കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസ് കോണ്‍സുലേറ്റില്‍ ബോംബിടാന്‍ ഐഎസ്‌ഐ

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലും ഇസ്രായേല്‍ കോണ്‍സുലേറ്റിലും ബോംബ് സ്‌ഫോടനം നടത്താന്‍ പാക് ചാര സംഘടനയായ ഐഎസ്‌ഐ പദ്ധതിയിട്ടിരുന്നതായി വിവരം. കഴിഞ്ഞ ദിവസം പിടിയിലായ ശ്രീലങ്കന്‍ പൗരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.

ചെന്നൈയിലുള്ള അമേരിക്കന്‍ കോണ്‍സുലേറ്റും ബാംഗ്ലൂരിലുള്ള ഇസ്രായേല്‍ കോണ്‍സുലേറ്റും ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഈ പദ്ധതി നടപ്പായില്ല.

ISI

ഏപ്രില്‍ 29 ന് ചെന്നൈയില്‍ വച്ച് പിടിയിലായ സാക്കിര്‍ ഹുസൈന്‍ എന്ന ശ്രീലങ്കക്കാരനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ശ്രീലങ്കയിലെ പാക് ഹൈക്കമീഷനിലെ ഒരു ഉദ്യോഗസ്ഥനാണ് തന്നെ ഈ ദൗത്യം എല്‍പ്പിച്ചതെന്നും സാക്കിര്‍ ഹുസൈന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

മാലിദ്വീപില്‍ നിന്ന് രണ്ട് സ്ത്രീകളെ ഇതിനായി ചെന്നൈയില്‍ എത്തികാനുള്ള ദൗത്യമായിരുന്നു സാക്കിര്‍ ഹുസാന് ഉണ്ടായിരുന്നതത്രെ. ശ്രീലങ്കയിലെ പാക് ഹൈക്കമീഷന്‍ കൗണ്‍സിലറായ ആമിര്‍ സുബാര്‍ സിദ്ദിഖിന്റെ പേരാണ് സാക്കിര്‍ ഹുസൈന്‍ പുറത്ത് വിട്ടത്.

സാക്കിര്‍ ഹുസൈന്റെ കയ്യില്‍ നിന്ന് അമേരിക്കന്‍ കോണ്‍സുലേറ്റിന്റേയും ഇസ്രായേല്‍ കോണ്‍സുലേറ്റിന്റേയും കെട്ടിടങ്ങളുടെ വിശദാംശങ്ങളടങ്ങിയ ചിത്രങ്ങള്‍ അന്വേഷണ സംഘംകണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൊളംബോയിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഓഫീസ് പരിസരത്തുള്ള ഒരു കമ്പ്യൂട്ടറില്‍ നിന്നാണ് ഡൗണ്‍ലോഡ് ചെയ്തതെന്നും തെളിഞ്ഞു.

English summary
Pakistan's ISI planned terror attacks on US and Israeli consulates in India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X