പഞ്ചാബ് ഭീകരാക്രമണം,സൈനിക നടപടി പൂര്‍ത്തിയായി,എല്ലാ ഭീകരരെയും സൈന്യം വധിച്ചു
ചണ്ഡീഗഡ്: പഞ്ചാബില്‍ ഭീകരാക്രമണം നടത്തിയ എല്ലാ ഭീകരരെയും സൈന്യം വധിച്ചു. ആക്രമണം നടത്തിയവരെ വധിച്ചതായും സൈനിക നടപടി അവസാനിച്ചതായും കളക്ടര്‍ അറിയിച്ചു. പാക്ക് അനുകൂല ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതോടെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ താക്കീത് നല്കി.
തിങ്കളാഴ്ച്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ ഉള്‍പ്പെടെ ഏഴു പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന് ഗുര്‍ദാസ്പുര്‍ എന്ന പേരിലാണു സൈനിക നടപടിയുണ്ടായത്. പന്ത്രണ്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഗുര്‍ദാസ്പൂര്‍ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം സുരക്ഷാസൈന്യം ഏറ്റെടുത്തത്.

ദിനാ നഗറിലെ പോലീസ് സ്റ്റേഷനും പഞ്ചാബ് കശ്മീര്‍ അതിര്‍ത്തിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസുമാണ് ഭീകരര്‍ ആക്രമിച്ചത്. അതിര്‍ത്തി കടന്നുവന്ന ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പാകിസ്ഥാനിലെ ഐ എസ് ഐയുടെ ഒത്താശയോടെയാണ് ആക്രമണമെന്ന സൂചനകള്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ വണ്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു.
എട്ടുവര്‍ഷത്തിനിടെ പഞ്ചാബിലുണ്ടാകുന്ന വലിയ ആക്രമണമാണിത്. ഭീകരരില്‍ ഒരു വനിതയുമുണ്ടെന്ന് ആക്രമണത്തിനിടെ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന് വെളിപ്പെടുത്തി. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത് പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് അറിയിച്ചിട്ടുണ്ട്.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications