കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചാബ് ഭീകരാക്രമണം,സൈനിക നടപടി പൂര്‍ത്തിയായി,എല്ലാ ഭീകരരെയും സൈന്യം വധിച്ചു

  • By Sruthi K M
Google Oneindia Malayalam News

ചണ്ഡീഗഡ്: പഞ്ചാബില്‍ ഭീകരാക്രമണം നടത്തിയ എല്ലാ ഭീകരരെയും സൈന്യം വധിച്ചു. ആക്രമണം നടത്തിയവരെ വധിച്ചതായും സൈനിക നടപടി അവസാനിച്ചതായും കളക്ടര്‍ അറിയിച്ചു. പാക്ക് അനുകൂല ഭീകരസംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന ലഭിച്ചതോടെ പാക്കിസ്ഥാന് ഇന്ത്യ ശക്തമായ താക്കീത് നല്‍കി.

തിങ്കളാഴ്ച്ച പുലര്‍ച്ചെ നടന്ന ഭീകരാക്രമണത്തില്‍ മൂന്നു തീവ്രവാദികള്‍ ഉള്‍പ്പെടെ ഏഴു പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ ഗുര്‍ദാസ്പുര്‍ എന്ന പേരിലാണു സൈനിക നടപടിയുണ്ടായത്. പന്ത്രണ്ടുമണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഗുര്‍ദാസ്പൂര്‍ പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം സുരക്ഷാസൈന്യം ഏറ്റെടുത്തത്.

punjab

ദിനാ നഗറിലെ പോലീസ് സ്‌റ്റേഷനും പഞ്ചാബ് കശ്മീര്‍ അതിര്‍ത്തിയില്‍ യാത്രക്കാരുമായി പോവുകയായിരുന്ന ബസുമാണ് ഭീകരര്‍ ആക്രമിച്ചത്. അതിര്‍ത്തി കടന്നുവന്ന ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു. പാകിസ്ഥാനിലെ ഐ എസ് ഐയുടെ ഒത്താശയോടെയാണ് ആക്രമണമെന്ന സൂചനകള്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ വണ്‍ ഇന്ത്യയ്ക്ക് നല്‍കിയിരുന്നു.

എട്ടുവര്‍ഷത്തിനിടെ പഞ്ചാബിലുണ്ടാകുന്ന വലിയ ആക്രമണമാണിത്. ഭീകരരില്‍ ഒരു വനിതയുമുണ്ടെന്ന് ആക്രമണത്തിനിടെ പരുക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്ത് പാക്കിസ്ഥാനുമായി സമാധാന ചര്‍ച്ചകള്‍ക്ക് ഇന്ത്യ തയ്യാറല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിട്ടുണ്ട്.

English summary
The Punjab police and the Intelligence Bureau say that the attack at Gurdaspur was aimed at derailing the National Security Advisor level talks to be held between India and Pakistan next month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X