ഇന്ത്യയിലെ ഐസിസ്; അന്വേഷണം ഈദിന് ശേഷം
മുംബൈ: ഇന്ത്യന്‍ യുവാക്കള്‍ സിറിയയില്‍ ഐസിസ് തീവ്രവാദികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു എന്നുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും താത്കാലികമായി മരവിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
ഇസ്ലാം മതവിശ്വാസികള്‍ പെരുന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ചോദ്യം ചെയ്യലും കസ്റ്റഡിയില്‍ എടുക്കലും ഒന്നും വേണ്ടെന്നാണ് മുംബൈ പോലീസിന്റെ തീരുമാനം. എന്നാല്‍ പെരുന്നാല്‍ കഴിഞ്ഞാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കും.

മുംബൈയിലെ കല്യാണില്‍ നിന്നുള്ള നാല് യുവാക്കളാണ് ഇറാഖിലേയും സിറിയയിലേയും തീവ്രവാദി സംഘടനയായ ഐസിസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചത്. മുംബൈയിലുള്ള ഒരു വ്യക്തിയാണ് യുവാക്കളെ ഐസിസിന്റെ വഴിയിലേക്ക് ബ്രെയിന്‍വാഷ് ചെയ്ത് പറഞ്ഞയച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.
നിരവധി പേരെ ഈ വിഷയത്തില്‍ പോലീസ് സംശയിക്കുന്നുണ്ട്. റംസാന്‍ കഴിയുന്നതോടെ ഇവരെ പിടികൂടി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതുവരെ 52 പേരെയാണ് പോലീസ് ഈ കേസില്‍ ചോദ്യം ചെയ്തിട്ടുള്ളത്. ഇതില്‍ 12 പേര്‍ മുന്‍ സിമി പ്രവര്‍ത്തകരാണ്.
പെരുന്നാള്‍ തീരുന്നതുവരെ സംശയത്തിന്റെ പട്ടികയിലുള്ളവര്‍ പോലീസിന്റെ കനത്ത നിരീക്ഷണത്തില്‍ തന്നെയായിരിക്കും. രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് മുസ്ലീം യുവക്കളെ ഐസിസ് റിക്രൂട്ട് ചെയ്തതായി സംശയിക്കുന്നുണ്ട്.












Click it and Unblock the Notifications