ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ ചാര സുന്ദരികൾ; പാകിസ്താന്റെ കള്ളക്കളി പൊളിച്ചടുക്കി ഇന്ത്യ
ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ തന്നെയാണ് അധികൃതരെ അറിയിച്ചത്
ദില്ലി: പാകിസ്താനിലെ ഇന്ത്യൻ ഹൈകമ്മീഷൻ ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ വീഴത്താൻ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ശ്രമിച്ചതായി റിപ്പോർട്ട്. മൂന്ന് ഉദ്യോഗസ്ഥരെ കുടുക്കാനാണ് പാക് രഹസ്യാന്വേഷണ ഏജൻസി ലക്ഷ്യമിട്ടിരുന്നത്. ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ തന്നെയാണ് അധികൃതരെ അറിയിച്ചത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥരെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് ഇന്ത്യ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ കുറിച്ചുള്ള പേര് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പാകിസ്താനിൽ നിന്ന് തിരിച്ചു വിളിക്കപ്പെട്ട ഉദ്യോഗസ്ഥർ തെറ്റു ചെയ്തതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടാതെ അന്വേഷണവുമായി സഹകരിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ഹണിട്രാപ്പ്
ഹണിട്രാപ്പിലൂടെ ശത്രൂരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വിവരങ്ങൾ ചോർത്തുന്ന രീതി ലോകരാജ്യങ്ങളിൽ വ്യാപകമായി നടക്കാറുണ്ട്. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള കെണിയിൽ വീഴ്ത്താൻ ശ്രമിക്കുന്നത് അപൂർവമാണ്. വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐഎസ്‌ഐ ശ്രമം പാളിപ്പോയത്. ഉടൻ തന്നെ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥരെ ട്രാപ്പിലാക്കാൻ ശ്രമം
പാകിസ്താനിലെ ഇന്ത്യൻ എംബസിയിൽ ഭാഷ വിഭാഗത്തിലായിരുന്നു ഇവരുടെ ജോലി. ഔദ്യോഗിക രേഖകൾ പരിഭാഷ ചെയ്യുന്നത് ഇവരാണ്. ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ വീഴ്ത്തി ഹോട്ടലുകളിൽ എത്തിക്കാനായിരുന്നു ശ്രമം. കൂടാതെ അവിടെ വച്ച് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഉദ്യോഗസ്ഥരെ വീഴ്ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിലുള്ള മറ്റു ഉദ്യോഗസ്ഥരെ ഹണിട്രാപ്പിലൂടെ സ്വാധീനിക്കാൻ ശ്രമം നടത്തിയിട്ടുണ്ടോയെന്നും ഇന്ത്യൻ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

വിവരങ്ങൾ ചോർത്തി നൽകി
2010 ൽ ഇന്ത്യൻ എംബസിയിലെ പ്രസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മധുരി ഗുപ്തയെന്ന ഉദ്യോഗസ്ഥ വിവരങ്ങൾ ചോർത്തി നൽകിരുന്നു. ഐഎസ്ഐ ഏജന്റുമായി പ്രണയത്തിലായ ഇവർ അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള രേഖകൾ ചേർത്തി നൽകിയിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു

സ്ഥാനമാറ്റങ്ങൾ
ചാര വൃത്തി ആരോപിച്ച് കഴിഞ്ഞ വർഷം ഇന്ത്യും പാകിസ്താനും ഏതാനും എംബസി ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കൂടാതെ ഇന്ത്യൻ ചാരനെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് ഇപ്പോഴും പാകിസ്താനിൽ ജയിലിൽ ജയിലിൽ കഴിയുകയാണ്. ഇതിനിടെയാണ് പുതിയ സംഭവവികാസമെന്നത് ശ്രദ്ധേയമാണ്.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications