കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരര്‍ തന്നെ ഉപദ്രവിച്ചിട്ടില്ല, ആർക്കും പ്രവേശനം അനുവദിച്ചിരുന്നില്ലെന്ന് ഫാ.ടോം ഉഴുന്നാലിൽ

യുദ്ധമില്ലാത്ത ലോകത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: ഭീകരുടെ കയ്യിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ കഴിഞ്ഞതില്‍ ദൈവത്തോട് നന്ദി പറയുന്നുവെന്ന് ഫാ.ടോം ഉഴുന്നാലില്‍. യുദ്ധമില്ലാത്ത ലോകത്തിനായി പ്രാര്‍ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഉഴുന്നാലില്‍ ദില്ലിയി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ആശുപത്രിയിലെത്തുമ്പോൾ തലൈവിക്ക് ബോധം ഉണ്ടായിരുന്നു; പിന്നീട്... മെഡിക്കൽ റിപ്പോർട്ട് പുറത്ത്ആശുപത്രിയിലെത്തുമ്പോൾ തലൈവിക്ക് ബോധം ഉണ്ടായിരുന്നു; പിന്നീട്... മെഡിക്കൽ റിപ്പോർട്ട് പുറത്ത്

തന്റെ മോചനത്തിന് മോചന ദ്രവ്യം നല്‍കിയോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തോക്കുകളുമായി പോരാടുന്നവരെ നന്മയുടെ പാതയിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നും ഫാദര്‍ കൂട്ടിച്ചേര്‍ത്തു. തന്നെ ഭീകരര്‍ ഉപദ്രവിച്ചിട്ടില്ല. ആരെയും കാണാന്‍ ഭീകരര്‍ അനുവദിച്ചിരുന്നില്ല. ഭീകരര്‍ നാലിടത്തായി മാറ്റി പാര്‍പ്പിച്ചിരുന്നുവെന്നും തന്റെ മോചനത്തിനു ശ്രമിച്ച എല്ലാവര്‍ക്കും നന്ദിയെന്നും ഫാ. ടോം പറഞ്ഞു. യമനില്‍ ഭീകരരുടെ പിടിയില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലില്‍ ഇന്നാണ് ഇന്ത്യയില്‍ എത്തിയത്.

tom

ഇന്ത്യയിലെത്തിയ ഫാ.ടോം ഉഴുന്നാലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ വീട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം, ജോസ് കെ. മാണി എംപി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച രാവിലെയാണ് ഉഴുന്നാലില്‍ കേരളത്തിലെത്തുക. ചൊവ്വാഴ്ച തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടികാഴ്ച നടത്തു.

English summary
Father Tom Uzhunnalil, who was recently rescued from captivity in Yemen, said on Thursday that his captors did not harm him physically.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X