‌കര്‍ നേതാവാണെന്നും മുമ്പ് ഹെഡ്‌ലി പറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

സിബിഐ അന്വേഷണം

സിബിഐ അന്വേഷണം

ഇസ്രത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ചത് സിബിഐ ആയിരുന്നു. സംഗതി വ്യാജ ഏറ്റുമുട്ടല്‍ തന്നെ ആണെന്നായിരുന്നു സിബിഐ കണ്ടെത്തിയത്. എന്നാല്‍ ഇസ്രത് ജഹാന് ലഷ്‌കര്‍ ബന്ധമുണ്ടോ ഇല്ലയോ എന്ന കാര്യം പരാമര്‍ശിച്ചിരുന്നില്ല.

English summary
Ishrat Jahan was a suicide bomber for LeT, David Headley tells court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X