കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ ഉദ്യോഗസ്ഥരെ കുടുക്കാൻ ചാര സുന്ദരികൾ; പാകിസ്താന്റെ കള്ളക്കളി പൊളിച്ചടുക്കി ഇന്ത്യ

ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ തന്നെയാണ് അധികൃതരെ അറിയിച്ചത്

  • By Ankitha
Google Oneindia Malayalam News

ദില്ലി: പാകിസ്താനിലെ ഇന്ത്യൻ ഹൈകമ്മീഷൻ ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ വീഴത്താൻ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ ശ്രമിച്ചതായി റിപ്പോർട്ട്. മൂന്ന് ഉദ്യോഗസ്ഥരെ കുടുക്കാനാണ് പാക് രഹസ്യാന്വേഷണ ഏജൻസി ലക്ഷ്യമിട്ടിരുന്നത്. ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന കാര്യം ഉദ്യോഗസ്ഥർ തന്നെയാണ് അധികൃതരെ അറിയിച്ചത്. ഇതിനെ തുടർന്ന് ഉദ്യോഗസ്ഥരെ പാകിസ്താനിൽ നിന്ന് ഇന്ത്യയിലേയ്ക്ക് തിരിച്ച് വിളിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇതു സംബന്ധമായ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

honey trape

ഓഖി ദുരന്തം; തിരച്ചിൽ മുനമ്പം മുതൽ ഗോവ വരെ വ്യാപിപ്പിക്കും, ബോട്ടുടമകളോട് സഹായം തേടി സർക്കാർഓഖി ദുരന്തം; തിരച്ചിൽ മുനമ്പം മുതൽ ഗോവ വരെ വ്യാപിപ്പിക്കും, ബോട്ടുടമകളോട് സഹായം തേടി സർക്കാർ

സംഭവത്തെ കുറിച്ച് ഇന്ത്യ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരെ കുറിച്ചുള്ള പേര് വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പാകിസ്താനിൽ നിന്ന് തിരിച്ചു വിളിക്കപ്പെട്ട ഉദ്യോഗസ്ഥർ തെറ്റു ചെയ്തതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കൂടാതെ അന്വേഷണവുമായി സഹകരിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.

ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേനബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേന

ഹണിട്രാപ്പ്

ഹണിട്രാപ്പ്

ഹണിട്രാപ്പിലൂടെ ശത്രൂരാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വിവരങ്ങൾ ചോർത്തുന്ന രീതി ലോകരാജ്യങ്ങളിൽ വ്യാപകമായി നടക്കാറുണ്ട്. എന്നാൽ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഇത്തരത്തിലുള്ള കെണിയിൽ വീഴ്ത്താൻ ശ്രമിക്കുന്നത് അപൂർ‌വമാണ്. വിവരങ്ങള്‍ ചോര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ബോധ്യപ്പെട്ട ഉദ്യോഗസ്ഥര്‍ ഇന്ത്യയിലുള്ള അധികാരികളെ അറിയിച്ചതോടെയാണ് ഐഎസ്‌ഐ ശ്രമം പാളിപ്പോയത്. ഉടൻ തന്നെ ഉദ്യോഗസ്ഥരെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തു.

 ഉദ്യോഗസ്ഥരെ ട്രാപ്പിലാക്കാൻ ശ്രമം

ഉദ്യോഗസ്ഥരെ ട്രാപ്പിലാക്കാൻ ശ്രമം

പാകിസ്താനിലെ ഇന്ത്യൻ എംബസിയിൽ ഭാഷ വിഭാഗത്തിലായിരുന്നു ഇവരുടെ ജോലി. ഔദ്യോഗിക രേഖകൾ പരിഭാഷ ചെയ്യുന്നത് ഇവരാണ്. ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽ വീഴ്ത്തി ഹോട്ടലുകളിൽ എത്തിക്കാനായിരുന്നു ശ്രമം. കൂടാതെ അവിടെ വച്ച് ഇവരുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഉദ്യോഗസ്ഥരെ വീഴ്ത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. സംഭവത്തെപ്പറ്റിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യൻ എംബസിയിലുള്ള മറ്റു ഉദ്യോഗസ്ഥരെ ഹണിട്രാപ്പിലൂടെ സ്വാധീനിക്കാൻ ശ്രമം നടത്തിയിട്ടുണ്ടോയെന്നും ഇന്ത്യൻ ഏജൻസികൾ അന്വേഷിക്കുന്നുണ്ട്.

വിവരങ്ങൾ ചോർത്തി നൽകി

വിവരങ്ങൾ ചോർത്തി നൽകി

2010 ൽ ഇന്ത്യൻ എംബസിയിലെ പ്രസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന മധുരി ഗുപ്തയെന്ന ഉദ്യോഗസ്ഥ വിവരങ്ങൾ ചോർത്തി നൽകിരുന്നു. ഐഎസ്ഐ ഏജന്റുമായി പ്രണയത്തിലായ ഇവർ അഫ്ഗാനിസ്ഥാനിൽ ഇന്ത്യ നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള രേഖകൾ ചേർത്തി നൽകിയിരുന്നു. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു

 സ്ഥാനമാറ്റങ്ങൾ

സ്ഥാനമാറ്റങ്ങൾ

ചാര വൃത്തി ആരോപിച്ച് കഴിഞ്ഞ വർഷം ഇന്ത്യും പാകിസ്താനും ഏതാനും എംബസി ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. കൂടാതെ ഇന്ത്യൻ ചാരനെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവ് ഇപ്പോഴും പാകിസ്താനിൽ ജയിലിൽ ജയിലിൽ കഴിയുകയാണ്. ഇതിനിടെയാണ് പുതിയ സംഭവവികാസമെന്നത് ശ്രദ്ധേയമാണ്.

English summary
Pakistan's Inter-Services Intelligence (ISI) set up a honeytrap for three officials of the Indian high commission in Islamabad to extract sensitive information from them, TOI has learned. The officials, whose names are being withheld because investigations are still on, were recalled from Pakistan earlier this week after they revealed the ISI plot and are currently being questioned.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X