കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാല് ഐസിസ് ഭീകരര്‍ ഇന്ത്യയില്‍; ലക്ഷ്യം ഷോപ്പിങ് മാളുകളും കുംഭമേളയും... ഭീതി അടുത്തെത്തിക്കഴിഞ്ഞു

Google Oneindia Malayalam News

ദില്ലി: ഐസിസിന്റെ ശത്രുപക്ഷത്താണ് ഇന്ത്യയുടെ സ്ഥാനം എന്ന് വ്യക്തമാണ്. എന്നാല്‍ അവര്‍ ഇന്ത്യയില്‍ ഇത്ര പെട്ടെന്ന് ആക്രമണങ്ങള്‍ അഴിച്ചുവിടാന്‍ ശ്രമിയ്ക്കുമോ എന്നത് മാത്രമായിരുന്നു സംശയം. ഇപ്പോള്‍ ആ സംശയം പോലും അപ്രസക്തമാവുകയാണ്.

രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടത്താന്‍ തയ്യാറെടുത്ത നാല് ഐസിസ് ഭീകരര്‍ ആണ് ഇപ്പോള്‍ ദില്ലിയില്‍ പിടിയിലായിരിയ്ക്കുന്നത്. നാല് പേരും ഇന്ത്യക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെയാണ് എന്നതാണ് ഞെട്ടിപ്പിയ്ക്കുന്ന വസ്തുത.

ഹരിദ്വാറില്‍ നടക്കുന്ന അര്‍ദ്ധ കുംഭമേളയും ദില്ലിയിലെ ഷോപ്പിങ് മാളുകളും ലക്ഷ്യം വയ്ക്കുന്നതായിരുന്നു ഇവരുടെ പദ്ധതികള്‍. റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി സ്‌ഫോടനങ്ങള്‍ നടത്താനും ഇവര്‍ ലക്ഷ്യമിട്ടിരുന്നു എന്നാണ്‌പോലീസ് പറയുന്നത്.

നാല് പേര്‍

നാല് പേര്‍

19 നും 23 നും ഇടയില്‍ പ്രായമുള്ള നാല് യുവാക്കളെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. രാജ്യത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടവരായിരുന്നു ഇവര്‍.

ഇവരാണവര്‍

ഇവരാണവര്‍

പോളിടെക്‌നിക് വിദ്യാര്‍ത്ഥിയായ അഖ്‌ലാക്ക് ഉര്‍ റഹ്മാന്‍, ബിരുദ വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഒസാമ, അജിസ്, ആയുര്‍വേദ വിദ്യാര്‍ത്ഥിയായ മെഹ്രാജ്... ഇവരെയാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക് ദിനാഘോഷം

റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായി രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്താനായിരുന്നു ഇവര്‍ പദ്ധതിയിട്ടിരുന്നത്. ഐസിസ് റിക്രൂട്ടര്‍മാരുമായി ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നത്രെ.

ദില്ലിയിലെ ഷോപ്പിങ് മാളുകള്‍

ദില്ലിയിലെ ഷോപ്പിങ് മാളുകള്‍

ദില്ലിയിലെ തിരക്കേറിയ ഷോപ്പിങ് മാളുകളില്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു.

പഠനം നടത്തി

പഠനം നടത്തി

സ്‌ഫോടനങ്ങള്‍ നടത്താന്‍ ഉദ്ദേശിയ്ക്കുന്ന ഷോപ്പിങ് മാളുകളെ സംബന്ധിച്ച് ഇവര്‍ വിശദമായ പഠനം തന്നെ നടത്തിയിട്ടുണ്ട്. സെലക്ട് സിറ്റി വാക്ക്, സാക്കെറ്റ് ഡിഎല്‍ഫ് പ്രൊമനെഡ്, വസന്ത് കുഞ്ച്, ഗ്രേറ്റ് ഇന്ത്യ പ്ലോസ് തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവര്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നത്.

അര്‍ദ്ധ കുംഭമേള

അര്‍ദ്ധ കുംഭമേള

ഹരിദ്വാറില്‍ നടക്കുന്ന അര്‍ദ്ധ കുംഭമേളയും ഇവരുടെ ആക്രമണ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നു. കുംഭമേളയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴി

സോഷ്യല്‍ മീഡിയ വഴിയാണ് ഇവര്‍ ഐസിസുമായി ബന്ധപ്പെട്ടിരുന്നത്. വാട്‌സ് ആപ്പ്, ഹൈക്ക് തുടങ്ങിയ മെസഞ്ചര്‍ സംവിധാനങ്ങളും ഉപയോഗിച്ചിരുന്നു.

രണ്ട് പേര്‍

രണ്ട് പേര്‍

യൂസുഫ് എന്ന് വിളിയ്ക്കപ്പെടുന്ന ഒരാളും അന്‍സാര്‍ ഉത് താഹിദിന്റെ തലവന്‍ ഷാഫി ആര്‍മറും ആണ് ഇവര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് എന്നാണ് വിവരം.

കുറ്റസമ്മതം

കുറ്റസമ്മതം

പിടിയിലായ നാല് പേരും കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. അര്‍ദ്ധ കുംഭമേളയില്‍ സ്‌ഫോടനം നടത്തിയാല്‍ കൂടുതല്‍ ആള്‍മാശം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നത്രെ ഇവരുടെ പ്രതീക്ഷ.

പ്രധാനമന്ത്രിയ്ക്ക് നേര്‍ക്ക്

പ്രധാനമന്ത്രിയ്ക്ക് നേര്‍ക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും പ്രതിരോധ മന്ത്കരി മനോഹര്‍ പരീക്കറേയും വധിയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിക്കത്ത് ലഭിച്ചത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഈ സാഹചര്യത്തില്‍ ഇത്തരം കത്തുകളെ പോലും ഭയക്കേണ്ടി വരും.

English summary
Delhi Police announced the arrest of four members of Islamic State (ISIS) aged 19-23, who were in touch with handlers in Syria and Iraq and were planning a terrorist attack ahead of Republic Day at targets such as the Ardh Kumbh in Haridwar and prominent shopping malls of Delhi-NCR.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X