ആശ്വാസം കണ്ടെത്തി സര്‍ക്കാര്‍; ഐസിസിലേക്ക് പോയത് കുറച്ച് പേര്‍ മാത്രം!
ദില്ലി: ഐസിസിലേക്ക് കുറച്ച് പേര്‍ മാത്രമേ ഇന്ത്യയില്‍ നിന്നും ആകൃഷ്ടരായിട്ടുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അറിയിച്ചതാണ് ഇക്കാര്യം. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് അഹൈര്‍ ലോക്‌സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കളെ ആകര്‍ഷിക്കുന്നതിനായി ഐസിസ് പോലുള്ള രാജ്യാന്തര ഭീകരസംഘടനകള്‍ പോസിറ്റീവും നെഗറ്റീവുമായ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് കുറച്ച് പേരെ മാത്രമേ ആകര്‍ഷിച്ചട്ടുള്ളൂ എന്ന് ഹാന്‍സ് രാജ് പറഞ്ഞു.
വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

പരിപാടികള്‍
യുവാക്കള്‍ ഐസിസിലേക്ക് ആകൃഷ്ടരാകുന്നത് ഒഴിവാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വിവിധ പരിപാടികള്‍ ആവിഷ്‌ക്കരിച്ചെന്ന് കേന്ദ്ര സഹമന്ത്രി ലോകസഭയെ അറിയിച്ചു.

നീരീക്ഷിക്കുന്നു
രഹസ്യാന്വേഷണ- സുരക്ഷാ വിഭാഗങ്ങള്‍ തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിച്ച് വരികയാണെന്ന് മന്ത്രി പറഞ്ഞു.

രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
ഐസിസ് ബന്ധത്തിന്റെ പേരില്‍ ദേശീയ അന്വേഷണ ഏജന്‍സിയും മഹാരാഷ്ട്ര, കര്‍ണാടക, മധ്യപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ പോലീസും നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അറസ്റ്റ്
ഐസിസ് ബന്ധത്തിന്റെ പേരില്‍ ഇതുവരെ രാജ്യത്ത് 54 പേരെ അറസ്റ്റ് ചെയതിട്ടുണ്ട്.

കാണാതായിട്ടുണ്ട്
കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ ചിലയാളുകളെ കാണാതായിട്ടുണ്ട്. അവര്‍ക്ക് ഐസിസ് ബന്ധങ്ങള്‍ ഉണ്ടെന്ന സൂചനകളുണ്ടെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. വിഷയത്തില്‍ കേരള പോലീസ് ഒമ്പത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.












Click it and Unblock the Notifications