യുഎസ് കോണ്‍സുലേറ്റില്‍ ബോംബിടാന്‍ ഐഎസ്ഐ
ദില്ലി: ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലും ഇസ്രായേല്‍ കോണ്‍സുലേറ്റിലും ബോംബ് സ്ഫോടനം നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്ഐ പദ്ധതിയിട്ടിരുന്നതായി വിവരം. കഴിഞ്ഞ ദിവസം പിടിയിലായ ശ്രീലങ്കന്‍ പൗരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.
ചെന്നൈയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും ബാംഗ്ലൂരിലുള്ള ഇസ്രായേല്‍ കോണ്‍സുലേറ്റും ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ പദ്ധതി നടപ്പായില്ല.

ഏപ്രില്‍ 29 ന് ചെന്നൈയില്‍ വച്ച് പിടിയിലായ സാക്കിര്‍ ഹുസൈന് എന്ന ശ്രീലങ്കക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ശ്രീലങ്കയിലെ പാക് ഹൈക്കമീഷനിലെ ഒരു ഉദ്യോഗസ്ഥനാണ് തന്നെ ഈ ദൗത്യം എല്‍പ്പിച്ചതെന്നും സാക്കിര്‍ ഹുസൈന് വെളിപ്പെടുത്തിയിട്ടുണ്ട്.
മാലിദ്വീപില്‍ നിന്ന് രണ്ട് സ്ത്രീകളെ ഇതിനായി ചെന്നൈയില്‍ എത്തികാനുള്ള ദൗത്യമായിരുന്നു സാക്കിര്‍ ഹുസാന് ഉണ്ടായിരുന്നതത്രെ. ശ്രീലങ്കയിലെ പാക് ഹൈക്കമീഷന് കൗണ്‍സിലറായ ആമിര്‍ സുബാര്‍ സിദ്ദിഖിന്റെ പേരാണ് സാക്കിര്‍ ഹുസൈന് പുറത്ത് വിട്ടത്.
സാക്കിര്‍ ഹുസൈന്റെ കയ്യില്‍ നിന്ന് അമേരിക്കന്‍ കോണ്‍സുലേറ്റിന്റേയും ഇസ്രായേല്‍ കോണ്‍സുലേറ്റിന്റേയും കെട്ടിടങ്ങളുടെ വിശദാംശങ്ങളടങ്ങിയ ചിത്രങ്ങള്‍ അന്വേഷണ സംഘംകണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൊളംബോയിലെ പാകിസ്താന് ഹൈക്കമ്മീഷന് ഓഫീസ് പരിസരത്തുള്ള ഒരു കമ്പ്യൂട്ടറില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും തെളിഞ്ഞു.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications