ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതി; ഐഎസ്ഐയുമായി ബന്ധമുള്ള രണ്ട് പേര് അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യസ്ഥാനത്ത് വന്‍ ഭീകരാക്രമണത്തിനുള്ള പദ്ധതി പൊളിച്ച് ഇന്ത്യയിലെ രഹസ്യാന്വേഷണ ഏജന്‍സികള്‍. സംഭവത്തില്‍ പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ഒരാള്‍ ഉള്‍പ്പെടെ രണ്ട് പേര് അറസ്റ്റിലായി. പാക് ചാര സംഘടനയായ ഐഎസ്ഐയുടെ പിന്തുണയോടു കൂടിയാണ് ഇവര്‍ ഡല്‍ഹിയില്‍ എത്തിയത്. മൂന്ന് മാസത്തോളം നീണ്ട രഹസ്യ ഓപ്പറേഷനിലൂടെയാണ് ഭീകരാക്രമണം നടത്താനുള്ള പദ്ധതി രഹസ്യാന്വേഷണ ഏജന്‍സികള്‍ പൊളിച്ചത്.
ഇന്ത്യന്‍ സായുധ സേനയെകുറിച്ചുള്ള ഏറ്റവും തന്ത്രപ്രധാനമായ വിവരങ്ങള്‍ ശേഖരിക്കാനും അത് പാകിസ്ഥാന് ചോര്ത്തിക്കൊടുക്കാനുമുള്ള ദൗത്യമായിരുന്നു ഇവരുടേത്. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച അന്‍സാറുല്‍ മിയ അന്‍സാരി ഉള്‍പ്പെടെ രണ്ട് പേരാണ് അറസ്റ്റിലായത്.

ഹൈദരാബാദില്‍ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ട് ഭീകരര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ട് പേരാണ് പിടിയിലായത്. ഇതിനു പിന്നാലെയാണ് ഡല്‍ഹിയിലും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
അറസ്റ്റിലായവര്‍ക്ക് ഇന്ത്യയില്‍ നിന്ന് പിന്തുണ ലഭിച്ചതായി അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്. ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ ചില ജീവനക്കാരിലേക്കാണ് സംശയത്തിന്റെ മുന നീളുന്നത്. പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഇന്ത്യന്‍ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുമായി ബന്ധമുണ്ടായിരുന്ന പാക് ഹൈക്കമ്മിഷന് ഉദ്യോഗസ്ഥനായ എഹ്സാന്‍ ഉര് റഹിം എന്ന ഡാനിഷും ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.
ഇതുകൂടാതെ, ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷനിലെ നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന മുസമ്മില്‍ ഹുസൈനും സംശയ നിഴലിലാണ്. ഇയാളെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ പുറത്താക്കിയത്. 24 മണിക്കൂറിനകം രാജ്യം വിടാനും നിര്‍ദേശം നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതി സംബന്ധിച്ച് അവ്യക്തമായ ചില സൂചനകള്‍ ജനുവരിയില്‍ ലഭിച്ചതിനെ തുടര്‍ന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. ഇന്ത്യയില്‍ നിന്ന് സെന്‍സിറ്റീവായ രേഖകളും ചിത്രങ്ങളും ശേഖരിക്കാന്‍ ഒരു ചാരനെ ഐഎസ്ഐ അയച്ചിട്ടുണ്ട് എന്നായിരുന്നു വിവരം. ഇയാള്‍ നേപ്പാള്‍ വഴി ഡല്‍ഹിയില്‍ എത്തുമെന്നും റിപ്പോര്‍ട്ട് ലഭിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണം നടത്താനുള്ള പദ്ധതിയും ഇയാള്‍ക്കുണ്ടെന്ന് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.
ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റ് അന്‍സാരി ഡല്‍ഹിയിലെത്തി സൈനിക രേഖകള്‍ രഹസ്യമായി ശേഖരിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇയാള്‍ ഫെബ്രുവരിയില്‍ നേപ്പാള്‍ വഴി പാകിസ്ഥാനിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടയാണ് ഡല്‍ഹിയില്‍ വച്ച് പിടിയിലായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. തന്ത്രപ്രധാനമായ രേഖകളും ഇയാളുടെ പക്കലുണ്ടായിരുന്നു.
അടുത്തിടെ, പഞ്ചാബ് പൊലീസ് സ്റ്റേഷനു നേരെ ഐഎസ്ഐ പിന്തുണയുള്ള ഭീകര ശൃംഖലകള്‍ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ രാജ്യതലസ്ഥാനത്ത് ഉള്‍പ്പെടെ ഭീകരാക്രമണങ്ങള്‍ നടത്തി അരക്ഷിതാവസ്ഥ സൃഷ്ടിക്കാനായിരുന്നു ഐഎസ്ഐയുടെ പദ്ധതി.
പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനകളെ കുറിച്ചും അവയ്ക്ക് എല്ലാ സഹായങ്ങളും നല്കുന്ന സ്ലീപ്പര്‍ സെല്ലുകളെ കുറിച്ചും രഹസ്യാന്വേഷണ ഏജന്‍സികള്‍ ഏറെ നാളായി അന്വേഷിക്കുന്നുണ്ടായിരുന്നു.
ജനുവരി മുതല്‍ ഐഎസ്ഐ ഏജന്റ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ഫെബ്രുവരിയില്‍ എല്ലാ തെളിവുകളും ശേഖരിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാക് ചാരന്റെ നീക്കങ്ങളേക്കാള് ഒരുപടി മുന്നില്‍ നിന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രവര്‍ത്തിച്ചത്. രണ്ടു പേര് പിടിയിലായതോടെ ഡല്‍ഹിയില്‍ ഭീകരാക്രമണങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ ശക്തമാക്കി.
ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വെച്ചതിനും പാകിസ്ഥാന് നല്കാന് ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. ഇയാള്‍ക്ക് പിന്തുണ നല്‍കിയിരുന്ന റാ
ഞ്ചി സ്വദേശി അസം എന്നയാള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് വ്യക്തമായി. ഇരുവരും ഐഎസ്ഐയുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
നേപ്പാള്‍ സ്വദേശിയായ അന്‍സാരി 2008 മുതല്‍ ഖത്തറില്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അവിടെ വച്ച് ഒരു ഐഎസ്ഐ ഓപ്പറേറ്ററാണ് അന്‍സാരിയെ റിക്രൂട്ട് ചെയ്തത്. ആദ്യം പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. തുടര്‍ന്നാണ് തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായത്. അറസ്റ്റിലായ രണ്ട് പേരെയും തിഹാര്‍ ജയിലില്‍ കനത്ത സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.
-
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications