ഇന്ത്യയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് ഐസിസ് ലക്ഷ്യമിടുന്നത് ബോളിവുഡ് താരങ്ങളെ!!
ദില്ലി: ഇന്ത്യയിലെ ഐസിസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന് അടുത്തതായി ലക്ഷ്യമിടുന്നത് ബോളിവുഡ് താരങ്ങളെ എന്ന് റിപ്പോര്‍ട്ടുകള്‍. ഐസിസിന്റെ ഇന്ത്യയിലെ വിഭാഗമായ ജനൂദ് അല്‍ ഖാലിഫ ഇ ഹിന്ദിന്റെ(ജെകെഎച്ച്)നേത്യത്വത്തിലാണ് ബോളിവുഡ് താരങ്ങളെ അപഹരിക്കാന്‍ ലക്ഷ്യമിടുന്നത്.
2015 സെപ്റ്റംബറില്‍ ലെഖ്‌നൗവില്‍ നടന്ന ഐസിസിന്റെ മീറ്റിങ്ങിലാണ് തീരുമാനം ഉണ്ടായത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുകയാണ് ബോളിവുഡ് താരങ്ങളെ അപഹരിക്കുന്നതിന് പിന്നിലെ കാരണം. ഐസിസിന്റെ ഇന്ത്യയിലെ തലവന്മാരായ റിസ്വാന്‍ വനാസുദ്ദീന്‍ ഏലീയാസ് ഖാലിദും മുദ്ദാബിര്‍ ഷെയ്ഖ് എന്നിവരാണ് പുതിയ പദ്ധതിയെക്കുറിച്ച് പുറത്ത് വിട്ടത്. ഇന്ത്യന്‍ ഐസിസ് തലവനായ റിസ്വാന് 19 വയസ്സ് മാത്രമാണ് പ്രായം.

എന്നാല്‍ ഐസിസിന്റെ ലക്ഷ്യങ്ങള്‍ ഫലം കാണാന്‍ പോകുന്നില്ലെന്നും ജെകെഎച്ചിന്റെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍ സെക്യൂരിറ്റി ജീവനക്കാര്‍ സൂക്ഷമമായി നിരീക്ഷിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബോളിവുഡ് താരങ്ങളെ മാത്രമല്ല ആര്‍എ്‌സ്എസ് ചീഫ് മോഹന്‍ ഭഗവതിനെയും വിഎച്ച്പി ലീഡര്‍ പ്രവീണ്‍ ടൊഗാഡിയ, അശോക് സിംഗള്‍ എന്നിവരെയും ഐസിസ് ലക്ഷ്യമിടുന്നുണ്ട്.
മുംബൈ, ചണ്ഡീഗഢ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ കാടുകളിലാണ് ഐസിസ് ട്രൈനിങ് നല്‍കാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.












Click it and Unblock the Notifications