കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈല്‍ രഹസ്യങ്ങൾ പാകിസ്താനും അമേരിക്കയ്ക്കും ചോർത്തി? ചാരൻ അറസ്റ്റിൽ

Google Oneindia Malayalam News

നാഗ്പുര്‍: ഇന്ത്യയുടെ അഭിമാനമായ ബ്രഹ്മോസ് മിസൈലിനെ സംബന്ധിച്ച രഹസ്യങ്ങള്‍ ചോര്‍ന്നതായി സംശയം. നാഗ്രൂപൂരിലെ ബ്രഹ്മോല് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ ആണ് വിവരങ്ങള്‍ പാകിസ്താന്റേയും അമേരിക്കയുടേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ച്ച് ചോര്‍ത്തി നല്‍കിയത് എന്നാണ് സംശയിക്കുന്നത്.

ആപ്പിളും ആമസോണും ചൈനീസ് ചൈനീസ് സൈന്യത്തിന്റെ കരു! ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് തെറ്റെന്ന് ആപ്പിള്‍ആപ്പിളും ആമസോണും ചൈനീസ് ചൈനീസ് സൈന്യത്തിന്റെ കരു! ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് തെറ്റെന്ന് ആപ്പിള്‍

ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന(എടിഎസ്) നടത്തിയ സംയുക്ത നീക്കത്തില്‍ ചാരനെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തു. നാഗ്പൂരിലെ ബ്രഹ്മോസ് മിസൈല്‍ യൂണിറ്റിലെ ജീവനക്കാരന്‍ ആയ നിഷാന്ത് അഗര്‍വാളിനെ ആണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

nishant agarwal

കഴിഞ്ഞ നാല് വര്‍ഷമായി നാഗ്പൂരിലെ ബ്രഹ്മോസ് യൂണിറ്റില്‍ ജോലി ചെയ്യുന്ന ആളാണ് ഇയാള്‍. കുറച്ച് കാലമായി ഇയാള്‍ തീവ്രവാദി വിരുദ്ധ സേനയുടെ നിരീക്ഷണത്തില്‍ ആയിരുന്നു. ഒക്ടോബര്‍ 7, ഞായറാഴ്ച രാത്രിയില്‍ ആണ് ഇയാളെ തീവ്രവാദ വിരുദ്ധ സേന പരിശോധനയ്ക്ക് ശേഷം അറസ്റ്റ് ചെയ്തത്.

ബ്രഹ്മോസ് മിലസൈലുകളുടെ പ്രൊപ്പല്ലന്റുകളും ഇന്ധനവും വികസിപ്പിക്കുന്ന വിഭാഗത്തില്‍ ആയിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. പാകിസ്താന്റേയും അമേരിക്കയുടേയും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഇയാള്‍ മിസൈലിന്റെ സാങ്കേതി വിവരങ്ങള്‍ കൈമാറിയിട്ടുണ്ടാകാം എന്നാണ് കരുതുന്നത്. കേസിന്റെ വിശദാംശങ്ങള്‍ ഇനിയും അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.

ഇന്ത്യയും റഷ്യയും സംയുക്തമായാണ് ബ്രഹ്മോസ് മിസൈല്‍ വികസിപ്പിച്ചിട്ടുള്ളത്. പാകിസ്താനെ സംബന്ധിച്ച് വലിയ വെള്ളിവിളിയായി അവര്‍ തന്നെ വിലയിരുത്തുന്ന ഒന്നാണ് ബ്രഹ്മോസ് മിസൈല്‍.

English summary
A suspected ISI agent was arrested on Monday from BrahMos missile unit in Maharashtra's Nagpur for allegedly leaking technical secrets to Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X