150 പേര്‍ മരിച്ച കാണ്‍പൂര്‍ ട്രെയിനപകടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍; വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
പട്‌ന: കഴിഞ്ഞ നവംബറില്‍ കാണ്‍പൂരിലുണ്ടായ ട്രെയിന്‍ അപകടത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ ആണെന്ന് വെളിപ്പെടുത്തല്‍. കേസുമായി ബന്ധപ്പെട്ടു പിടിയിലായ ഒരാളുടെ മൊഴിയെ അടിസ്ഥാനമാക്കിയാണ് ബിഹാര്‍ പോലീസിന്റെ വെളിപ്പെടുത്തല്‍. സ്‌ഫോടകവസ്തുക്കളുമായാണ് ഇയാള്‍ പിടിയിലായത്.
രാജ്യത്ത് പലഭാഗങ്ങളായി ഭീകരാക്രമണത്തിന് ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതായും ഭീകരന്‍ പോലീസിനോട് പറഞ്ഞു. ബോംബ് സ്ഥാപിക്കാന്‍ ഐഎസ്‌ഐ പണം നല്‍കിയെന്നും നേപ്പാള്‍ വഴിയാണ് പണം ലഭിച്ചതെന്നും പിടിയിലായ മോട്ടി പാസ്വാന്‍ എന്നയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഭാഗമായി ചെറുസംഘങ്ങളെ കണ്ടെത്തി ഐഎസ്‌ഐ പരിശീലനവും പണവും നല്‍കിയെന്നും മൊഴിയില്‍ പറയുന്നു. അപകടത്തിന് പിന്നില്‍ രാജ്യാന്തര ഗൂഢാലോചന നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
റോ, ഐബി ഉദ്യോഗസ്ഥര്‍ അന്വേഷണത്തിനായി ഉടന്‍ ബിഹാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറില്‍ ഉണ്ടായ അപകടത്തില്‍ 150 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications