തീവ്രവാദം;യാസിന് പാകിസ്താന്‍ 24കോടി രൂപ നല്‍കി
ദില്ലി: ഇന്ത്യയില്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്തുന്നതിനും തീവ്രവാദി ആക്രമണങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും പാക് ചാര സംഘടനയായ ഐഎസ്‌ഐ ഇന്ത്യന്‍ മുജാഹിദ്ദീന് 24 കോടി രൂപ നല്‍കിയതായി അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ നേതാവ് യാസിന്‍ ഭട്കല്‍ വെളിപ്പെടുത്തി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് ഈ തുക ഇന്ത്യന്‍ മുജാഹിദ്ദീന് പാകിസ്താന്‍ നല്‍കിയത്. ഒട്ടേറെ തീവ്രവാദി ആക്രമണങ്ങള്‍ ഈ കാലയളവില്‍ നടക്കുകയും 60 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു.

2009 മുതലാണ് യാസിന്‍ ഭട്കലിന് കോടിക്കണക്കിന് പണം പാകിസ്താന്‍ നല്‍കിത്തുടങ്ങിയത്. ഇന്ത്യയില്‍ നിന്ന് ഇന്ത്യന്‍ മുജാഹിദ്ദീന്‍ പാകിസ്താനിലേയ്ക്ക് ഭീകര പ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്യുന്നതിനായി മാറ്റപ്പെട്ട ഘട്ടത്തിലാണ് ഈ സഹായം യാസിനും കൂട്ടാളികള്‍ക്കും ലഭ്യമാകുന്നത്.
ഇന്ത്യ നേപ്പാള്‍, ബംഗാളാദേശ്, സൗദി അറേബ്യ, ദുബായ് എന്നിവിടങ്ങളില്‍ ഇന്ത്യന്‍ മുജാഹിദ്ദീന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനും തുക വിനിയോഗിച്ചു. യാസിന് നേരിട്ട് പണം കൈമാറുകയായിരുന്നില്ല ഐഎസ് ഐ. കറാച്ചിയിലുള്ള ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകരായ ഇക്ബാല്‍ ഭട്കല്‍, റിയാസ് ഭട്കല്‍ എന്നിവര്‍ വഴിയാണ് പണം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ അവസാനം പണം ചെലവഴിച്ചതിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ട സമയത്താണ് ഇക്ബാലും, റിയാസുമല്ല പണം നല്‍കിയതെന്നും ഐഎസ്‌ഐ ആണെന്നും യാസിന്‍ തിരിച്ചറിയുന്നത്.
ഒട്ടേറെ ആക്രമണങ്ങള്‍ക്ക് സംഘം പദ്ധതിയിട്ടെങ്കിലും ഇത് വരെ പലതും നടപ്പിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ദില്ലിയിലെ പാഹര്‍ഗന്‍ജിലുള്ള ജര്‍മ്മന്‍ ബേക്കറിയില്‍ വെടിവയ്പ്പ് നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നു. ആഗസ്റ്റ് 29 നാണ് യാസിന്‍ ഭട്കല്‍ അറസ്‌ററിലാകുന്നത്.












Click it and Unblock the Notifications