ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈല്‍ രഹസ്യങ്ങൾ പാകിസ്താനും അമേരിക്കയ്ക്കും ചോർത്തി? ചാരൻ അറസ്റ്റിൽ
നാഗ്പുര്‍: ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലിനെ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ന്നതായി സംശയം. നാഗ്രൂപൂരിലെ ബ്രഹ്മോല് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന് ആണ് വിവരങ്ങള്‍ പാകിസ്താന്റേയും അമേരിക്കയുടേയും രഹസ്യാന്വേഷണ ഏജന്സികള്ച്ച് ചോര്‍ത്തി നല്‍കിയത് എന്നാണ് സംശയിക്കുന്നത്.
ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന(എടിഎസ്) നടത്തിയ സംയുക്ത നീക്കത്തില്‍ ചാരനെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന് ആയ നിഷാന്ത് അഗര്‍വാളിനെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

കഴിഞ്ഞ നാല് വര്‍ഷമായി നാഗ്പൂരിലെ ബ്രഹ്മോസ് യൂണിറ്റില്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍. കുറച്ച് കാലമായി ഇയാള്‍ തീവ്രവാദി വിരുദ്ധ സേനയുടെ നിരീക്ഷണത്തില്‍ ആയിരുന്നു. ഒക്ടോബര്‍ 7, ഞായറാഴ്ച രാത്രിയില്‍ ആണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന പരിശോധനയ്ക്ക് ശേഷം അറസ്റ്റ് ചെയ്തത്.
ബ്രഹ്മോസ് മിലസൈലുകളുടെ പ്രൊപ്പല്ലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന വിഭാഗത്തില്‍ ആയിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. പാകിസ്താന്റേയും അമേരിക്കയുടേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇയാള്‍ മിസൈലിന്റെ സാങ്കേതി വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. കേസിന്റെ വിശദാംശങ്ങള്‍ ഇനിയും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചിട്ടുള്ളത്. പാകിസ്താനെ സംബന്ധിച്ച് വലിയ വെള്ളിവിളിയായി അവര്‍ തന്നെ വിലയിരുത്തുന്ന ഒന്നാണ് ബ്രഹ്മോസ് മിസൈല്‍.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications