14 ഫുട്‌ബോള്‍ ആരാധകരെ ഐസിസ് വെടിവെച്ചു കൊന്നു, പറഞ്ഞ കാരണം ഇതായിരുന്നു..
ബാഗ്ദാദ്: 14 ഫുട്‌ബോള്‍ ആരാധകരെ ഐസിസ് വെടവെച്ച് കൊന്നു. ബാഗ്ദാദിലെ ബാലാദിലുള്ള കഫേയില്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ പഴയ റെക്കോര്‍ഡുകള്‍ കണ്ടുക്കൊണ്ടിരിക്കുന്നവരെയാണ് വെടിവെച്ച് കൊന്നത്.
ഫുട്‌ബോള്‍ ഇസ്ലാം വിരുദ്ധമാണെന്നായിരുന്നു ഇവര്‍ പറഞ്ഞ കാരണം. മാര്‍ച്ച് മാസത്തില്‍ റഹ്മാന്‍ മുസ്തഫ ഏല്‍ ഖദുലി യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു, ഇയാളോടുള്ള ആദര സൂചകമായാണ് കൊല നടത്തിയത് എന്നായിരുന്നു പറഞ്ഞത്.

ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടയാളെ അയാളുടെ ഗ്രാമത്തില്‍ നിന്ന് പിടികൂടുകയും കുറ്റം സമ്മതിച്ചതിനെ തുടര്‍ന്ന് ജീവനോടെ കത്തിച്ച് കഫേയ്ക്ക് മുന്നില്‍ മൃതദേഹം കെട്ടിതൂക്കുകയും ചെയ്തു. സംഭവത്തില്‍ കഫേ ജീവനക്കാരടക്കം 20 പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications