പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ചോരപ്പുഴയൊഴുകും!! പിന്നില്‍ പാകിസ്ഥാൻ! ഭീകരര്‍ കടുത്ത പരിശീലനത്തിൽ!
പുതുവര്‍ഷത്തില്‍ ഇന്ത്യയെ ആക്രമിക്കാന്‍ ഭീകരര്‍ പരിശീലനം നടത്തുന്നതായി റി്‌പ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഐ എസ് ഐയുടെ സഹായത്തോടെയാണ് ആക്രമണത്തിന് പദ്ധതി
ദില്ലി: ഇന്ത്യയില്‍ ആക്രമണത്തിന് ഭീകരര്‍ പദ്ധതിയിടുന്നു. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. പുതുവര്‍ഷം തുടങ്ങുന്നതോടെ ആക്രമണം നടത്താനാണ് പദ്ധതി.
പാക് താലിബാനാണ് പുതുവര്‍ഷത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നത്. പാകിസ്ഥാന്‍ ചാരസംഘടനയായ ഐ എസ് ഐ, അഫ്ഗാന്‍ തീവ്രവാദ സംഘടകള്‍ എന്നിവയുടെ സഹായത്തോടെയാവും രാജ്യത്ത് ആക്രമണ പരമ്പരകള്‍ സംഘടിപ്പിക്കുക.

ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ രാജ്യം അതീവ ജാഗ്രതയിലാണ്. പുതുവര്‍ഷം തുടങ്ങാനിരിക്കെ നുഴഞ്ഞുകയറ്റങ്ങളും അട്ടിമറികളും ഏറെ നടക്കാനിടയുണ്ടെന്ന് ഇന്ത്യന്‍ സുരക്ഷാവിഭാഗങ്ങള്‍ കണക്കുകൂട്ടുന്നു.

പാക് അധീന കശ്മീരില്‍ താലിബാന്‍ ഭീകരര്‍ തമ്പടിച്ചിരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഭീകരുടെ ചില ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളില്‍ ഇവര്‍ പാഷ്ടു ഭാഷയാണ് സംസാരിക്കുന്നത്. അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് പലസംഘങ്ങളായി നുഴഞ്ഞ് കയറി ആക്രമണം നടത്താനാണ് പദ്ധതി.

രഹസ്യാന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച ഈ തീവ്രവാദികള്‍ ഇന്ത്യയെ ആക്രമിക്കാനുള്ള കൂട്ടായ പരിശീലനത്തിലാണ്. സ്വാത്ത് താഴ് വര, തോറ ബോറ പര്‍വ്വത നിരകള്‍ എന്നിവിടങ്ങളാണ് ഇവരുടെ പരിശീലന കേന്ദ്രങ്ങള്‍. ഐ എസ് എയുടെ നേതൃത്വത്തിലാണ് ഭീകര്‍ക്ക് പരിശീലനം നല്‍കുന്നത്.

ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ പാക് ചാരസംഘടനയായ ഐ ഐസ് ഐ സംഘടിപ്പിക്കുന്നതാണ് എന്നത് നേരത്തെ തന്നെ വെളിപ്പെട്ടതാണ്. ഇതിന് ഏറ്റവും പുതിയ തെളിവാണ് രഹസ്യാന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍

ഐ എസ് ഐയ്ക്ക് പഴയപോലെ ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്ഥാനില്‍ നിന്നും യുവാക്കളെ കിട്ടുന്നില്ലെന്നാണ് വിവരം. ഈ കാരണം കൊണ്ടാണ് ഐ എസ് ഐ, അഫ്ഗാന്‍- താലിബാന്‍ ഭീകരസംഘടനകളെ കൂട്ടുപിടിക്കുന്നത്.












Click it and Unblock the Notifications